സ്വദേശിമുക്ക്
- Published on August 25, 1909
- By Staff Reporter
- 491 Views
ആവശ്യക്കാർ മാത്രം നോക്കുവിൻ !
ഒന്ന് പരീക്ഷിച്ചാൽ എപ്പോഴും ആവശ്യപ്പെടുന്നതാണ്. !!!
സ്വദേശി മുക്ക് !!!
ഒരു കാലത്തും ചായം പോകാത്തതും, മറ്റു വ്യാപാരസ്ഥലങ്ങളിൽ കിട്ടാത്തതും ആയ കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ, ചായ നൂൽ ആവശ്യംപോലെ ചില്ലറയായും, മൊത്തമായും, വില്പാൻ എപ്പോഴും തയ്യാർ. തുണികളും ചായം മുക്കി കൊടുക്കാൻ തയാറാണ്. കൂടുതൽ വിവരമോ, മാതൃകയോ, വേണ്ടിവരുന്നതായാൽ ഒരണാ സ്റ്റാമ്പടക്കം താഴെ കാണുന്ന മേൽവിലാസത്തിൽ എഴുതി അയയ്ക്കുക.
എന്നു
എസ്സ്. എസ്സ്. ശേണായി.
തേരകം ചേർത്തല.