ശ്രുതിപ്പെട്ട ദന്തചൂർണ്ണം
- Published on August 03, 1910
- By Staff Reporter
- 195 Views
ശ്രുതിപ്പെട്ട ദന്തചൂര്‍ണ്ണം
കണ്ണന്നൂരില്‍ വെച്ചുണ്ടായ പ്രദര്‍ശനത്തില്‍ ഒരു വെള്ളിമുദ്രയും, പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പലേഭാഗങ്ങളില് നിന്നും അനേകം യോഗ്യതാസാക്ഷ്യപത്രങ്ങള് ലഭിച്ചിരിക്കുന്നു.
ലോകത്തില്‍ ഇതുവരെ പുറത്തിറങ്ങീട്ടുള്ള ദന്തചൂര്ണ്ണങ്ങളില് വെച്ചു ഇതു ഏറ്റവും ഉത്തമമായതാകുന്നു. ലോഹസംബന്ധമായോ മറ്റു ദോഷകരമായോ ഉള്ള യാതൊന്നും ചേര്‍ക്കാതെ അതു നിര്‍മ്മലം ആയതും, മേല്‍ത്തരം സസ്യസാധനങ്ങളില് നിന്ന് തിരഞ്ഞെടുക്കപ്പെട്ടതുമായ ഔഷധങ്ങള്‍ ചേര്‍ന്നതാകുന്നു. ഇതില്‍ ചേര്‍ക്കപ്പെട്ട ഓരോ ഔഷധവും പല്ലുകള്‍ക്കും ഊനുകള്ക്കും ഗുണകരമായതാണെന്നതിനു കേള്‍വിപ്പെട്ടതാണ്. ഊനുകളുടെ മൃദുഭാഗങ്ങളെക്കൊണ്ടു ഉപജീവിച്ചു അവയെ നശിപ്പിക്കുന്ന ഏറ്റവും സൂക്ഷ്മമായ പുഴുക്കളെ ഈ ചൂര്‍ണ്ണം ഹനിക്കുന്നതാകുന്നു. പുഴുക്കള്‍ക്കു നാശം തട്ടുമ്പോള്‍ ഊനു ക്ഷയിച്ചു പോകുന്നതിനുള്ള കാരണം നീങ്ങിപ്പോകുന്നതുമാണ്. ഊനുകള്‍ സുഖസ്ഥിതിയെ പ്രാപിക്കുമ്പോള്‍ പല്ലുകള്‍ അവയുടെ കുഴികളില്‍ ഉറച്ചുനിൽക്കുന്നതും വളരെ വാര്‍ദ്ധക്യം പ്രാപിക്കുന്നതുവരെ പല്ലുകള്‍ അവയുടെ പ്രവൃത്തികളെ ശരിയായി ചെയ്തുകൊണ്ടിരിക്കുന്നതുമാണ്. ഈ ചൂര്‍ണ്ണത്തിന്റെ രസം ഏറ്റവും ഹൃദ്യവും ചൂര്‍ണ്ണം ഉപയോഗിക്കുന്നതു കൊണ്ടു പല്ലുകള്‍ മുത്തുപോലെ ധാവള്യമുള്ളതായി ഏറ്റവും ശോഭിക്കുന്നതിനു പുറമെ ശ്വാസോഛ്വാസങ്ങള്ക്ക് അത്യന്തം രുചിപ്രദമായ സുഗന്ധത്തെ നല്കുന്നതുമാകുന്നു.
ക. ണ.പ.
ഒരു പെട്ടിക്ക് വില 0 - 4 - 0
കെട്ടിഅയയ്ക്കുന്നതിനും തപ്പാല്‍
കൂലിക്കും 0 - 3 - 0
ഒരു ഡജന്‍ (12) പെട്ടിക്ക് 2 - 12 - 0
തപ്പാല്‍ കൂലി 0 - 13- 0
രണ്ടു ഡജന്‍ 5 - 0 - 0
തപ്പാല്കൂലി പുറമെ.
ടി. എസ്. സുബ്രഹ്മണ്യന് ആന്റ് കമ്പനി
32, ആര്‍മീനിയന്‍ തെരുവ്- മദിരാശി.