ആചാരപദ്ധതിയുടെ ആവശ്യം

  • Published on April 29, 1910
  • By Staff Reporter
  • 507 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
സ്‌മൃതികൾ ജനസമുദായത്തെ ഭരിക്കുന്നതിനുള്ള നിയമ ഗ്രന്ഥങ്ങളാണല്ലൊ. ഇവ വേദവിധികളുടെ സാരാംശങ്ങളും ജനങ്ങളാൽ ആദരണീയങ്ങളും ആകുന്നു. വേദം എന്നുള്ളതിനു നിഷ്‌കളങ്കമായ ബോധം എന്നുള്ള അർത്ഥം മാത്രമേ ഇവിടെ വിവക്ഷിച്ചിട്ടൊള്ളൂ. ഇവയിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ സമുദായാംഗങ്ങൾക്ക് ഒരു പ്രകാരത്തിലും വൈകല്യത്തെ ജനിപ്പിക്കാത്തവയും, സമുദായത്തിൽ വിരുദ്ധാഭിപ്രായത്തിനു അവകാശപ്രദങ്ങളല്ലാത്തവയും ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. ഇതിനു വിപരീതങ്ങളായിട്ടുള്ള സ്‌മൃതി ഗ്രന്ഥങ്ങൾ ലോകത്തിൽ ഗണ്യമായ നിലയെ പ്രാപിക്കയില്ല. മനു, പരാശരൻ മുതലായവരുടെ സ്‌മൃതികൾ അപ്രശസ്തങ്ങളും അനനുകാര്യങ്ങളുമായ വിധികളുടെ കൂട്ടിക്കലർപ്പ് നിമിത്തം പ്രായേണ ദുഷിച്ചു പോയിട്ടുണ്ടെങ്കിലും, അവയിലെ ശ്രേഷ്ഠങ്ങളായ കല്പനകൾ ഇന്നും ജനങ്ങൾക്ക് ആദരണീയങ്ങളായിട്ടു തന്നെ തീർന്നിരിക്കുന്നു. സ്‌മൃതികൾ ഇതിനു വിപരീതങ്ങളായി കാണപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം തൽക്കർത്താക്കന്മാരുടെ ഹൃസ്വദർശിത്വമാണെന്നുള്ളതിനു സംശയമില്ല. (എന്നാൽ പുരാതനങ്ങളായിട്ടുള്ള സ്‌മൃതി ഗ്രന്ഥങ്ങൾ ............................. മട്ടിൽ കഴിയുകയാണെല്ലൊ. ഒരു സമുദായത്തിന്‍റെ പൊതുവെയുള്ള ആചാരാനുവർത്തനത്തിൽ നിന്നു സിദ്ധിക്കേണ്ടതായ അഭിവൃദ്ധിയ്ക്കു പ്രസ്തുത സമുദായം അനർഹമായിത്തീർന്നിരിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. ആത്മീയങ്ങളും, ലൗകികങ്ങളും ആയ രണ്ടുവിധം കൃത്യങ്ങളിൽ ഒന്നാമത്തേതിൽ ഈ സമുദായം കേവലം അലസമായിത്തന്നെയാണ് വർത്തിക്കുന്നത് എന്ന് നിരാക്ഷേപം അഭിപ്രായപ്പെടാവുന്നതാണ്. അതിന്‍റെ ശാഖകളും രണ്ടാമത്തവയും ആയ ലൗകിക കൃത്യങ്ങൾ അവശ്യം അനുഷ്ഠിക്കപ്പെടേണ്ടവയാണെങ്കിലും നിയമത്തിന്‍റെ അഭാവം വിഷയത്തിൽ സമുദായാംഗങ്ങളുടെ തോന്ന്യാസത്തിനു നിദാനമായിത്തീർന്നിരിക്കുന്നു. സമാജങ്ങൾ കൂടുകയും പ്രസംഗങ്ങൾ പൊടിപൊടിക്കുകയും അഭിപ്രായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നതു കൊണ്ടു മാത്രം കൃതകൃത്യന്മാരായി തീരുന്നതിനാണ് സമുദായ പ്രതിനിധികൾ സന്നദ്ധന്മാരാകുന്നതെങ്കിൽ, ആയത് അർത്ഥശൂന്യമായ ഒരു വെറും വിനോദമെന്നല്ലാത അതിലധികമൊന്നും അതിനെക്കുറിച്ച്‌ വിചാരിക്കുവാൻ തരമില്ലാ. നിയമങ്ങൾ പാസ്സാക്കപ്പെടുന്നതു് ഫലിക്കണമെന്നുണ്ടെങ്കിൽ ജനസമുദായം അതിനെ അനുസരിക്കുന്നതിനു സന്നദ്ധമായിരിക്കണം. ഈ വിഷയത്തിൽ സമുദായപ്രതിനിധികൾക്കു, നിയമങ്ങളെ അനുസരിക്കാത്തവരിൽ ഗവർന്മെണ്ടിനെപ്പോലെ ചതുർത്ഥോപായം പ്രയോഗിക്കുന്നതിനു അർഹതയില്ലാത്ത സ്ഥിതിക്ക്, ജനസമുദായം സ്വയം അംഗീകരിക്കത്തക്ക വിധത്തിൽ നിയമങ്ങൾക്കു യോഗ്യതയുണ്ടായിരിക്കണമെന്നുള്ളത് നിരാക്ഷേപമാകുന്നു. ഉത്താനബുദ്ധികളായ പരിഷ്കാരഭ്രാന്തന്മാർ സമുദായത്തിന്‍റെ ബാഹ്യവൃത്തികളെ മാത്രം ആസ്പദപ്പെടുത്തിയോ അതിന്‍റെ വല്ല മൂലയോ, മുക്കോ നോക്കി കാര്യങ്ങളെ വേണ്ടവിധം ധരിക്കാതേയോ, ഉദ്ഘാടനം ചെയ്യുന്ന അന്തസ്സാരശൂന്യവും, അടുത്ത ഭാവിയിൽ അനർത്ഥാവഹമായി തീരാവുന്നവയും ആയ ആചാരപദ്ധതിയിൽ കൂടി ചരിക്കുന്നതിനെക്കാൾ, അർത്ഥമില്ലാത്തവയെങ്കിലും കാലപ്പഴക്കം കൊണ്ട് സമുദായ ഗതിയോട് ഒരു വിധം ഇണങ്ങിപ്പോരുന്ന വല്ല അന്ധപരമ്പരയേയും ആശ്രയിച്ചു ജീവിച്ചു കൊള്ളാമെന്നു ജനങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ അതിനെപ്പറ്റി അത്ഭുതപ്പെടേണ്ടതില്ലല്ലൊ. സമുദായാഭൃുദയത്തെ സംബന്ധിച്ചിടത്തോളം മേൽവിവരിക്കപ്പെട്ട രണ്ടു മാർഗ്ഗങ്ങളും യാതൊരു പ്രയോജനവും ചെയ്യുകയില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഉത്തമമായ ഒരു ആചാര പരിപാടിയെ ദൃഢമായി ആശ്രയിക്കാതെ ഒരു സമുദായവും മുന്നോട്ടു വന്നിട്ടില്ലെന്നുള്ളതിനു സമുദായ ചരിത്രങ്ങൾ വേണ്ടവിധം തെളിവു തരുന്നുണ്ട്. ഇങ്ങനെയിരിക്കെ കേരളീയ നായർ സമുദായം പല സമുദായങ്ങൾക്കും ഈ വിഷയത്തിൽ ഋണപ്പെട്ട് കഷ്ടപ്പെടാതിരിക്കത്തക്ക വിധത്തിൽ പ്രശസ്തമായ ഒരു ആചാരപദ്ധതിയെ പ്രതിപാദിക്കുന്ന ഒരു സ്‌മൃതിഗ്രന്ഥം നിർമ്മിക്കേണ്ടതു അത്യന്താപേക്ഷിതമാകുന്നു. സമുദായ പ്രതിനിധികൾ ആചാരങ്ങളെ സംഹരിക്കുന്നതിനോ, മാറ്റുന്നതിനോ, മറിയ്ക്കുന്നതിനോ ഒക്കെ ആയിട്ട് പ്രസംഗശാലകളെ മുഴക്കുന്നതിൽ നിന്നു സിദ്ധിക്കുന്നതിനേക്കാൾ മഹത്തായ ഫലം ഇതുകൊണ്ട് ഉണ്ടാകാതെയിരിക്കയില്ലാ. ഈ സ്‌മൃതിഗ്രന്ഥത്തിന്‍റെ പ്രസാധകത്വം സർവ്വസമ്മതനായ ഒരു മഹാശയനിൽ സമർപ്പിക്കേണ്ടതാണ് . (*)missing 

The need for ritual program

  • Published on April 29, 1910
  • 507 Views

The Smritis* are legal texts governing the people, which are revered as the epitome of scriptures. In these Smritis, the meaning of Veda is defined solely as pure consciousness. It is imperative that the subjects discussed within them do not disadvantage any members of the community nor give rise to extreme opinions. Smriti texts that deviate from this principle will not attain significant recognition in the world. While the Smritis of Manu, Parashara, etc., may have been affected by the passage of time, leading to the inclusion of unpopular and trivial judgments, their noble precepts are still held in high regard by the people. If the Smritis appear to contradict this principle, it is undoubtedly due to the short-sightedness of their authors.

But the ancient Smriti texts are written in a manner that... (*text missing) It is for this reason that the community has become ineligible for the prosperity that should naturally arise from the collective practices of a community.

It may be pointed out that this community is merely neglectful of the first of the two duties: the spiritual and the worldly. While secondary worldly duties and their derivatives should be adhered to, the absence of a proper legal framework reflects the community members' indifference to this issue. If the representatives of the community are content by simply meeting as a group, making grand speeches, and expressing opinions, then there is no reason to consider it anything more than a meaningless pastime. For laws to be effective, the public must be willing to abide by them. In this regard, the community representatives do not have the right to deploy all available measures against those who do not comply with the laws as the government does. It is desirable for laws to be such that the people themselves willingly accept them. It should not come as a surprise if people believe they can sustain themselves by relying on blind tradition, which, even though devoid of meaning, may somehow align with the course of the community over time, rather than following the ambitious reformers who focus solely on the external functions of the community or concentrate on isolated aspects without addressing matters properly, and leaning on ceremonial schemes that are inaugurated and may ultimately prove useless in the near future. We are of the opinion that neither of the afore-mentioned methods will contribute positively to the welfare of the community.

Community histories offer ample evidence that no community has progressed without firmly grounding itself in a sound ritual program. Given this, it is crucial for the Kerala Nair community to create a memorial book that outlines a popular practice, preventing numerous communities from suffering due to this issue. This might have a greater impact than the community representatives' attempts to dismantle, alter, or overturn customs and preach from the pulpit. The responsibility of publication of this Smriti text should be dedicated to an exceptional individual.

(*) text missing"

Notes by the translator:

*Smritis are Hindu jurisprudence written by sages Manu, Parasaran, and the like.

CB-3


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like