ഒരുവർഗ്ഗം ബി. എ. ക്കാർ
- Published on May 09, 1906
- By Staff Reporter
- 481 Views
ഇന്ത്യയില്‍ ബി. ഏ. മുതലായ പരീക്ഷകള്‍ ജയിച്ചവരുടെ ഇപ്പൊഴത്തെ അവസ്ഥയെക്കുറിച്ച് "മദ്രാസ് മെയില്‍" പത്രത്തില്‍, ഒരു മുഖ പ്രസംഗം ചേര്‍ത്തുകാണുന്നു. ഹിന്ദുശാസ്ത്ര പുരാണാദികളുടെ മധ്യേ, ജനിച്ചുവളര്‍ന്നു, പാശ്ചാത്യ ശാസ്ത്രങ്ങളെ പഠിച്ചും, ഇന്ത്യാക്കാരുടെ മനസ്സ് ഒരു വ്യതിചലന ദശയില്‍ കടന്നിരിക്കയാണെന്നാണ് ലേഖകന്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. ജനങ്ങള്‍ കൂട്ടം കൂടുന്നിടത്തൊക്കെ ഇന്ത്യന്‍ ഗ്രാഡ്വേറ്റുകളെ കാണാം; അവര്‍ അത്രധാരാളമാണ്. ഇവര്‍ക്ക് ഒരു മുപ്പതുവത്സരം മുമ്പ് യൂറോപ്പിലെ ഗ്രാഡ്വേറ്റുകള്‍ക്കു ലഭിച്ചിരുന്ന മാനസോല്ലാസങ്ങളോ, സര്‍വകലാശാലാഭ്യാസത്തില്‍ നിന്നുള്ള ഗുണങ്ങളോ ഉണ്ടോ? ഇപ്രകാരമുള്ള പ്രാരംഭത്തോടുകൂടി "മെയില്‍" ലേഖകന്‍ ചില ആക്ഷേപങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ മിക്കപേരും ഇംഗ്ലീഷ് ഭാഷയിലും, സാഹിത്യത്തിലും ശാസ്ത്രങ്ങളിലും പാണ്ഡിത്യം ഉള്ളവരായിരുന്നിട്ടും, കേവലം ഹിന്തുക്കള്‍ തന്നെയാണ്, ഗ്രീക്കുകാരുടെ, ക്യുപ്പിഡ്, ജുണൊ, ഫ്രാഗ്നെറ്റി, ജൂപ്പിറ്ററ്‍, മിനെര്‍വാ, മാര്‍സ എന്നീദേവതകള്‍ ഒളിമ്പസ്സ് പര്‍വതത്തിന്‍ മുകളില്‍ നിവസിക്കുന്നതിന്മണ്ണം ഈദേവതകളുടെ പ്രതിരൂപങ്ങള്‍ ഇന്ത്യയില്‍ മഹാമേരുവില്‍ ഉണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇവര്‍ ഞായറാഴ്ചനാളില്‍ ആരാധന ചെയ്തുവരുന്നു. ഇവര്‍ ****************************കലാവിദ്യ എന്നിതുകളില്‍ പ്രഗല്‍ഭരായിരുന്ന ഗ്രീക്കുകാരുടെ മാനസികാഭിവൃദ്ധിയെയാണ് ഇപ്പോഴും പ്രാപിച്ചിരിക്കുന്നത്. സംസ്കൃത മഹര്‍ഷികള്‍ സമ്പാദിച്ചു കൊടുത്തിരിക്കുന്ന ജ്ഞാന ഭാരത്തോടു കൂടി, ഇവര്‍, പാശ്ചാത്യന്മാരുടെ ശാസ്ത്രകലാവിദ്യകളുടെ ഭാരത്തെയും ചേര്‍ത്തിരിക്കുന്നു. ഈ ഭാരത്തെ ഇവര്‍ മിക്കവാറും വ്യസനത്തോടുകൂടിയാണ് ചുമന്നു വരുന്നതെന്നും സമ്മതിക്കണം. ഇവരുടെ ഇടയില്‍ പല നേരമ്പോക്കു സംഭാഷണക്കാരും ഇല്ലെന്നില്ലാ. എന്നാല്‍ ഇവരുടെ ഇംഗ്ളീഷ് ഭാഷയില്‍ എഴുതിക്കൂട്ടുന്ന സാഹിത്യം കുറെ ഗംഭീരമായിപ്പോകുന്നു. പരിഷ്കാരത്തിന്‍റെ യൌവനത്തെ സൂചിപ്പിക്കുന്ന നര്‍മ്മസ്വഭാവം വളരെ ദുര്‍ല്ലഭമാകുന്നു. ഇവര്‍ക്ക് ഹിന്തു സാഹിത്യത്തെയും കൃസ്ത്യന്‍ സാഹിത്യത്തെയും ഒരേകാലം പഠിക്കേണ്ടിവരുന്നത് ഒരു വലിയഭാരം തന്നെയാണ്. ഇവ, നല്ലവിദ്വാന്മാരുടെ മനസ്സിനെപ്പോലും ക്ലേശിപ്പിക്കുന്നതാകുന്നു. ഇപ്പൊഴത്തെ ഇന്ത്യന്‍ വിദ്വാന്മാര്‍ക്ക് ഒരു സംഭീതിയോ ഖിന്നതയോ ആണ് കണ്ടുവരുന്നത്. ഇത് ഗവന്മേണ്ടില്‍, മജിസ്ട്രേറ്റ് ***************************************************നൈരാശ്യത്തിന്‍റെ ലക്ഷ്യമാണെന്നു വിചാരിക്കേണ്ടതില്ലാ. വിദ്വാന്മാരായ ഇന്ത്യക്കാരുടെ ഇടയില്‍ ഇപ്പോള്‍ വിനോദ സ്വഭാവം ചുരുങ്ങിയിരിക്കുന്നത്, മാനസികാഭിവൃദ്ധിക്കു തല്‍ക്കാലം ഉണ്ടായിട്ടുള്ള പ്രതിബന്ധം കൊണ്ടാകുന്നു. ഈ പ്രതിബന്ധം പൌരസ്ത്യപാഞ്ചാത്യ മാതൃകകളില്‍ ഏതിനെ സ്വീകരിക്കണമെന്നുള്ള മനസ്സിന്‍റെ സന്ദേഹക്കുഴപ്പമോ, ഇപ്പോഴത്തെപ്പോലെ, രണ്ടിനെയും ഗ്രഹിക്കുന്നതിലുള്ള മന:ക്ലേശമോ ആകുന്നു. മെയിലിന്‍റെ ഈ നിര്‍ണ്ണയം ഏറെക്കുറെ യഥാര്‍ത്ഥമാണെന്ന് പറകവേണ്ടിയിരിക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള അനേകം പേര്‍ ഹിന്തുക്കളുടെ അന്ധവിശ്വാസത്തില്‍ നിന്ന് ഉല്‍ഗമിക്കുന്ന കാര്യത്തില്‍, ഒരു ചളിക്കുണ്ടില്‍ വീണു കിടക്കുകയാണെന്നു നമുക്ക് ബോധ്യമാണല്ലൊ.