വിശേഷപ്പെട്ട ഇരണിയൽ കസവുതരങ്ങൾ
- Published on August 01, 1910
- By Staff Reporter
- 548 Views
മേല്‍ത്തരമായ കസവും 140-ാം നമ്പര്‍ വരെയുള്ള നൂല്‍കൊണ്ട് നെയ്യിച്ചതുമായ തുപ്പട്ടാ, കവണി,പുടവ, ദാവണി, മുണ്ടുകള്‍ മുതലായവയും തത്ത, താമര, ദര്‍പ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് മുതലായ അക്ഷരങ്ങളും മറ്റു വിശേഷപ്പണികളും അടങ്ങിയ വസ്ത്രങ്ങള്‍ സകല ജാതിക്കാര്‍ക്കും അവരവരുടെ അപേക്ഷാനുസരണം യാതൊരു വ്യത്യാസവും വരാത്തവിധത്തില്‍ അപേക്ഷ കിട്ടിയതു മുതല്‍ 15 ദിവസത്തിനകം ഞങ്ങളുടെ സ്വന്ത തറികളില്‍ നെയ്യിച്ചു വി.പി.യായി അയച്ചുകൊടുക്കാവുന്നതാകുന്നു.
എന്ന്
എ. കെ. ററി. താണുലിംഗപിള്ള
ആന്‍ഡ് കൊ, ക്ളാത്തുമര്‍ച്ചന്‍റ്സ്.
പന്നികോട് - ഇരണിയല്‍.