കണ്ടെഴുത്ത്

  • Published on January 09, 1907
  • Svadesabhimani
  • By Staff Reporter
  • 51 Views
കഴിഞ്ഞ കൊല്ലത്തിലെ പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുള്ള പ്രകാരം, കണ്ടെഴുത്ത് വേലകളെ ശീഘ്രമായും തൃപ്തികരമായും ഒതുക്കുന്നതിനു വേണ്ടി, 1080-ാമാണ്ടു ഏർപ്പെടുത്തപ്പെട്ട പുതിയ വ്യവസ്ഥയിൽ, ഒരാണ്ടത്തെ പരിചയം കൊണ്ട്, കുടിശ്ശിഖകളുടെ നിജസ്ഥിതിയെപ്പറ്റി കൂടുതലായി കിട്ടീട്ടുള്ള അറിവുകൾ നോക്കിയാറെ, ചില ഭേദഗതികൾ ചെയ്യേണ്ടതാവശ്യമെന്ന് കാണുകയുണ്ടായി. തന്നാണ്ടിൽ, തിരുത്തി പുതുക്കപ്പെട്ട ഒരു വ്യവസ്ഥ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിൻപ്രകാരം, ചില താലൂക്കുകൾക്ക് മുമ്പു നിശ്ചയിച്ചിരുന്ന കാലാവധി നീട്ടുകയും, മറ്റു ചിലതിനുള്ള കാലാവധി ചുരുക്കുകയും, വേറെ ചിലതിനുള്ള കാലാവധിക്ക് മാറ്റം വരുത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനമൊട്ടുക്കു കണ്ടെഴുത്തു തീർക്കുവാൻ ആദ്യം നിശ്ചയിച്ച 4 വർഷക്കാലാവധിയെ കവിഞ്ഞിട്ടില്ലാ. പുതിയ വ്യവസ്ഥ ഏർപ്പെടുത്തിയപ്പോൾ ഈ വകുപ്പിലെ വേലയുടെ നിലയെയും,  
                                      (ശേഷം രണ്ടാം പുറം 4-ാം പകുതിയില്‍)
You May Also Like