ഇപ്പോൾ വരാ.
- Published on August 29, 1906
- By Staff Reporter
- 890 Views
ഓണത്തിന് മുമ്പായി പ്രസിദ്ധമാക്കുവാൻ തക്കവിധം അച്ചടിച്ചു തുടങ്ങീട്ടുള്ള "പാറപ്പുറം" എന്ന പുതിയ നോവൽ, ഒന്നാം ഭാഗം, വിചാരിച്ചിരുന്നതിൽ അധികം ദീർഘമായി കണ്ടിരിക്കയാൽ, ഇനിയും പത്തെൺപത് പുറത്തോളം ചേർക്കേണ്ടിയിരിക്കുന്നത് കൊണ്ട് ഓണം ഒഴിവ് കഴിഞ്ഞതിനു മേലേ, അച്ചടിച്ചു തയ്യാറാവൂ എന്നു വ്യസനപൂർവ്വം വായനക്കാരെ അറിയിച്ചുകൊള്ളുന്നു. പുസ്തകം വലുതായിത്തീരുന്നു എങ്കിലും, വില മുൻ നിശ്ചയിച്ചിട്ടുള 12 ണ മാത്രം ആയിരിക്കും എന്നും, "കേരളൻ" മസികയുടെയും, "സ്വദേശാഭിമാനി" പത്രത്തിൻ്റെയും വരിക്കാർക്ക് മാത്രം 8 ണ വിലയ്ക്ക് കൊടുക്കുമെന്നും അറിയിക്കുന്നു. ഓണം പ്രമാണിച്ചു അച്ചുക്കൂടം ഒഴിവാക്കുകയാൽ, പറപ്പുറത്തിൻ്റെ അച്ചടിവേല അതു കഴിഞ്ഞേ തുടരുവാൻ ഇടയുള്ളു എന്നും, കഴിയുന്നതും കാലേകൂട്ടി, പുസ്തകം പുറപ്പെടുവിക്കുന്നതാണെന്നും പുസ്തകത്തെ പ്രതീക്ഷിച്ചിരിക്കുന്ന വായനക്കാരെ തെരിയപ്പെടുത്തേണ്ടി വന്നിരിക്കുന്നു.
എന്നു്