വിദ്യാഭ്യാസകാര്യചിന്തകൾ

  • Published on October 07, 1908
  • By Staff Reporter
  • 566 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇന്നലെ പകൽ വൈകുന്നേരം, വഞ്ചിയൂർ മലയാളം ഗ്രാന്‍റ് ഇൻ എയിഡ് സ്‌കൂളിൽ വച്ച്, സമ്മാനദാന സഭാധ്യക്ഷന്‍റെ നിലയിൽ, രാജശ്രീ സി. കൃഷ്ണപിള്ള  അവർകൾ ബി. എ. പ്രസംഗിച്ച  ഉപദേശങ്ങൾ, ഈ നാട്ടിലെ വിദ്യാഭ്യാസകാര്യ പ്രവർത്തകന്മാരുടെയും പൊതുവിൽ ജനങ്ങളുടെയും ശ്രദ്ധയെ നല്ലപോലെ ആകർഷിക്കുവാൻ അവകാശമുള്ളതാകുന്നു. മുപ്പതിലധികം സംവത്സരകാലം ഈ നാട്ടിലെ വിദ്യാഭ്യാസ പ്രചാരത്തിങ്കൽ അക്ഷീണമായി യത്നിച്ചും, ഇതര ദേശങ്ങളിലെ വിദ്യാഭ്യാസ രീതികളെ വായിച്ചറിഞ്ഞും കണ്ടു പരിചയപ്പെട്ടും,  ഈ കാര്യത്തിൽ പ്രാമാണികനായി അഭിപ്രായങ്ങൾ പറയുവാൻ ഏറെ യോഗ്യത സിദ്ധിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ, നവീന ലോകവുമായി ഇദ്ദേഹത്തിന് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന അടുത്ത പരിചയത്തെ സ്പഷ്ടമായി കാണിക്കുന്നുണ്ട്. കൃഷ്ണപിള്ള അവർകളുടെ സാമാന്യം ദീർഘമായ ഈ പ്രസംഗത്തിന്‍റെ നാനാഘട്ടങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്നതിന്, ഇപ്പോൾ, സാധിക്കുന്നില്ലല്ലോ എന്ന് ഞങ്ങൾ വ്യസനിക്കുന്നുണ്ടെങ്കിലും, ആ ഉപദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും ചുരുക്കം താഴെപ്പറയും പ്രകാരമായിരുന്നു എന്ന് സംഗ്രഹിപ്പാൻ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.     

ലോകത്തിൽ ഏതൊരു രാജ്യത്തിന്‍റെയും ശ്രേയസ്സ് അതിലെ ജനങ്ങളുടെ വിദ്യാഭ്യാസ രീതിയെയും വിദ്യാഭ്യാസ സ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു എന്നും, തിരുവിതാംകൂറിൽ നൂറ്റിന് 26 വീതം പേരോളം മാത്രം അക്ഷരാഭ്യാസം ചെയ്തിട്ടുള്ളവരായി കാണുന്നത് പരിഹരിക്കപ്പെടേണ്ട ഒരു ന്യുനതയാണെന്നും, ഇതിലേക്കും പ്രാഥമിക വിദ്യാഭ്യാസം അവശ്യമായി ഇപ്പോഴത്തേതിലധികം പ്രചാരപ്പെടുത്തണമെന്നും കൃഷ്ണപിള്ള അവർകൾ മുഖ്യമായി ചൂണ്ടിക്കാണിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഈ നാട്ടിൽ ഏർപ്പെടുത്തിയിട്ടു നാൽപതു സംവത്സരം കഴിഞ്ഞിട്ടുണ്ട്. ഇതിൽ, ഇക്കഴിഞ്ഞ ഇരുപത്തി മൂന്നു കൊല്ലത്തിനകത്ത്, പ്രാഥമികവിദ്യാഭ്യാസം സംബന്ധിച്ച് പല പരിഷ്കാരങ്ങളും ചെയ്തിട്ടുണ്ട്. ഇനിയും പല പരിഷ്കാരങ്ങളും വരുവാനുണ്ട്. ഒന്നാമത്, പ്രാഥമിക വിദ്യാഭ്യാസം, നാട്ടിലെ ജനങ്ങൾക്ക്, ജാതിമതം നോക്കാതെ, ഫീസ് വാങ്ങാതെ, നടത്തണം. രണ്ടാമത്, കുട്ടികൾക്ക് അവരുടെ പിൽക്കാല ജീവിതത്തിൽ ഓരോരോ പ്രവർത്തികൾക്ക് പ്രയോജനപ്പെടുന്ന വിധമുള്ള വിദ്യാഭ്യാസം നൽകണം. മൂന്നാമത്, പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള കാലാവധി ഇപ്പോഴത്തേതിലും കൂടുതലാക്കി, 5 വയസ്സ് മുതൽ 14 വയസ്സ് വരെയാക്കണം. ഇങ്ങനെയുള്ള പരിഷ്‌ക്കാരങ്ങൾ ചെയ്യാൻ എപ്പോഴും ഒരുങ്ങിയിരിക്കുന്ന ഇപ്പോഴത്തെ മഹാരാജാവ് തിരുമനസ്സിലെ രാജ്യഭരണകാലത്ത് മേൽ പറഞ്ഞവ നടപ്പിൽ വരുമെന്നും, തിരുമനസ്സിലെ വാഴ്ചയുടെ 5 വർഷം തികയുന്ന സന്ദർഭത്തിൽ, മറ്റെല്ലാരേക്കാളും, വിദ്യാഭ്യാസവകുപ്പുകാർക്കും വിദ്യാർത്ഥികൾക്കും അവരുടെ രക്ഷാകർത്താക്കന്മാർക്കും തിരുമനസ്സ് കൊണ്ട് ഈ പരിഷ്‌ക്കാരങ്ങൾ നടപ്പിൽ വരുത്തിയതിലേക്ക് പ്രത്യേക സന്തോഷത്തോടെ ഉത്സവം കൊണ്ടാടുവാൻ ഇടയാവുമെന്നും ആണ് കൃഷ്ണപിള്ള അവർകൾ ആശിക്കുന്നത്. 

ഇപ്പോൾ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുവാൻ ഏർപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളും അവയെ പഠിപ്പിക്കുന്നതിൽ വാധ്യാന്മാർ ആചരിച്ചു പോരുന്ന സമ്പ്രദായങ്ങളും സ്‌കൂൾ കെട്ടിടങ്ങളുടെ ആരോഗ്യനാശകരമായ സ്ഥിതിയും വിദ്യാർത്ഥികളുടെ ജീവിതത്തെ വളരെ കഷ്ടമാക്കുന്നു എന്ന് അദ്ദേഹം ഏറെ വ്യസനിച്ചു പറഞ്ഞു. കുട്ടികൾക്ക് അവരവരുടെ ബുദ്ധിശക്തിയെയും പ്രേക്ഷാശക്തിയെയും, ആലോചനാശക്തിയെയും വികസിപ്പിക്കുന്നതിന് പകരം,  കരുടാക്കുന്നതിന് ഉപയോഗപ്പെടുന്ന തരത്തിൽ പല വിഷയങ്ങളും, കാണാപ്പാഠമായും മറ്റും ഉരുവിടുവിക്കുകയും, അർത്ഥമറിയാതെ പഠിപ്പിക്കുകയും സാധനപാഠങ്ങൾക്കായി ആ വക പുസ്തകങ്ങളെ മാത്രം ഹൃദിസ്ഥമാക്കുകയും ചെയ്തു വരുന്നത് വളരെ ദോഷകരമാണെന്ന് അദ്ദേഹം വിസ്തരിച്ചു പറഞ്ഞു. ഓരോരോ സാധനങ്ങളെ കാണിച്ചു മനസ്സിലാക്കാൻ സ്‌കൂളുകളോട് ചേർത്ത് തന്നെ തോട്ടങ്ങളും ചെറിയ കാഴ്ച്ച ബംഗ്ലാവുകളും മറ്റും ഉണ്ടായിരിക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കുട്ടികൾക്ക് പുസ്തകത്തിൽ നിന്ന് മാത്രം വിദ്യ അഭ്യസിക്കുന്ന സമ്പ്രദായത്തെ അധികമായി ഉപയോഗപ്പെടുത്താതെ, ജർമനി മുതലായ രാജ്യങ്ങളിലെപ്പോലെ ലോകപ്രകൃതിയെ അവർ തന്നത്താൻ കണ്ടു പഠിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ഒരു ദോഷമുള്ളത് അവർക്ക് ആണ്ടുതോറും പരീക്ഷ വച്ച് ക്ലേശിപ്പിക്കുന്നതാണ്. പരീക്ഷയിൽ ജയിക്കാത്തവരെ മൂന്നും നാലും വർഷം ഒരേ ക്ലാസ്സിലിരുത്തി പഠിപ്പിക്കുന്നത് കൊണ്ട് അവരുടെ മനസ്സിന് വളർച്ച തടഞ്ഞു പോകുകയും, ഉത്സാഹശക്തി മന്ദിക്കുകയും ചെയ്യുന്നു. ചില വാധ്യാന്മാർ, പരീക്ഷാക്കാലം അടുക്കുമ്പോൾ, കുട്ടികളെ സമയത്തിലധികം നേരം പിടിച്ചിരുത്തി വിശേഷാൽ പഠിപ്പിക്കുന്ന ഏർപ്പാടും ചിലയിടത്തുണ്ട്. ഈയിടെ ഇതിലേക്ക് ഉദാഹരണമായി ഒരു കഥ അദ്ദേഹത്തിന്‍റെ അറിവിൽപ്പെട്ടു. ഒരു സാധു, തൻ്റെ പുത്രന് ഈയിടെ പഠിത്തത്തിൽ ബഹുതാല്പര്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. പരീക്ഷ അടുത്തിരിക്കുന്നത് കൊണ്ട് സ്‌കൂൾ സമയം കഴിഞ്ഞിട്ടും, വാധ്യാർ 4 മണിക്ക് മേൽ ക്ലാസ്സ്‌ വച്ചു പഠിപ്പിക്കുന്നു എന്നും, അതിലേക്ക് ഓരോ കുട്ടിയും ഒരു രൂപ ഫീസ് കൊടുക്കണമെന്നും, തൻ്റെ മകന് ഉച്ചയ്ക്ക് ആഹാരത്തിനായി കൊടുത്തു വരുന്ന ഒരു രൂപയെ അവൻ ആഹാരം വേണ്ടാന്ന് വച്ചിട്ട് ഫീസിനായി കൊടുത്ത് കൂടുതൽ സമയം പഠിപ്പിക്കുന്നുവെന്നുമാണു പറഞ്ഞത്. കുട്ടികളുടെ ആരോഗ്യത്തെ കെടുത്തുവാൻ ഇതിലധികമെന്തു വേണം? ഇങ്ങനെ ക്രമത്തിലധികം മനസ്സിനെ ക്ലേശിപ്പിക്കുന്നത് കൊണ്ട് പിൽക്കാലത്തു ആരോഗ്യം കുറഞ്ഞും മറ്റും പല ദോഷങ്ങൾ അനുഭവിക്കാൻ സംഗതിയാകുന്നു. ഇനിയൊരു ദോഷമുള്ളത്, സ്‌കൂൾ കെട്ടിടങ്ങളുടെയും, സാമാനങ്ങളുടെയും സ്ഥിതിയാണ്. നല്ലവണ്ണം കാറ്റും വെളിച്ചവും ഇല്ലാതെയും, ചവറടിച്ചു വാരി വൃത്തിയാക്കാതെയും, തറയിൽ നിന്ന് സദാ പൊടിയിളകികൊണ്ടുമിരിക്കുന്ന കെട്ടിടങ്ങൾ കൊണ്ടുള്ള ദോഷം കുറച്ചല്ല. കുട്ടികൾക്ക്, ചാരിയിരിക്കുന്നതിനു സൗകര്യമില്ലാത്ത ബഞ്ചുകൾ നിമിത്തം അവർ മുന്നോട്ട് കൂനിയിരുന്നു നെഞ്ച് കൂടുകെട്ടുന്നതു കൊണ്ടുള്ള ആരോഗ്യക്ഷയവും അല്പമല്ല. പുസ്തകങ്ങളുടെ അച്ചടി മോശമായിരിക്ക കൊണ്ടും, വേണ്ട വെളിച്ചമില്ലായ്‌ക കൊണ്ടും, കണ്ണിനുണ്ടാകുന്ന കാഴ്ചക്കുറവും, നല്ലവണ്ണം കാറ്റു കടക്കായ്കയാൽ സംസാരിക്കുന്നതിന് ശക്തിക്കുറവും മറ്റു ദോഷങ്ങളാണ്. 

വാധ്യാന്മാരോട് പ്രത്യേകമായി പറഞ്ഞവ താഴെ വിവരിക്കുന്നവയായിരുന്നു. വാധ്യാർ വേല ലോകത്തിലുള്ള വേലകളിൽ വളരെ ശ്രേഷ്ഠമായ പ്രവർത്തിയാണ്. ഈ ശ്രേഷ്ഠത വാധ്യാന്മാരിൽ ആരാണ് അധികം പണം സമ്പാദിച്ചത് എന്നുള്ളതിലല്ല. വാധ്യാർ വേലയെ പണത്തിന് വേണ്ടിയുള്ള ഒരു കച്ചവടമായിട്ടല്ല ഗണിക്കേണ്ടത്. പണം കിട്ടുന്ന കാര്യത്തെ പിൻനിർത്തികൊണ്ട്, തങ്ങളുടെ അധീനതയിലിരിക്കുന്ന കുട്ടികളുടെ മനസ്സിനെ നേരായ മാർഗ്ഗത്തിൽ നടത്തിക്കുന്നതിനും, അവരുടെ ജീവിതത്തെ ശ്രേഷ്ഠമാക്കി അവർക്ക് മനുഷ്യരുടെ ചുമതലകളെയും അവകാശങ്ങളെയും മനസ്സിലാക്കുന്നതിനും, അവരെ സമുദായത്തിലെ  ഉത്തമന്മാരായ അംഗങ്ങളാക്കുന്നതിനും, അവരെ ലോകത്തിൽ നല്ല നടത്തയുള്ളവരാക്കുന്നതിനും വേല ചെയ്കയാണ് വാധ്യാന്മാർ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോഴാണ് ശ്രേഷ്ഠത സിദ്ധിക്കുന്നത്‌. ഈ സന്ദർഭത്തിൽ ഈ നാട്ടിലെ വാധ്യാന്മാർ കുട്ടികൾക്കായി വല്ലതും പ്രവർത്തിക്കുന്നത് അഭിമാനഭംഗമാണെന്ന് വിചാരിക്കാതെ അദ്ദേഹം പ്രതിപാദിച്ച പ്രവൃത്തിയുടെ മാഹാത്മ്യത്തെ സദാ ഓർക്കണം എന്നായിരുന്നു മറ്റൊരു ഉപദേശം. ഏത് പ്രവൃത്തിയും മനുഷ്യരുടെ ആവശ്യങ്ങളെ ന്യായമായി സാധിക്കുന്നതിനുള്ളതായിരുന്നാൽ, മാഹാത്മ്യമുള്ളതു തന്നെ. ഒന്ന് നികൃഷ്ടമെന്നും മറ്റൊന്ന് ഉൽകൃഷ്ടമെന്നും പറഞ്ഞു കൂടാ. തെരുവുകളെ ശുദ്ധീകരിക്കുന്ന വേലയേറ്റിരിക്കുന്നവന്‍റെ  ജോലിയും, പുഷ്പാഞ്ജലി സ്വാമിയാരുടെ ജോലിയും ഒരുപോലെ മാഹാത്മ്യമുള്ളവയാണ്. അവനവൻ ന്യായമായി വേല  ചെയ്യാതെ അന്യന്‍റെ  വകയെടുത്ത് ഭക്ഷിക്കുന്നത് നികൃഷ്ടമാണ്. വേല ചെയ്തു വേണം അവനവന്‍റെ ജീവിതം  കഴിക്കുവാൻ. തോട്ടവേലക്കാരൻ  തൻ്റെ വേല ചെയ്ത് ജീവിക്കുന്നതും വേല ചെയ്യാതെ കണ്ടവന്‍റെ ചോറ് തിന്നുന്നതും, തമ്മിൽനോക്കിയാൽ, തോട്ടിയുടെ ജീവിതം ശ്രേഷ്വും കണ്ടവന്റെ ചോറു തിന്നുന്നത്   നികൃഷ്ടത്തിലുംനികൃഷ്ടവ്ആണ്. അതിനാൽ, ന്യായമായ ഏത് ജോലിയും ചെയ്യുന്നതിന് മടിക്കരുത്. ഇന്ന ജാതിക്കർക്ക് ഇന്ന ജോലിയേ  ചെയ്യാവു എന്ന് വിചാരിച്ച് അതിലേക്കായി മാത്രം ശ്രമിച്ചാൽ, ആളുകൾക്ക് അവരവരുടെ വാസന അനുസരിച്ച് ബുദ്ധിയെ പരിഷ്‌കരിക്കുന്നതിന് കഴിയുകയില്ല. 

മനുഷ്യരിലെല്ലാം ഈശ്വരന്‍റെ അംശമുണ്ടെന്നും, അതിനാൽ, എല്ലാ മനുഷ്യരും പരസ്പരം തുല്യമാണെന്നും ആണ്  ഹിന്ദുമതത്തിന്‍റെ സിദ്ധാന്തം എന്ന് പറഞ്ഞ് സമചിത്തതയുടെ ആവശ്യകതയെ അദ്ദേഹം വിവരിച്ചു. നാമെല്ലാവരും ഒന്നാണെന്നുള്ള തത്വമാണ് വാസ്തവത്തിലുള്ളത്. ഞാൻ, ഒരു ജാതി, നീ മറ്റൊരു ജാതി, നമ്മൾ തമ്മിൽ വ്യത്യാസം ഉണ്ട് എന്നും മറ്റും പറയുന്നത് മനുഷ്യർ തന്നെ ഉണ്ടാക്കീട്ടുള്ള കൃത്രിമമാണ്. വാസ്തവമായുള്ളതിനെ വേണം നാം അനുവർത്തിക്കാൻ. കൃത്രിമത്തെ ഗണിക്കരുത്. ഈ ഭേദങ്ങളെ വകവെച്ചു പ്രവർത്തിക്കുന്നത് പ്രകൃതിക്ക് തന്നെ വിരുദ്ധമായുള്ളതാകുന്നു. ലോകം അഭിവൃദ്ധിയെ പ്രാപിക്കുന്നു  പ്രപഞ്ചം, ഭൂമി, ജലം, വായു മുതലായവയായി പിരിഞ്ഞ്, ചെടികൾ, ജന്തുക്കൾ, മനുഷ്യർ എന്നിങ്ങനെ ഓരോരോ പടി മുന്നോട്ടു കയറി വന്നിരിക്കുന്നു. ഈ പരിണാമതത്വങ്ങളെ അറിഞ്ഞു വേണം നാം പ്രവർത്തിച്ചുകൊള്ളുന്നതിനും. ലോക പരിഷ്കാരത്തിൽ മുഖ്യമായുള്ളത്, മനുഷ്യരിൽ ഓരോരുത്തനും അവനവന്‍റെ ആത്മശക്തിയെ പരിപോഷിപ്പിക്കുന്നതിനുള്ള അവകാശത്തെ അനുവദിച്ചു അതിന്മണ്ണം പ്രവർത്തിപ്പിക്കണമെന്നും ഈ തുല്യാവകാശത്തെ മനുഷ്യരെല്ലാവരും ഉപയോഗിച്ച്, അവനവന്‍റെ കുലം, ജാതി മുതലായ ഭേദങ്ങളെ വിട്ട് തൻ്റെ കാര്യങ്ങൾ ചെയ്യുന്നതോടു കൂടി സമുദായത്തിന്‍റെ പൊതുകാര്യത്തിൽ ശ്രദ്ധ വച്ചിരിക്കണമെന്നുമാണ്. ഇപ്രകാരം പൊതുജന നന്മയ്ക്കായി പ്രവർത്തിക്കണമെന്ന ബുദ്ധി എല്ലാവർക്കും ഉണ്ടായിവരണം. ജാതിഭേദങ്ങൾ മുതലായവ കാലക്രമം കൊണ്ട് ഇല്ലാതാവുകയും, മനുഷ്യരെല്ലാം സഹോദരർ എന്ന നിലയിൽ ഒന്നായി തീരുകയും ചെയ്യുന്നതാണ്. ഇങ്ങനെ മാറ്റം വരുന്നത് ലോകസ്വഭാവം തന്നെ. ഈ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ  അവയെ അനുകൂലിക്കുകയാണ് വേണ്ടത്; പ്രതിബദ്ധമായി നിന്നുകൂടാ. എന്നാൽ, പുതിയ മാറ്റങ്ങളെ പഴയ ഏർപ്പാടുകൾക്ക് വിരോധമായിരിക്കുമ്പോൾ, മാറ്റങ്ങളെ അനുസരിക്കുന്നവരെ മറ്റുള്ളവർ പരിഹസിച്ചേക്കാം. അതിനെ ഗണ്യമാക്കരുത്. പരിഹാസം മാത്രമല്ല, ചിലപ്പോൾ ഉപദ്രവങ്ങളും ജീവനാശം പോലും നേരിടും. എങ്കിലും ലോകാഭിവൃദ്ധിക്കാവശ്യമായ മാറ്റങ്ങളെ അനുസരിക്കുന്നതിന് നാം മടിച്ചാൽ, ലോകത്തിന് അഭ്യുദയം ഉണ്ടാകയില്ല. പുതിയ മാറ്റങ്ങളെ നടത്തി കൊണ്ടുപോകാൻ ശ്രമിച്ച്, അന്യന്മാരുടെ പക്കൽ നിന്ന് സങ്കടങ്ങൾ അനുഭവിച്ചിട്ടുള്ളവരുടെ കഥകൾ ലോകചരിത്രത്തിൽ നിന്ന് നാം അറിയുന്നുണ്ടല്ലോ. യേശുക്രിസ്തു, ബുദ്ധമുനി, ശങ്കരാചാര്യർ, എഴുത്തച്ഛൻ, മുതലായ മഹാന്മാർ ലോകാഭിവൃദ്ധിക്കായിട്ടുള്ള ഈ മാതിരി യത്നത്തിൽ ജീവനാശം പോലും അനുഭവിക്കേണ്ടി വന്നു. മനുഷ്യരുടെ ഈ സ്വഭാവം ഇങ്ങനെ തന്നെ. അവർക്ക് ഗുണം ചെയ്യാൻ പുറപ്പെടുന്നവരുടെ പ്രവൃത്തികളെ ആദ്യം തെറ്റിദ്ധരിക്കുകയും, ദ്വേഷിക്കുകയും ചെയ്ത്  അവരെ ഹിംസിക്കുന്നു; ഇവർ മരിച്ചു കഴിഞ്ഞ ശേഷം, ഇവരുടെ പ്രവൃത്തികളുടെ ഗുണത്തെ അറിയുകയും, ഇവരെ ദൈവതുല്യമായി വിചാരിച്ച് ആരാധിക്കുകയും ചെയ്യുന്നു. മാറ്റം എന്നത് ലോകത്തിന്‍റെ മൂലതത്വം ആണ്. മാറ്റം കൂടാത്ത ലോകത്തെ വിചാരിക്കാൻ കഴിയുകയില്ല. ലോകം ഇപ്പോഴും ഒരേ നിലയിൽ നിന്നിരുന്നുവെങ്കിൽ ഇപ്പോഴത്തെ പരിഷ്കാരമൊന്നും നമുക്ക് ലഭിക്കയില്ലായിരുന്നു. അതിനാൽ, ത്യജിക്കേണ്ടവയായ പഴയ ഏർപ്പാടുകളെ ത്യജിച്ച് പുതിയ ഭേദഗതികളെ കൈക്കൊള്ളേണ്ടതിന് നാം അനുകൂലികളായിരിക്കണം. ഇപ്പോൾ, പടയണി, ഊരൂട്ട്, കുത്തിയോട്ടം മുതലായവയ്‌ക്കായി ചിലവാക്കുന്ന പണം വിദ്യാഭ്യാസം, വ്യവസായം മുതലായവയുടെ അഭിവൃദ്ധിക്കായി ചിലവ് ചെയ്യാനിടവരും. ദുർഗന്ധങ്ങളെ കൊണ്ട്  നിറഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങൾ മാറി, നല്ല ഉദ്യാനങ്ങളോട് കൂടിയ പൊതു പ്രാർത്ഥനാശാലകളുണ്ടാവും. പടയണി, കുതിരകെട്ട് മുതലായവയിൽ കരക്കാർ തമ്മിൽ കാണിക്കുന്ന മത്സരബുദ്ധി മാറി, അതാത് കരകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം വർധിപ്പിക്കുന്നതിനുള്ള മത്സരബുദ്ധി ഉണ്ടാകും. താലപ്പൊലി മാറി, സ്ത്രീ സമാജങ്ങൾ നടപ്പിൽ വരും. ഇങ്ങനെയുള്ള മാറ്റങ്ങളെ അനുകൂലിക്കാതെ എതിർത്ത് നിന്നാൽ, ലോകക്ഷേമം വർദ്ധിക്കുന്നതല്ലെന്നും, ആളുകൾ ഈ തത്വം അറിഞ്ഞ് പ്രവർത്തിക്കേണ്ടതാണെന്നും അദ്ദേഹം വിശദമായി ധരിപ്പിച്ചു.  

Some Thoughts on Education

  • Published on October 07, 1908
  • 566 Views

The speech made by Honourable C.Krishna Pillai B. A. in his capacity as the chairman of the prize giving ceremony held at Vanchiyoor Malayalam Grant in Aid School is worthy of attracting the attention of all the educationists in this country. Mr. C. Krishna Pillai is an authority on education, who has put in more than 30 years of dedicated service for the growth and spread of education here. He has also widely read upon various systems of education being followed in different countries of the world. The observations made by such a person in his speech makes it amply clear how well acquainted he is with the developments in the modern world. We regret that we are not in a position to give a detailed account, touching upon all aspects of his considerably long speech at this stage. However, we are happy to summarise his opinions and admonitions as follows:

The progress and prosperity of any country in the world is dependent on the method of education being followed and the kind of education being given to its people. The fact that only 26 out of a hundred are educated in Travancore is a deficiency that needs to be rectified urgently. In his introductory remarks, Mr. C. Krishna Pillai pointed out that only the measures undertaken to propagate the spread of primary education as far as possible will help the state to meet this end. It is more than 40 years since primary education was first introduced in this state. And within the last 23 years of these 40 years, many measures aimed at reforming primary education have been initiated as well. More reforms aimed at reforming primary education are also recommended. First of all, primary education must be given to all people, irrespective of their caste or religion, without collecting any fee for it from them. Secondly, the kind of education being given to the children must be of some use to them later in life. Thirdly, the age limit for acquiring primary education must be altered, raising it from the current level. He proposed fixing it for the age group from 5 to 14 years. Mr. C. Krishna Pillai expressed the hope that during the royal rule of His Highness, the present King, who is bent upon introducing such reforms, these steps would be taken. When His Highness's rule completes its five year term, more than anybody else, the department of education, students, and their parents and guardians, will be able to celebrate the fruits of these reforms implemented thanks to the large heartedness of the King.

He was pained to state the undesirable and pathetic conditions prevailing in our schools with respect to subjects prescribed to be taught, the methods adopted by teachers in exposing these subjects, and the unhygienic school buildings. All these factors, he said, are detrimental to our students. He elaborated on the methods of teaching currently in practice, which encourage students to learn lessons by rote. Learning by rote makes the children imbeciles as the lessons learnt by heart thwart children’s ability to think on their own. He pointed out that it was indispensable to have gardens and museums attached to schools so that the students can see and understand for themselves the many things they are taught about in the classrooms. As it is being followed in countries like Germany, students must have opportunities to learn directly from nature so that overdependence on textbooks and textbook learning can be cut short, he stated further. He found fault with the annual examination system, which has proven to be burdensome to children. Since those who do not pass the exam are made to sit in the same class for three to four years, their minds’ growth gets stunted and they lose enthusiasm for learning anything further. It has been noted that when the exams draw close, some teachers at certain schools make their students sit up and attend tiresome special classes. He elaborated on this with an illustrative example. Somebody told him that his child was brilliant and since the exams were around the corner, he willingly sent his ward to attend the extra classes being conducted by their teacher at four in the evening when the school classes were over. As each student was required to pay an extra fee of Rs.1/- for this special class, his son was asked to meet the teacher’s demand even if that meant forgoing his lunch for which the money would have been otherwise used! What more could a parent or a teacher do to harm the health of a child? If students are made to suffer mental strain like that, it is likely that in future they will become unhealthy and prone to many infirmities. Now, the school buildings and the furniture also paint a bleak picture. Dark classrooms that are not properly ventilated and dusty floors are no less hazardous to children. Their health is further endangered as the benches on which they sit are without backs, which force them to lean forward constricting their chests. The ill effects of children reading poorly printed textbooks in poorly lit classrooms also pose many problems to them. As students are made to sit in classrooms in which free flow of pure air is deficient, they find it too difficult to speak clearly and well.

His words of advice to teachers are given below:

Of all the occupations in the world, the profession of a teacher is considered to be the most valued. But the value and position of a teacher should not be gauged by the amount of money he has earned as a teacher. The job of a teacher should not be considered as a means for making money. Putting the question of making money behind, teachers must guide their children towards the right path, making them aware of their duties and rights, thereby opening a path to them to become exemplary human beings both in their own communities and in the world at large. This is what makes the profession of teaching ennobled. Teachers should not think that it is demeaning to work for the betterment of their students. Rather, the teachers must discharge their duties properly, keeping in mind the loftiness of the profession of teaching. Any work or act will attain greatness, if it succeeds in fulfilling the just demands of the people. We should not classify work into high and low based on its nature and position. The job of a street scavenger and the profession of a priest are both great alike. What is despicable is to eat off another’s earnings, without ever doing some work by oneself. Therefore, one should not hesitate to do a job that meets neat standards. If you become adamant that a particular job is meant for a particular caste and therefore the members of that caste alone must do that job, people will not be able to hone their intellect and go on to become inventive.

God or an element of his divinity is present in every human being. Therefore, Hinduism teaches that all human beings are equal. Hence, he said, it is necessary for us to emphasise the concept of equality. In truth, we are all one. Utterances like ‘I belong to one caste. You belong to another caste; therefore, it is just logical to discriminate between you and me’ are artificial and man-made. That which is real is what should be followed; what is man-made should be dispensed with. Discriminating between men is against nature itself.

The world is inching toward prosperity. The universe is being diversified, the earth, water, and air have come together to progress into different spheres such as the plant kingdom, the animal kingdom, and human beings. We human beings must act by keeping in mind these principles of evolution. In order to reform the world, each human being must recognise his right to work for his own empowerment and enrichment. Since all humans have this right equally, it is expected of them that they all must work toward the betterment of the masses, jettisoning their false pride arising out of family status and lineage. Like this, all people must have the willingness to work toward the common good. Caste differences will disappear in due course of time and all human beings will be united by a common bond as brothers. It is quite natural that such a change should take place in the world. When these changes take place, men should approve of them, and it should never be an impediment to them. At the same time, when the new changes run counter to the old customs, the traditionalists may make fun of those who go with the changes. Ignore them. Apart from being ridiculed, you may be harmed or even killed. Nonetheless, if we refuse to follow the changes that are indispensable for the progress of the world, the world will not move even an inch forward. World history is full of stories of great men who were mercilessly persecuted by their enemies for attempting to change them. Great personalities like Jesus Christ, The Buddha, Sankaracharyar, and Ezhuthachan had to sacrifice even their lives in the thick of their struggles to bring about change in the world.

Human nature is like that. First of all, they mistake the actions of those who set out to reform them for evil doings and start to abuse and persecute them; but when they are dead or gone, they take cognizance of their actions and start to worship them as God incarnates. Change is a principal concept that drives the world. It is impossible to conceive of a world far removed from change. If the world had stood static, we would not have had the reforms and refinements we have at our disposal now. Therefore, it behooves us that we reject the old and impeding practices and support the positive changes that are being envisaged and introduced. In future, we will have to spend the money that is now being wasted on folk arts and rituals like padyani*, ooruttu*, and kuthiyottam* for the progress of education and industries. Common prayer halls surrounded by gardens will be built in place of temples reeking with bad odour and filth. Those who vie now for conducting temple festivals with fanfare and hullabaloo will compete for getting their children educated in the best possible way. Women’s Associations will take over the venues where young women are paraded in traditional, colourful attire and ornaments and also carrying trays arranged with rice, coconut bract and perfumes etc. for thalappoli* (which is performed by circling around temples of goddess Kali and on certain occasions to ceremonially welcome dignitaries). He elaborated in clear terms that if people are to oppose these changes, the world will fail in enhancing the commonwealth. Therefore, the people must act in accordance with this principle.

Notes by the translator:

*Traditional folk art forms in Kerala.


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like