ജഡ്‌ജിയ്ക്ക് ജാതിയില്ല

  • Published on August 01, 1910
  • By Staff Reporter
  • 686 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

രാജ്യഭരണ സംബന്ധമായി അനേകം വകുപ്പുകൾ  ഉള്ളതിൽ നീതിന്യായത്തെ നടത്തുന്നതിന് ചുമതലപ്പെട്ടിരിക്കുന്ന വകുപ്പിനേക്കാൾ ഗൗരവമേറിയതും ഉത്തരവാദിത്വമുള്ളതുമായ മറ്റൊരു വകുപ്പ് ഇല്ലെന്നുള്ളത് സിദ്ധമാണ്. പ്രജകളുടെ സുഖക്ഷേമാദികൾക്ക് പൊതുവെ ചുമതലപ്പെട്ടിരിക്കുന്ന ഗവർന്മേണ്ടു  തന്നെ നീതിന്യായത്തെ അതിലംഘിച്ചു പ്രജകൾക്ക് സങ്കടം നേരിടത്തക്ക വിധത്തിൽ പ്രവർത്തിക്കുന്നതായാൽ അതിനെ തടയുന്നതിനും പ്രജകൾക്ക് പരസ്പരം സംഭവിക്കുന്ന സങ്കടങ്ങളെ കേട്ടു തീർച്ചപ്പെടുത്തുന്നതിനും ബദ്ധപ്പെട്ടിരിക്കുന്ന ജഡ്ജിമാർ- ഈശ്വരപ്രയുക്തന്മാരായ വിധികർത്താക്കന്മാർ- പ്രത്യേകം ഒരു വർഗ്ഗത്തിലോ ഒരു കുലത്തിലോ ചേർന്നിട്ടുള്ളവരല്ല. കേവലം യദൃച്ഛാവിലാസം കൊണ്ട് അവർ ഓരോ കൂട്ടത്തിൽ പിറന്നു ഓരോ ജാതിനാമാദികളെ സ്വീകരിക്കുന്നു എന്നല്ലാതെ സൂക്ഷ്മതത്വം ആലോചിക്കുന്നതായാൽ അവർക്കു കുലം ഏത്? ജാതി ഏത്? വർഗ്ഗം ഏത്? സർവ്വലോകങ്ങളിലും നീതിന്യായത്തെ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ആ ദിവ്യശക്തിയുടെ അവതാരപുരുഷന്മാരാണ് ജഡ്ജിമാർ; അവർക്കു ദാക്ഷിണ്യമില്ല. അവർക്കു തങ്ങളുടെ കർത്തവ്യകർമ്മാനുഷ്ഠാനത്തിൽ സന്തോഷവും സഹതാപവും ഇല്ല. അവരെ പ്രേരിപ്പിക്കുന്ന ശക്തി അവരുടെ അന്തരംഗത്തിൽ സദാ ഉജ്ജ്വലിച്ചുകൊണ്ടിരിക്കുന്നു. ആ ശക്തി ഒന്നിനെ ഒഴികെ മറ്റൊന്നിനെയും സന്തോഷിപ്പിക്കേണ്ടതായും ഭയപ്പെടേണ്ടതായും ഇല്ല. ജനങ്ങൾ അവരെ പൂജിക്കുന്നത് ഭയംകൊണ്ടും പ്രതിഫലത്തെ ഇച്ഛിച്ചിട്ടും അല്ല. അവർ സത്യസ്വരൂപനായ ഈശ്വരപ്രതിനിധികൾ ആണെന്നുള്ള ബോധവും, അനീതിയും അന്യായവും ചെയ്കയില്ല എന്നുള്ള വിശ്വാസവും കൊണ്ടാണ് ജനങ്ങൾ അവരെ ആരാധിക്കുന്നത്. ജഡ്ജിമാരെ നിയമിക്കുമ്പോൾ നീതിന്യായത്തെയും സത്യത്തെയും വിട്ടു യാതൊന്നും ചെയ്യുന്നതല്ലെന്ന് അവരെക്കൊണ്ട് സത്യം ചെയ്യിക്കുന്നതും മുൻപറഞ്ഞ പ്രമാണങ്ങളെ പുരസ്‌ക്കരിച്ചിട്ടുതന്നെയാണ്. ഇപ്പോഴും ചില രാജ്യങ്ങളിൽ വലിയ കൊലക്കേസുകളും മറ്റും വിസ്താരം ആരംഭിക്കുന്നതിനുള്ള സെഷൻ തുടങ്ങുന്നതിനു മുമ്പായി ജഡ്ജിമാർ മേൽപ്പറഞ്ഞപ്രകാരം സത്യംചെയ്ക പതിവാണ്. ചില നാടുകളിൽ ദിനംപ്രതി ജഡ്ജിമാർ ബെഞ്ചിൽ ഇരിക്കുന്നതിന് മുമ്പായി ഈശ്വരനെയും സത്യത്തെയും ന്യായത്തെയും മറന്നു യാതൊന്നും ചെയ്യുന്നതല്ലെന്ന് ശപഥം ചെയ്യുന്ന നടപ്പുള്ളതായി അറിയുന്നുണ്ട്. കിംബഹുനാ? ജഡ്ജിമാർ ആരുടേയും മുഖം നോക്കാതെ- കക്ഷികൾ ഗവർന്മേണ്ട്  ആകട്ടെ, പ്രജകളിൽ കുബേരനാകട്ടെ, അഥവാ തങ്ങളുടെ സ്വന്തം ആളുകൾ ആകട്ടെ- തന്നിൽ സ്വയം പ്രകാശിക്കുന്ന ആത്മസാക്ഷികമായ ആ ദിവ്യതേജസ്സിൻെറ പ്രേരണയെ മാത്രം അവലംബിച്ചു വിധി കല്പിക്കേണ്ടവരാണ്. അവർക്കു കക്ഷികൾ ബ്രാഹ്മണരായാലെന്ത്, നായരായാലെന്ത്, ക്രിസ്തീയനായാലെന്ത്, മുഹമ്മദീയനായാലെന്ത്, എല്ലാവരും ഒരുപോലെതന്നെ. അവർ ഗൗനിക്കേണ്ടതായി രണ്ടുജാതി മാത്രമേ ഉള്ളു. കുറ്റക്കാരും നിർദോഷികളും എന്നാണ് ആ ജാതിവിഭാഗത്തെ വിവക്ഷിക്കേണ്ടത്. മിസ്റ്റർ കൃഷ്ണൻനായർ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടതിൽ നായന്മാർ അഭിമാനിക്കാനും ഇതരവർഗ്ഗക്കാർ അപമാനിക്കാനും ഇല്ല. ജഡ്ജി എന്നുള്ള നിലയിൽ  മിസ്റ്റർ കൃഷ്ണൻനായർക്ക് ജാതിയില്ലെന്നാണ് ഞങ്ങൾ സമർത്ഥിക്കുന്നത്. തൂക്കാൻ വിധിക്കപ്പെട്ട ഒരു നായർ ഒരു ബ്രാഹ്മണ ജഡ്ജിയുടെ മുമ്പാകെ അപ്പീൽ കൊടുക്കുമ്പോൾ തൻ്റെ ജാതിയോടുള്ള വിപ്രതിപത്തിക്കൊണ്ട് അഥവാ തൻ്റെ സജാതീയനല്ലാത്തതുകൊണ്ട് ആ ജഡ്ജി തനിക്ക് ന്യായം ചെയ്കയില്ലെന്നുള്ള ഒരു ഭയം ആസന്നമരണനായ ആ നായർക്കുണ്ടാകുന്നുവെങ്കിൽ അപ്പീൽ കോർട്ടിൽ വിചാരണയ്ക്ക് എത്തുന്നതിന് മുമ്പ് അയാൾ ആത്മഹത്യചെയ്യുന്നതല്ലയോ നല്ലത്? ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും ഒരു ജഡ്ജിയും തമ്മിൽ എന്തു അന്തരമുണ്ടെന്ന് സാമാന്യന്മാർ വിചിന്തനം ചെയ്യാറില്ല. ..............  സഹജീവികളിൽ, മിസ്റ്റർ കൃഷ്ണൻ നായരുടെ നിയമനത്തെപ്പറ്റി അർഹതയില്ലാത്ത പലേ പ്രസ്താവനകളും കാണ്മാനിടയായത്. ഏതായാലും, തന്നെ ഭരമേല്പിച്ചിരിക്കുന്ന കൃത്യം ഏറ്റവും ശ്രമസാദ്ധ്യമാണെന്നും, അതിൻ്റെ നിർവ്വഹണത്തിൽ താൻ സാവധാനം സൂക്ഷിച്ചിരിക്കണമെന്നും മിസ്റ്റർ കൃഷ്ണൻനായർക്ക് വേണ്ടുവോളം ബോധമുണ്ടെന്നാണ് ഞങ്ങൾ വിശ്വസിച്ചിരിക്കുന്നത്.  

A Judge has no caste

  • Published on August 01, 1910
  • 686 Views

Of the many departments related to the administration of the country, it is certain that there is no other department that is more serious and responsible than the department of justice. If the government, which is generally responsible for the welfare of the subjects, acts in such a way as to violate justice and cause suffering to the subjects, the judges are ordained to prevent, hear, and settle the grievances of the subjects against each other. These revered judges do not belong to a particular class or clan. The fact is that they are born into a certain group and accept a caste name by mere chance, and if one looks at the subtlety of birth, what is their caste? Which is their class? Which category do they belong to? Judges are the incarnations of that divine power that dispenses justice in all the worlds; they do not express any solicitude. They do not show any joy or compassion in the delivery of their duties. The power that motivates them is always burning within them. That power has nothing to please or nothing to fear except one- the God. People worship them not out of fear or desire of any reward. They worship them because of the sense that they are true representatives of God and the belief that they will not do injustice in any matter. When appointing judges, they are sworn in by professing that they will not do anything but justice and truth based on the aforementioned principles. In some countries, it is still customary for judges to take the above oath before the opening session for the trial of capital murder and other such serious cases. It is also known that in some countries there is a practice of the judges to state the oath, daily before sitting on the bench, that they will not do anything forgetting God, truth, and justice.

What more?

Judges are supposed to pass judgement without any fear or favour, regardless whether the parties involved are the government, the wealthy, or their own kin. They act only by the inspiration of that self-evident divine glory that shines in them. For them, the parties, whether they are Brahmin, Nair, Christian or Mohammedan, are all the same. There are only two castes that they should consider, those that are guilty or innocent.

In the appointment of Mr. Krishnan Nair as Chief Justice, there is nothing to be proud of in the case of the Nair community or to feel ashamed of, in the case of the other castes. We try to assert that Mr. Krishnan Nair, as a judge, has no caste. When a Nair, who was sentenced to be hanged, appeals before a Brahmin judge and has a fear that the judge will not do justice to him out of resentment against his caste or because he is not of his own race, isn’t it better that he commits suicide before approaching the Court of Appeal?

Common people do not consider the difference between an executive officer and a judge. Among the ...(missing text) fellows, many unwarranted statements were made about the appointment of Mr. Krishnan Nair. Anyway, we believe that Mr. Krishnan Nair is well aware of the task that is entrusted to him is a most trying one and that he would be cautious in its execution.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like