പാറപ്പുറം

  • Published on October 02, 1907
  • By Staff Reporter
  • 254 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                ചുരുക്കിയ വില

1083-                          കന്നി -30 നു                          വരെ മാത്രം.


                                                         പാറപ്പുറം.

വില

2ക.

                                                                                                            ചുരുക്കിയ

                                                                                                            വില

                                                                                                             1-ക.8-ണ

                                             രണ്ടാം പുസ്തകം.

1083 കന്നി 30-നു (19 അക്ടോബര്‍ 16 നു) വരെ

1-ക 8-ണയ്ക്കു വില്‍ക്കപ്പെടും.

********

***********

1-ും 2-ും പുസ്തകങ്ങള്‍ ഒന്നായി, 2-ക-യ്ക്കു കൊടുക്കും.

മാനേജര്‍, കേരളപുസ്തകശാല, കേരളന്‍ ആഫീസ്.,

                                                                              തിരുവനന്തപുരം.


             രണ്ടാം പുസ്തകത്തെ പറ്റിയുള്ള അഭിപ്രായങ്ങള്‍:-

"കേരളപത്രിക,, (07-സപ്ത-7) പറയുന്നത്. -  "......ഈ രണ്ടാം ഭാഗം ഒന്നാം ഭാഗം പോലെ തന്നെ നന്നായിരിക്കുന്നു. കഥയെ അവസാനിപ്പിച്ചിട്ടുള്ള സംപ്രദായവും വെടിപ്പായിരിക്കുന്നു........ ഈ രണ്ടാം ഭാഗത്തില്‍ രാജ്യഭാരകാര്യാദികള്‍ സംബന്ധമായും, സദാചാരസംബന്ധമായുമുള്ള പലേതത്വങ്ങളും ചേര്‍ത്തിട്ടുള്ളവ എത്രയും  ശ്ലാഘ്യമായിട്ടുള്ളവയാണു.......ഇതു മലയാളഭാഷയിലെ ഗദ്യപുസ്തകങ്ങളുടെ കൂട്ടത്തിൽ ഒന്നാംതലത്തിൽ   ഇരിക്കുമെന്നുള്ളതിന് വാദമില്ലാത്തതാകുന്നു."       

"കേരളമിത്രം,, (07-സപ്ത-11) പറയുന്നത് -.... ഈ രണ്ടാം പുസ്തകത്തിലെ ഭാഷാരീതി ഒന്നാമത്തതിനെക്കാള്‍ നല്ല സ്ഥിതിയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു..... ഈ പുസ്തകം വായിക്കുന്ന എല്ലാവരോടും "പാര്‍ അപ്പുറം,, എന്നു വിളിച്ചു പറയുന്നുണ്ടെന്നു പറയുന്നതില്‍ യാതൊരതിശയോക്തിയും ഇല്ല. "നന്മ ചെയ്തവനു നന്മ തിന്മ ചെയ്തവനു തിന്മ,, എന്ന പഴമൊഴി ഏറ്റവും ശരിയാണെന്നുള്ള ബോധം ഈ പുസ്തകപഠനം കൊണ്ടു ഏവര്‍ക്കും ബോദ്ധ്യപ്പെടുന്നതാണു. പല ലോകപ്രകൃതികളും ഗ്രഹിക്കണമെന്നു ഇഛിക്കുന്നവര്‍ ഈ പുസ്തകം മനസ്സിരുത്തി വായിച്ചുനോക്കേണ്ടതാണ്. ജനങ്ങള്‍ക്കു ഒരു നല്ല പാഠം പഠിക്കുന്നതിനു ഉപയോഗമുള്ള ഈ ഗ്രന്ഥത്തിന്‍റെ ഗുണങ്ങളെപ്പറ്റി എത്രതന്നെ പറഞ്ഞാലും അവസാനിക്കാത്തതുകൊണ്ടു തല്‍ക്കാലം ഈ പ്രകൃതത്തെ ഞങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നു.                            


                     

You May Also Like