അറിയിപ്പ്
- Published on January 24, 1906
- By Staff Reporter
- 703 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
"സ്വദേശാഭിമാനി"യുടെ ഏജൻ്റുമാരിലൊരാളായ ഉദിയംപേരൂർ സി. എസ്. കുഞ്ചുപ്പിള്ള അയാളെ ഏൽപ്പിച്ചിട്ടുള്ള ബില്ലം പിരിഞ്ഞ വകയിലുള്ള പണവും ഇവിടെ എത്തിക്കാതെ ഇക്കഴിഞ്ഞ ധനു 16 നു മുതൽ ജോലിയിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. അതു സംബന്ധമായി വേണ്ട നടപടികൾ നടത്താൻ ഞങ്ങൾ ഏർപ്പാടു ചെയ്തിരിക്കുന്നതിനാൽ മേലാൽ ചിറയിൻകീഴ് താലൂക്കിലെ വരിക്കാർ അയാൾവശം പണം കൊടുത്തു പോകരുതെന്ന് ഇതിനാൽ തെര്യപ്പെടുത്തിയിരിക്കുന്നു.
എം. മുഹമ്മദ് അബ്ദുൽക്കാദർ
"സ്വദേശാഭിമാനി" ഉടമസ്ഥർ