കേരളവാർത്തകൾ - തിരുവനന്തപുരം

  • Published on August 29, 1906
  • By Staff Reporter
  • 648 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                                                                              ചിങ്ങം 11 

ബ്രിട്ടീഷ് റസിഡൻ്റ് മിസ്റ്റർ കാർ പത്നീ  സമേതം കൊച്ചിക്ക് പോയിരിക്കുന്നു. 

ഇഞ്ചിനീയർ ഡിപ്പാർട്ടുമെൻ്റ് സംബന്ധിച്ച് ഈയാണ്ടത്തെ വേലയ്ക്കു ദർഘാസ് കൊടുത്തിട്ടുള്ള കണ്ട്രാക്റ്റർമാർക്ക് മാസം ഒന്നായിട്ടും ഇതേവരെ വേലകൾ കൊടുത്തിട്ടില്ല. 

എല്ലാ ഹൈസ്കൂളുകളിലെയും മേറ്റ്റിക്ക്ലേഷൻ ക്ലാസ്സിലേക്കുള്ള തിരഞ്ഞെടുപ്പ് പരീക്ഷ ഇന്ന് തുടങ്ങിയിരിക്കുന്നു. 

പ്രസിദ്ധ അക്രമിയായ ആലപ്പുഴ കൊച്ചുകുട്ടി, ജയിലിൽ നിന്നും വിടുതൽ ചെയ്തിട്ടു രണ്ടു മാസക്കാലമായി. ഇവിടങ്ങളിൽ സഞ്ചരിച്ചുവരുന്നു. പോലീസുകാർ ശ്രദ്ധിക്കണം. 

പേട്ടയിലും തയ്ക്കാട്ടും ഉള്ള ഏതാനും തണ്ടന്മാർ ഒന്നുചേർന്നു മദ്യപാനികളായും, ആയുധ പാണികളായും രാത്രികാലങ്ങളിൽ സഞ്ചരിച്ചുവരുന്നു. പോലീസുകാരുടെ ദൃഷ്ടി ഇതിൽ പതിയേണ്ടതാണ്. 
                                                                                                      
You May Also Like