കറുത്ത മഷിപ്പൊടി

  • Published on June 06, 1908
  • By Staff Reporter
  • 242 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

"ഇമ്പീരിയല്‍ ബ്ളൂ ബ്ളായ്ക്ക് ഇങ്ക് പൌഡര്‍,, എന്നു പേരായ ഈ മഷിപ്പൊടി, വളരെ വിശേഷപ്പെട്ടതാകുന്നു. ഒരു പൊതിക്ക് ഒരുപൈസ (കാലണ) വിലയാണ്. യാത്രയില്‍ കൊണ്ടുനടപ്പാനുംമറ്റും വളരെ സൌകര്യമുണ്ട്. 2.ഔണ്‍സ് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ ഇട്ടാല്‍ ഉടന്‍ ദ്രവിച്ചുചേരും. നല്ല കറുപ്പുനിറമാകും. ഉരുക്കുപേനയെ ദ്രവിപ്പിക്കയില്ലാ. കട്ടിപിടിക്കയില്ലാ. പേനയില്‍നിന്ന് അനര്‍ഗ്ഗളമായി ഒഴുകുന്നു. ശീഘ്രം ഉണങ്ങിക്കൊള്ളും. ഇന്‍ഡ്യ, ബര്‍മ്മാ, സിലോണ്‍ ഈ സ്ഥലങ്ങളില്‍ വക്കീലന്മാര്‍, ഉദ്യോഗസ്ഥന്മാര്‍, ജമേന്ദാരന്മാര്‍, വാധ്യാന്മാര്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍, തപാല്‍മാസ്റ്റര്‍മാര്‍, എന്നിവരും മറ്റുപലരും ഈ മഷിപ്പൊടിയെ ഉപയോഗിക്കുന്നു.

 നീലക്കറുപ്പ്, ചെമപ്പ്, പച്ച, ഊതാ ഈ നിറങ്ങളിലുള്ള മഷിപൊടികള്‍, ഒരു കടലാസ് പെട്ടിക്കുള്ളില്‍ 100 പൊതിക്ക് വില 1. ക 4. ണ. തപാല്‍കൂലി വേറെ

 ടി. എസ്സ്. സുബ്രഹ്മണ്യ ആന്‍റ് കമ്പനി. 32 ആര്‍മീനിയന്‍തെരുവ് , -മദിരാശി.

 മേല്‍വിലാസം ഇംഗ്ലീഷിലോ തമിഴിലോ മലയാളത്തിലോ ആയിരിക്കണം.

You May Also Like