ശ്രീമൂലം പ്രജാസഭ

  • Published on September 11, 1908
  • By Staff Reporter
  • 678 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ശ്രീമൂലം പ്രജാസഭയുടെ അഞ്ചാം വാർഷിക യോഗം ഇക്കൊല്ലം തുലാം 24 നു തുടങ്ങി തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൗൺ ഹാളിൽ വച്ച് നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നതിനെ സംബന്ധിച്ച്, കഴിഞ്ഞ ചൊവ്വാഴ്ചയിലെ സർക്കാർ ഗസറ്റിൽ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നു. സഭയിലേക്ക് അയയ്ക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടുന്നതിനുള്ള താലൂക്ക് യോഗങ്ങൾ ഈ വരുന്ന കന്നി 11 നും 20 നും ഇടയിൽ നടത്തപ്പെടേണ്ടതാണെന്നുള്ള നിഷ്കർഷയോടു കൂടി, പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനം (വോട്ട്) ചെയ്യുവാൻ യോഗ്യതയുള്ളവരുടെ ലക്ഷണങ്ങളെയും, പ്രതിനിധികൾ സമർപ്പിക്കേണ്ട വിഷയ വിവരങ്ങളെയും, ഓരോ സംഘങ്ങളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞയക്കേണ്ടതിനെയും, മറ്റു അവശ്യ കാര്യങ്ങളെയും പരസ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

തിരുവിതാംകൂർ സംസ്ഥാനത്തിലെ പ്രജകളുടെ രാജ്യകാര്യത്തിൽ ഒരു നിത്യ സംഗതിയായി തീർന്നിട്ടുള്ള ഈ പ്രജാസഭയെ,  ആദ്യകാലങ്ങളിൽ, നിഷ്പ്രയോജനമെന്ന് ഹസിച്ചിരിക്കുന്നവർ ചിലരുണ്ടെങ്കിലും, നിന്ദിക്കാനായി വന്നു ചേർന്ന ഇവർ ഇത്രയും കാലം കൊണ്ട് നന്ദിക്കാനായി പാര്‍ത്തിരിക്കാൻ സംഗതിയുണ്ടെന്നുള്ളതിന്, സഭ നിമിത്തം ജനങ്ങൾക്കുണ്ടായിട്ടുള്ള ഗുണങ്ങൾ തന്നെ സാക്ഷ്യമാകുന്നു. സഭയുടെ യോഗങ്ങളിൽ പ്രതിനിധികൾ ആവശ്യപ്പെട്ട കാര്യങ്ങൾക്കെല്ലാം ഉടനടി അനുകൂലമായ തീർച്ചയുണ്ടാക്കിയിരുന്നില്ലെങ്കിലും, പലേ  കാര്യങ്ങളും ഇതിനിടെ പര്യാലോചിക്കുകയും, തീർച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നു, ഇക്കഴിഞ്ഞ ഒരു കൊല്ലത്തെ ഗവൺമെന്‍റ്  പ്രൊസീഡിംഗ്സിനാൽ വെളിപ്പെടുന്നുണ്ടല്ലൊ. . ക്ഷിപ്രം വാഗ്‌ദാനം ചെയ്കയും, മന്ദം അതിനെ ആചരിക്കുകയും ചെയ്യുന്നതിനേക്കാൾ, മന്ദം വാഗ്‌ദാനം ചെയ്കയും, ക്ഷിപ്രം ആചരിക്കുകയും ചെയ്യുന്നത് രാജ്യതന്ത്രത്തിൽ ആദരണീയമായ നയമാകയാൽ സഭായോഗ ദിവസങ്ങളിൽ, ജനങ്ങൾക്ക് ഏറെക്കുറെ ഇച്ഛാഭംഗത്തെ നൽകുന്ന വിധം മറുവടികൾ ദിവാൻജിയുടെ  പക്കൽ നിന്ന് കിട്ടിയതിനെപ്പറ്റി കുണ്ഠിതപ്പെട്ടിട്ടുള്ളവർക്ക്, അവരുടെ മറ്റു പല കാര്യങ്ങളും ഗുണമായി തീരുമാനിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക്, ഇനിയും ആശ വച്ചു കൊണ്ടിരിപ്പാൻ അവകാശമുള്ളതാകുന്നു. ആകയാൽ, കഴിഞ്ഞ യോഗങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ ഗുണമായി തീരുമാനിക്കപ്പെടാതെ വല്ലതും കിടക്കുന്നുണ്ടെങ്കിൽ, അതിനെ ഇനിയും സഭയിൽ പ്രസ്താവിക്കുന്നത് കൊണ്ട് ദോഷം ഒന്നും ഇല്ലാ എന്നും, അതിലേക്ക് അനുകൂലമായ സന്ദർഭം വന്നിട്ടുണ്ടെന്ന് കാണുന്ന പക്ഷം അതിന്മണ്ണമേ ചെയ്യും എന്നും നമുക്ക് കരുതാവുന്നതാണ്. 

രാജ്യഭരണ കാര്യത്തിൽ, പ്രജകളുടെ ഒത്താശ ഉണ്ടാകുന്നതായാലല്ലാതെ, ഏതൊരു ഗവര്‍ന്മേണ്ടും  പ്രജാക്ഷേമത്തിനായി വർത്തിക്കുന്നു എന്ന നിലയിൽ വരുന്നതല്ലാ. രാജാക്കന്മാർ ഈശ്വരാംശമാണെന്നും, അവരുടെ ഇച്ഛ തന്നെ രാജ്യനീതിയെന്നും, അവരുടെ ചട്ടങ്ങളെ ഗുണാഗുണ നിരൂപണം ചെയ്യാതെ അനുസരിച്ചു കൊള്ളുകയാണ് പ്രജകളുടെ കർത്തവ്യമെന്നും ഉള്ള അഭിപ്രായങ്ങൾ കേവലം പഴങ്കഥകളായിത്തീർന്നു പോയിരിക്കയാണ്. ജനസമുദായത്തിന്‍റെ പ്രഭാവം, അതിനുപകരം, പ്രബലപ്പെട്ടു വരുന്നു. ഇതിനെ തടുക്കുവാൻ പഴയ രാജ്യതന്ത്രമതങ്ങൾക്ക് തീരെ ശക്തിയില്ലെന്ന്, ഈശ്വരപ്രഭുത്വത്തിലും സ്വേച്ഛാപ്രഭുത്വത്തിലും സ്ഥാപിക്കപ്പെട്ടിരിക്കുന്ന പലേ  പൗരസ്ത്യ രാജ്യങ്ങളും ഇപ്പൊൾ ലോകരെ പഠിപ്പിക്കുന്നുണ്ട്.ജാപ്പാൻ, പേർഷ്യ, തുർക്കി, ചൈന മുതലായ മഹാരാജ്യങ്ങൾ ഒരു രാജ്യതന്ത്ര മാന്ത്രികന്‍റെ മായാദണ്ഡത്താൽ ബാധിക്കപ്പെട്ടതു പോലെ വിവർത്തിക്കപ്പെട്ടിരിക്കുന്നു. ഈ നവീന ഭേദഗതിഇപ്പൊൾ ഇന്ത്യാരാജ്യത്തെ ആസകലം ഉച്ചലിപ്പിക്കയും ചെയ്തു വരുന്നു. പ്രജകൾക്ക് രാജ്യഭരണ കർമ്മത്തിൽ ഒരു ഭാഗം അനുഭവിക്കുന്നതിനുള്ള അവകാശം ഇപ്പോഴല്ലെങ്കിൽ ഇനിയൊരു കാലത്ത് അനുവദിക്കേണ്ടി വരുമെന്ന് ദീർഘദർശനം ചെയ്തറിഞ്ഞിരിക്കാവുന്ന മഹാരാജാവ് തിരുമനസ്സുകൊണ്ട്‌,  അങ്ങനെയൊരു അനുഗ്രഹത്തെ പ്രജകൾ ആവശ്യപ്പെടുംമുമ്പ് തന്നെ നൽകിയിരിക്കുമ്പൊൾ, , പ്രജകളുടെ ന്യായമായ ആകാംക്ഷകളെ അവിടുന്ന് കേട്ടു  തീരുമാനിക്കുമെന്നുള്ളത് നിശ്ചയം തന്നെയാകുന്നു. ഈ അവസ്ഥയ്ക്ക്, ഇനിയും അനുകൂലമായി തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ വീണ്ടും വീണ്ടും ഗവര്‍ന്മേണ്ടിനെഉണർത്തി കൊണ്ടിരിക്കാൻ നാം മന്ദിക്കേണ്ട സംഗതിയില്ല.  

എന്നാൽ, ഇങ്ങനെയുള്ള പൊതുജനാവശ്യങ്ങളെ പറ്റി ഗവര്‍ന്മേണ്ടിനെ അറിയിക്കാൻ അയയ്ക്കപ്പെടുന്ന പ്രതിനിധികൾ, കഴിവുള്ളെടത്തോളം യോഗ്യത കൂടുതലുള്ളവരായിരിക്കണം. കഴിഞ്ഞ കൊല്ലങ്ങളിലെ തിരഞ്ഞെടുപ്പ് പലെടങ്ങളിലും  നിർദ്ദോഷമായിരുന്നില്ലെന്നു ആക്ഷേപം ഉണ്ടായിട്ടുണ്ട്. പ്രതിനിധികൾ പൊതുജനങ്ങളുടെ ഭൂരിപക്ഷ ഭൂരിഗുണത്തെ അറിഞ്ഞു പ്രവർത്തിക്കേണ്ടവരായിരിക്കെ, അവരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജാതി വഴക്കും കക്ഷിപ്പിണക്കവും ഉൾപ്പെടുത്തുന്നത് അനുചിതമാണ്. ഗവൺമെന്‍റ്, സഭമുമ്പാകെ സമർപ്പിക്കപ്പെടുന്ന വിഷയങ്ങളെ തീർച്ചപ്പെടുത്തുന്നത്, ആളുടെ എണ്ണം നോക്കീട്ടായിരിക്കുമെന്ന്, വിചാരിക്കുന്നതേ അബദ്ധമാണ്. അതാത് സംഗതികളിൽ, പ്രസ്താവിക്കപ്പെടുന്ന അനുകൂല വിപരീത വാദങ്ങളുടെ ബലാബലങ്ങളെയേ  ഗവര്‍ന്മേണ്ട്  ഗൗനിക്കാൻ പാടുള്ളൂ. അതിനാൽ, പ്രതിനിധി ഏതു ജാതിക്കാരനായിരുന്നാലും, പൊതുജന ഗുണത്തിൽ താല്പര്യവും, കാര്യാകാര്യബോധവും ഉള്ള ആളായിരിക്കണമെന്നു ശ്രദ്ധ വച്ചാൽ മതിയാകുന്നതാണ് . പ്രതിനിധികൾ പ്രസ്താവിക്കേണ്ട സംഗതികൾ സ്വന്തം ആവശ്യങ്ങളോ, സ്വകീയന്മാരുടെ ആഗ്രഹങ്ങളോ അല്ലാ എന്നും, പൊതുജനങ്ങൾക്ക് പരക്കെ പറ്റുന്ന കാര്യമായിരിക്കണമെന്നും അവരെ നല്ലവണ്ണം ധരിപ്പിക്കുവാൻ ജനങ്ങൾക്ക് അവകാശവും, അതിനെ അനുസരിപ്പാൻ പ്രതിനിധികൾക്ക് കടമയും ഉണ്ട്.

സമ്മതിദായകന്മാരായിരിപ്പാനുള്ള യോഗ്യത ഇപ്പോഴുള്ള ചട്ടങ്ങൾ കൊണ്ട് നിർണ്ണയിക്കുമ്പോൾ, അന്യഥായോഗ്യത അധികമുണ്ടായിരിക്കാവുന്ന പലരെയും വിടേണ്ടി വരുന്നതാണ്. കൊല്ലത്തിൽ സ്വന്തം പേരിൽ 50 രൂപ കരം തീരുവയൊ, മൂവായിരം രൂപ ആദായമൊ, ഗ്രാഡ്വേറ്റ്  പദവിയോ ഉള്ളവരെ വേണം താലൂക്ക് സമാജങ്ങളിൽ സമ്മതിദായകന്മാരായി സ്വീകരിപ്പാൻ എന്നുള്ള നിബന്ധനയെ അല്പം ഭേദപ്പെടുത്തേണ്ടത് ആവശ്യമാകുന്നു. ബാരിസ്റ്റർ പദവി മാത്രം ഉള്ള ഒരാൾക്ക് സമ്മതിദായകനായിരിപ്പാൻ പാടില്ല എന്ന് ഒരു ആക്ഷേപം കഴിഞ്ഞ കൊല്ലത്തിൽ പ്രബലമായി പുറപ്പെടുവിക്കപ്പെട്ടിരുന്നുവല്ലൊ. ഈ ന്യൂനത പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. ഇതിനും പുറമെ കരത്തിന്‍റെ തുകയും ചുരുക്കേണ്ടതാകുന്നു. അനേകം ആളുകൾ, സ്വപ്രയത്‌നത്താൽ മാത്രം തങ്ങളുടെ ഭാഗധേയത്തെ സ്ഥാപിച്ചു വരുന്നവരായും, കൂട്ടുകുഡുംബത്തെ വിട്ടു പ്രത്യേകം കുഡുംബം ഏർപ്പെടുത്തുന്നവരായുമുണ്ട്. ഈ നാട്ടിലെ ഇപ്പോഴത്തെ സ്ഥിതി, ഇങ്ങനെയുള്ള പിരിഞ്ഞു പാർപ്പിനെ അനുകൂലിച്ചായിരിക്കയാൽ, പൗര കർമ്മത്തിൽ സാമർത്ഥ്യമുള്ള  ഇത്തരക്കാരായ പലരും, കരത്തുകയുടെ കുറവ് കൊണ്ട് മാത്രം രാജ്യകാര്യത്തിൽ ഗൗരവപ്പെട്ട ഒരു സംഗതിക്ക് ഭാഗഭാക്കുകളാവാൻ സാധിക്കാതെ വരുന്നു. 50 രൂപ കരമൊടുക്കുന്ന തറവാടുകളിൽ മിക്കവാറും കാരണവന്മാർ രാജ്യകാര്യത്തിൽ ഈ പരിഷ്‌കൃത തന്ത്രത്തെപ്പറ്റി അറിവുള്ളവരുമല്ലാ; അവർക്കു പകരം ഇളമുറക്കാരെ നിയമിക്കാനും മുറയ്ക്ക് പാടുള്ളതല്ലാ. . 25 രൂപയിൽ കുറയാതെ കരം തീരുവയുള്ളവരെ സമ്മതിദായന്മാരായി ചേർക്കുവാൻ അനുവദിക്കുന്നത് ജനങ്ങൾക്ക് ഗുണമായിരിക്കും. പിന്നെ, പ്രാതിനിധ്യം, തറവാട്ടു സ്വത്തിനെ ആധാരപ്പെടുത്തീട്ടാണെങ്കിൽ, ആ സ്വത്തിന്‍റെ മാനേജരായ കാരണവർക്ക് പകരം, ഇളമുറക്കാരനെ  പ്രതിനിധിയായി നിശ്ചയിക്കാമെന്നും അനുവദിക്കുന്നത് യുക്തം ആയിരിക്കും.  

Sri Moolam Popular Assembly

  • Published on September 11, 1908
  • 678 Views

An advertisement has been published in last Tuesday's (*29th Sept. 1908) Government gazette regarding the fifth annual meeting of Sri Moolam Popular Assembly scheduled to be held from 24th of Thulam* (1084 M.E.) this year at Victoria Jubilee Town Hall, Thiruvananthapuram. The taluk meetings for electing the representatives to be sent to the assembly shall be held between the 11th and 20th of Kanni* (M.E.). The eligibility of those who are qualified to vote for the election of representatives and the subject information to be submitted by the representatives are mentioned in the notification. It also mentions the selection criteria of representatives from each group and other essential matters.

This Popular Assembly has become an everyday presence in the state affairs of the subjects of Travancore State. Though there were some who laughed at it in the beginning as worthless, they have come to thank it now and it is a testimony to the benefits people gained because of the assembly. Although the meetings of the House did not immediately yield favourable decisions on all the demands of the delegates, many things have been discussed and decided in the meantime, and it is evident from the government proceedings of the past one year. For it is a more respectable policy in statecraft to promise slow action and keep the work fast than to promise fast action and keep it slow. For those who were concerned about the answers they received from the Dewan during the assembly days, which almost gave them a feeling of displeasure, still have the right to hope as many of their other affairs are well decided.

Therefore, if there is anything left unsettled in the matter discussed in the previous meetings, there is no harm in stating it again in the assembly. We can think that the Government will do it, if we see that there is a favourable occasion and raise it again in the House. In terms of governance, no government can work for the welfare of the people unless there is support of the people. That kings are divine, and that their will is the justice of the kingdom and the opinion that it is the duty of the subjects to obey their rules without evaluating their merits has become a mere myth. Instead, the importance of peoples’ will is becoming dominant. Many eastern countries, founded on theocracy and autocracy, are now teaching the world that the old political strategies are powerless to prevent this change. Great powers such as Japan, Persia, Turkey, China, etc. are transformed as if under the trance created by the magic wand of a political wizard. This new change is now being prominently seen all over India. The Maharajah may have foreseen that the right of the subjects to enjoy a share in the administration of the kingdom would have to be granted at some time in the future, if not now. When such a blessing is given even before the subjects asked for it, it is certain that he will listen to and decide upon the reasonable desires of his subjects. This being the case, we should not hesitate to keep placing before the Government, time and again, the matters that have not yet been favourably decided.

However, the representatives sent to inform the Government of such public needs should be as capable and qualified as possible. There have been accusations that the elections in the past years were not flawless in many places. When the representatives are supposed to act knowing the opinion of the majority of the public, it is inappropriate to involve caste strife and factionalism in their selection. It is a mistake to think that the government decides the issues submitted to the House based on the number of people who appealed for it. In each case, the Government has to consider only the merits of the pros and cons arguments made. Therefore, no matter what caste the representative belongs to, it is enough to take care that he should be interested in the public good and have a sense of its affairs. The matters to be stated by the representatives are not of their own needs, or the wishes of their acquaintances, instead, it should be a matter widely available to the public. The people have a right to address them well and the representatives have a duty to comply with those suggestions.

While determining the eligibility to be a voter under the current rules, many who are overqualified may have to be left out. It is necessary to amend the current requirement slightly that those accepted as voters in the taluk meetings should be the ones who pay a tax of Rupees 50/- in their own name or having an income of Rupees 3000/- in a year or the status of a graduate. An objection was strongly raised last year that a person holding only the title of a barrister should not be selected as a voter. This shortcoming needs to be addressed. Apart from this, the amount of tax should also be reduced. There are many people who establish their own life only through self-effort and who leave the joint family and start a separate family. As the present state of affairs in this country favours such a separation from the joint family, many such people, who are capable of civic services, are unable to take part in anything serious in the affairs of the country only because of lack of income or the ability to pay tax. Most of the Karanavars in the Rupees 50/- tax paying bracket are not aware of this sophisticated strategy in the affairs of the country; and the stipulation says that they should not be replaced by younger people. It would be good for the people, if those who have a tax of not less than Rs.25/- are allowed as voters. Then, if the representation is based on ancestral property, it would be reasonable to allow a younger person to be appointed as the representative instead of the Karanavar of the estate.

-----------

Notes by the translator:

*Date added by the translator.

*A month in the Malayalam calendar.

*This advertisement is available in the Travancore gazette archive online dated 29 September 1908, pp 1365.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like