കേരളചിന്താമണി
- Published on May 02, 1906
- By Staff Reporter
- 684 Views
പുസ്തകശാല --
ഒരു പുതിയ ഏർപ്പാട്
1.പ്രസിദ്ധകവിയായ വെണ്മണി നമ്പൂരിപ്പാട്ടിലെ 2-ാം കൃതി (പൂരപ്രബന്ധം), അതിമോഹം നാടകം, അംബോപദേശശതകം, പുരന്ദരാരുണം നാടകം, തുടങ്ങിയുള്ള................
2. സംഗീതനൈഷധം 3-ാം പതിപ്പ് (ടി. സി. അച്ചുതമേനോൻ അവർകൾ പുതിയ വൃത്തിയുളള പതിപ്പും ബയിണ്ടും) വില 8 അണ.
3. പഞ്ചതന്ത്രം മണിപ്രവാള കാവ്യം സരസശ്ലോക സമ്പൂർണ്ണമായ ഈ നൂതന കാവ്യം മലയാള ഭാഷയ്ക്ക് ഒരു അനശ്വര സ്വത്തായി പരിണമിക്കുമെന്ന് പല പത്രങ്ങളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിലെ ശ്ലോകങ്ങൾ ഓർമ്മയിൽ വയ്പ്പാനും സന്ദർഭോചിതം പ്രയോഗിപ്പാനും എത്രയോ വിശേഷങ്ങളാണ്. ഈ പുസ്തകത്തിന് 12 അണ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ.
4.ഇന്ത്യയിലെ മഹാന്മാർ. ജി. പരമേശ്വരൻപിള്ള എഴുതീട്ടുള്ള റിപ്രസൻ്റേറ്റീവ് ഇന്ത്യൻസ് എന്ന പുസ്തകത്തിൻ്റെ മലയാള തർജിമയാണ്. ഈ പുസ്തകം രാജരാജവർമ്മ തമ്പുരാൻ എം. ഏ. തിരുമനസ്സുകൊണ്ടും തോട്ടക്കാട്ട് കുഞ്ഞുകൃഷ്ണ മേനോൻ ബി. ഏ. അവർകളും മറ്റുംകൂടി തർജിമ ചെയ്തിട്ടുള്ളതാകുന്നു. വില 1ക 8 അണ മാത്രം.
5. ചക്കീചങ്കരം ഭാഷാനാടകം. ജി. ഇരുവനാട്ടു കെ. സി. നാരായണൻനമ്പ്യാർ അവർകൾ ഉണ്ടാക്കിയത്. വായിച്ചാൽ ചിരിവരാതിരിക്കില്ല. വില 6 അണ മാത്രം.
6. ശ്രുതബോധം വ്യാഖ്യാനമുള്ളത്. കവികൾക്കും കവികളാകാൻ ആഗ്രഹിക്കുന്നവർക്കും വിശേഷമായ ഒരു പുസ്തകം വില 3 അണ 6 പൈസ.