മലെയേഷ്യാ
- Published on March 28, 1910
- By Staff Reporter
- 1004 Views
[ ജനുവരി 26 നു-ലെ പത്രത്തിൽ നിന്നു തുടർച്ച ]
( 3 )
ലോകത്തിൽ വ്യാപാരബഹളം കൊണ്ടു കീർത്തിപ്പെട്ട പ്രധാന നഗരങ്ങളുടെ ശാപങ്ങളൊക്കെ ഈ രാജ്യത്തും കടന്നു തുടങ്ങിയിരിക്കുന്നു. മനുഷ്യൻ എത്ര തന്നെ കൃത്രിമങ്ങൾ ചെയ്താലും, പ്രകൃതിയെ ജയിക്കുവാനോ, അതിനൊടു തുല്യം നിൽക്കുവാനോ അവൻ്റെ കൃത്രിമങ്ങൾക്കു സാധ്യമല്ലല്ലൊ. അതിനാൽ, മനുഷ്യൻ്റെ കൃത്രിമങ്ങൾ പ്രകൃതിയുടെ രാമണീയകത്തെ കളങ്കപ്പെടുത്തുന്നു എന്നു നിർവ്വിവാദം തന്നെ. നാം ഒരു പർവതത്തിലോ സമതല പ്രദേശത്തൊ സഞ്ചരിക്കുമ്പൊൾ നമ്മുടെ നയനങ്ങൾക്കു ഗോചരീഭവിക്കുന്ന പ്രകൃതിവിലാസത്തിൻ്റെ മഹിമ അവർണ്ണനീയമല്ലൊ. ഭൂമിയെ ആവരണം ചെയ്യുന്ന ' നവഹരിത സസ്യാങ്കുര, ങ്ങളും, മരാമരങ്ങളാലും തരുഗഹനങ്ങളാലും ഹിംസ്രാമൃഗങ്ങളാലും ഘോരമായുള്ള വനങ്ങളിൽ ഇടയ്ക്കിടെ കുടിലഗതികളായി ചിലപ്പൊൾ തൂക്കാമ്പാറകളിൽനിന്നു പതിച്ചും, ചിലപ്പൊൾ തറമേൽ പരന്നും ഒഴുകുന്ന കുല്യകളും ക്ഷുൽപീഡയെ ശമിപ്പിക്കുന്നതിനായി ഇര തേടി ഓടുന്ന വന്യമൃഗങ്ങളും, ഇളമ്പുല്ലു തിന്നുങ്കൊണ്ടു ഓടിച്ചാടിക്കളിച്ചു നടക്കുന്ന മാൻപേടകളും, മുകുളപൂർണ്ണമായ വൃക്ഷലതാദികളിലിരുന്നു കർണ്ണാനന്ദകരമായി പാടുന്ന പക്ഷികളും, എല്ലാം, ഈശ്വരൻ്റെ മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നു. ഇവയുടെ ദർശനത്തിൽ നമ്മുടെ ഉള്ളിൽ പരമാത്മ ചൈതന്യത്തിൻ്റെ പ്രഭാവം സ്ഫുരിക്കുന്നതാണല്ലൊ. ഈ തത്വമൊക്കെ മനുഷ്യർ അറിഞ്ഞിരുന്നിട്ടും, അവർ പ്രകൃതിയെ എതിർക്കുന്നതിനു തുനിയുന്നതാണ് ശോചനീയമായുള്ളത്.
മലെയേഷ്യയും ഈ സംഗതികളിൽ വ്യത്യാസപ്പെട്ടതല്ലാ. ഞാൻ മുമ്പു പറഞ്ഞ വ്യാപാരബഹളമായ പ്രധാന പട്ടണങ്ങളുടെ മട്ടുകളൊടു ഇടചേർന്ന് ഈ വിവരിച്ച പ്രകൃതി വിലാസങ്ങളും ഇവിടെ കാണ്മാനുണ്ട്. ഇവിടെ എത്ര ചുരുങ്ങിയ കാലം കൊണ്ടു വലിയ നഗരങ്ങൾ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഇനിയും അത്തരം നഗരങ്ങൾക്കായുള്ള വേലകൾ നടന്നുകൊണ്ടും ഇരിക്കുന്നു. മലെയേഷ്യയിലെ വലിയ നഗരങ്ങളിൽ എല്ലാങ്കൊണ്ടും മഹത്തായുള്ള രണ്ടു നഗരങ്ങളാണ് സിംഗപ്പൂരും പെനാങ്ങും. ഈ നഗരങ്ങളിലെ ആകാശമണ്ഡലത്തെ അതിക്രമിക്കുന്ന രമ്യഹർമ്മ്യങ്ങളെയും ഇവിടെ നടക്കുന്ന വമ്പിച്ച കച്ചവടങ്ങളെയും, പലേ തരത്തിലുള്ള വ്യാപാരികളുടെ കൈയിൽ ചൊരിയുന്ന പവൻ നാണയങ്ങളുടെ ബഹളത്തെയും കണ്ടാൽ, നമ്മുടെ മലയാള നാടുകളിൽ നിന്നു വരുന്ന സാധാരണന്മാരാരും അമ്പരന്നു പോകുമെന്നുള്ളതിൽ സന്ദേഹമില്ലാ. ഇപ്പറഞ്ഞ രണ്ടു നഗരങ്ങളിലെയും കുടിപാർപ്പുകാർ ബ്രിട്ടീഷ് ദ്വീപങ്ങളിൽ നിന്നു എത്രയോ വത്സരം മുമ്പു വന്നു ചേർന്നിട്ടുള്ള വെള്ളക്കാരാണ്. ഈ സ്ഥിതിക്കു ഇവ രണ്ടും ഇത്ര മഹത്തരങ്ങളായിരിക്കുന്നതിൽ അത്ഭുതമെന്തുള്ളു ?
ഫെഡറേറ്റെഡ് മലേസ്റ്റേററ്സും പരിഷ്കാര ഭ്രാന്തിനാൽ ബാധിക്കപ്പെട്ടിരിക്കുന്നു. ഈ പരിഷ്കാരം എന്നത് ചിലർ തെററിധരിച്ചിരിക്കുന്നതായിട്ടാണു കാണുന്നത്. ഇപ്പൊഴത്തെ പരിഷ്കാരം കൊണ്ടു മനുഷ്യനു പൂർവാധികം സന്തുഷ്ടിയും ധന്യതയും ഉണ്ടാകയോ, ജീവിതരീതി അധികം മിതവും അല്പവ്യയവുമാകയോ ചെയ്യുന്നുണ്ടോ ? കാലം ചെല്ലുന്തോറും മനുഷ്യനു ആവശ്യങ്ങൾ അധികരിച്ചു വരുകയാണ്. അവനു തൻ്റെ പ്രലോഭനങ്ങളെ തടുത്തു നിൽക്കുവാൻ
ശക്തിയും ഇല്ലാ. പെനാങ്ങിനെയോ സിംഗപ്പൂരിനെയോ പോലെയുള്ളവയല്ലെങ്കിലും, സാമാന്യം വലുതായ പട്ടണങ്ങൾ ഈ നാട്ടിൽ പലെടങ്ങളിലും ഉണ്ടായി വരുന്നുണ്ട്. കാടുകൾ വെട്ടിത്തെളിച്ച് നാടാക്കി പട്ടണം സ്ഥാപിക്കുന്ന പ്രവൃത്തി മുറയ്ക്കു നടന്നു വരുന്നു.
----------------------------------------------------------------------------------------------
* ഈ ലേഖനപരമ്പര, മലെയേഷ്യയിൽ പാർക്കുന്ന ഒരു തിരുവിതാംകൂറുകാരൻ " സ്വദേശാഭിമാനി,, യ്ക്കായി പ്രത്യേകം എഴുതുന്നതാണ്. ഇതിൻ്റെ ആദ്യഖണ്ഡം ജനുവരി 24 നു-ലെയും 26 നു-ലെയും പത്രത്തിൽ ചേർത്തിട്ടുണ്ട്.
- സ്വ - പ -
Malaysia
- Published on March 28, 1910
- 1004 Views
[Continued from January 26]
(3)
All the pitfalls of major cities that are famous in the world because of the hustle and bustle of commerce have started to enter this country as well. No matter how many manipulations man does, it is not possible for his manipulations to conquer nature or to be equal to it. Therefore, it is undeniable that man's manipulations tarnish the beauty of nature. When we are on a mountain or in a plain, the glory of the natural habitat that is visible to us is indescribable.
The verdant vegetation that covers the earth, the rivulets cascading and falling from the cliffs on to the boulders downstream, and the forests growing with towering trees, lush bushes, wild beasts running after the prey to satiate their hunger, the deer frolicking around, grazing in the meadows, and the birds singing melodiously in the budding trees are all manifestations of the greatness of God. At the sight of these, does not the effect of the Supreme Spirit create a spark within us? It is sad that even though people know this principle, they dare to desecrate nature.
Malaysia is no different in these respects. These described natural scenarios are also to be found here interspersed with those features of the major bustling towns I mentioned earlier. Big cities have been formed here in a very short time. Work for more such cities is still going on. Singapore and Penang are two of the biggest cities in Malaysia. There is no doubt that any ordinary person coming from our country will be amazed to see the beauty of the buildings that invade the skies of these cities, the huge trades that are going on here, and the tinkling of the gold sovereigns being changed through the hands of various types of traders. The residents of these two cities are white people who came from the British Isles many years ago. There is no wonder that these two cities are so enchanting.
The Federated Malay States is also affected by the reform frenzy. Some are seen to be misguided by these reforms. Does the current reform make people happier and richer, or does their lifestyle become more moderate and less expensive? Human needs are increasing with the passage of time, and man has no power to resist his temptations. Although not as big as Penang or Singapore, other fairly large towns are also springing up in the country. The work of clearing the forests and establishing new townships is going on step by step.
----------------------------------------------------------------------------------------------
*This series of articles is specially written for "Svadesabhimani" from by a person hailing from Travancore living in Malaysia. The first part of this has been added in the newspaper of January 24th and 26th.
(Svadesabhimani Editor)
Translator

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.