അഗ്ന്യാസ്ത്രങ്ങളെ നിരാകരിക്കുക

  • Published on August 22, 1908
  • By Staff Reporter
  • 1433 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

അ​ഗ്ന്യാസ്ത്ര പ്രയോ​ഗത്തെ നിന്ദിച്ച് എത്ര തന്നെ പറഞ്ഞിട്ടും, എത്ര വളരെ പ്രസം​ഗം ചെയ്തിട്ടും, അ​ഗ്ന്യസ്ത്രങ്ങളെ തീരെ നിരാകരിക്കുന്നതിൽ ചില ജനങ്ങൾക്കു മനസ്സു വരാത്തത് എന്തായിരിക്കും? രാജ്യത്തിനും രാജ്യനിവാസികൾക്കും ഇത്ര വളരെ നാശകരമായ ഈ പ്രയോ​ഗത്തെ നിന്ദിക്കുന്നതിനു പകരം, പ്രേമം കൊണ്ട്, ജനങ്ങളുടെ മനസ്സിന്റെ സദ് വൃത്തികളെ പരിപോഷിപ്പിക്കുകയാണെങ്കിൽ, ഈ മാതിരി ദുഷ്കർമ്മങ്ങൾ താനേ തല താഴ്ത്തും എന്ന് “വന്ദേമാതരം” പ്രതിപാദിക്കുന്നു. നിന്ദനം കൊണ്ട് ദുഷ്ടമനസ്സുകൾ നന്നാകുന്നതിനു പകരം അവയുടെ അധഭാ​ഗങ്ങൾ പുഷ്ടിയേ പ്രാപിക്കുന്നു. എരിയുന്ന തീയിൽ എണ്ണ പകരുന്ന പോലെയാണ് ദുഷ്ടന്മാരോടു അവരുടെ പ്രവൃത്തി നിന്ദ്യമെന്ന് ഉപദേശിക്കുന്നത്.ലോകത്തിൽ പ്രേമം കൊണ്ട് സാധിക്കാവുന്നതിലധികം ​ഗുണംദ്വേഷം കൊണ്ട് സാധിക്കയില്ലാ.

You May Also Like