P. Subbaroys World Renowned And Most Efficacious Ayurvedic Medicines
- Published on May 02, 1906
- By Staff Reporter
- 591 Views
പി. സുബ്ബറായിയുടെ അപൂർവ്വ ഔഷധങ്ങൾ
1. ലോകപ്രസിദ്ധമായ ധാതുപുഷ്ടിക്കാരി, ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്മ, വിശപ്പില്ലായ്മ, നേത്രം, കൈ, കാൽ മുതലായവയുടെ നീറ്റൽ, നീരൊഴിവ്, മധുഹേമം, കല്ലടപ്പ്, (മൂത്രഘാതം) മുതലായ പലവിധ അസ്ഥിരോഗങ്ങളെ ക്ഷണേന പരിഹരിച്ചു രക്ഷപ്പെടുത്തും. ഡപ്പി ഒന്നുക്ക് വില..........തപാല്‍ കൂലി അണ 7 വേറെ.
2. അഗ്നിമന്ദ്യസംഹാരി ദഹനമില്ലായ്മ, പുളിച്ചു തികട്ടുക, നെഞ്ചുകലിക്കുക, മലബന്ധം, വയറ്റുനോവ്, വായ്നാറ്റം, അജീർണ്ണം, വയറു വീർത്തുകയറുക, നിദ്രഭംഗം മുതലായ പിത്തോപദ്രവങ്ങളെ നീക്കി സുഖപ്പെടുത്തും. ഡപ്പി 1ക്കു ണ 8 തപാൽ കൂലി ണ 5 വേറെ.
3. പ്രമേഹനിവാരണ - സിരാമേഹം ഇടുപ്പുവലി, മൂത്രം അധികമായും തടഞ്ഞുപോകുക, മേഡ് റാപ്പുകച്ചിൽ, രകതമേഹം മുതലായ വ്യാധികളിൽ നിന്നു സ്ത്രീ പുരുഷന്മാരെ നിവർത്തിക്കും. ഋതുകാലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനെയും ശമിപ്പിക്കും. കുപ്പി 1ക്കു വില രൂപ 1. 6 കുപ്പികൾ വരെയുള്ള ബങ്കിക്ക് തപാൽ ചിലവ് അണ 5.
4. ലക്ഷ്മീകര കസ്തൂരി ഗുളികകൾ - താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം. ദന്തവേദന, വായ്നാറ്റം, അജീർണ്ണം, പിത്തവായു, ഇവയെ ശമിപ്പിക്കും. തനിച്ചോ താംബൂലത്തോടുകൂടിയൊ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരുദ്രവ്യത്തെയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്ത് താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ, സന്നി അടുക്കുകയില്ലാ. അപായതരമായ യാതൊരു ലഹരി സാധനങ്ങളും ഇതിൽ ചേർത്തിട്ടില്ലാ. കാഷ്മീരത്തു നിന്നു വരുത്തിയ കസ്തൂരി, പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാമാനങ്ങൾ ഇതിൽ ചേര്‍ത്തിട്ടുണ്ട്. ഛർദ്ദി, കാസശ്വാസം, ജ്വരം, കോളെറ, പ്ലേഗ് മുതലായ രോഗങ്ങൾ വയസ്സിൻ്റെ ഏറ്റക്കുറച്ചില്‍പോലെ ഒന്നുമുതൽ നാലുവരെ ഗുളികകൾ വെറ്റലച്ചാറ്റിൽ കൊടുത്താൽ സുഖപ്പെടും. 200 ഗുളികകൾ ഉള്ള കുപ്പി ഒന്നുക്കു വില ണ 4. 1 മുതൽ 12 വരെ കുപ്പികൾ അടങ്ങിയ ബങ്കി 1 ക്കു തപാൽ കൂലി 5 ണ വേറെ.
5. സർവ്വവേദനാ സംഹാര ഈ തൈലം സ്വല്പം പിരട്ടിയാല്‍ കൈകാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക, വീക്കം മുടക്കുവാതം നെഞ്ചുനോവുക, തലവേദന, ഒരു ഭാഗത്തുണ്ടാകുന്ന ശൂല, ഇടുപ്പ് വേദന, പാർശ്വവായു, തിമിരവായു മുതലായ പലവ്യാധികൾ ഭേദപ്പെടും. കുപ്പി 1 ക്കു വില രൂപാ 1. തപാൽ ചിലവ് അണ 5 വേറെ.
6. ലോകപ്രസിദ്ധമായ സുഗന്ധ കുന്തളതൈലം - ഈ തൈലം പിരട്ടിയാൽ തലമുടി, മീശ, ഇമ, ഇവ ബഹുപുഷ്ടിയായും, ഞെരുക്കമായും, കറുപ്പായും വളരും. കണ്ണിനു കുളുർമയുണ്ടാകും. സകല കൺനോവുകളും തലവേദനകളും നീങ്ങും. ചെമ്പിരോമം കറുക്കും. രോമം കൊഴിയാതിരിക്കും. കണ്ണിനു നല്ല തെളിവുണ്ടാക്കും. വില കുപ്പി ഒന്നിന് 8 ണ തപാൽ ചിലവ് 5 ണ വേറെ.
7. നേത്രബിന്ദു
കണ്ഠനോവ്, കൺപ്പുകച്ചിൽ, കൂച്ചാനിയെടുപ്പു നീരെടുപ്പ്, മങ്ങൽ, മാലക്കണ്ണ് പീളക്കെട്ട്, ദശവളര്‍ച്ച, പൂവ്വചെരപ്പു, എരിച്ചൽ, ഇമപുരികം, ഇവയുടെ വലിവ് പുകച്ചൽ ഇങ്ങനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും. വില കുപ്പി ഒന്നിന് 8 അണ തപാൽ ചിലവ് ആറു കുപ്പികള്‍ വരെ 4 അണ വേറെ.
8. കർണ്ണബിന്ദു
ചെവിക്കുത്ത്, ചെവിയടപ്പ്, ഇരച്ചിൽ മുതലായ കർണ്ണരോഗങ്ങളെ ഭേദപ്പെടുത്തും ശ്രവണ സൂക്ഷ്മതയും നോക്കും. വില കുപ്പി ഒന്നിന് 8 ണ. തപാൽ ചിലവ് ആറു കുപ്പികൾ വരെ 5 ണ വേറെ.
9. മണ്ഡലകുഷ്ഠസംഹാരി
മണ്ഡലകുഷ്ഠം, പുഴുക്കടി, തരുതണം നറുങ്ങാണി, എന്നീ പേരുകളുള്ള രോഗത്തിന് സിദ്ധൌഷധം. ത്വഗ്രോഗങ്ങൾ പലതും മാറ്റം തേമൽ മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും. വില കുപ്പി ഒന്നിന് 4 ണ. തപാൽ ചിലവ് ആറു കുപ്പിവരെ 5 ണ വേറെ.
10. സുകവിരോചന ഗുളികകൾ
മലശോധന ശരിപ്പെടുത്തും അജീർണ്ണം പിത്തോപദ്രവങ്ങൾ വായു മലംപിടിത്തം അഗ്നിമാന്ദ്യം ..... മുതലായ പല രോഗങ്ങളെയും ശമിപ്പിക്കും. വില ഡപ്പി ഒന്നിന് 8 ണ. തപാൽ ചിലവ് ഒന്നു മുതൽ 6 വരെ ഡപ്പികൾക്കു 5 ണ വേറെ.
11. ജ്വരസംഹാരി
കുളിർപ്പനി, മുലപ്പനി, വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥി ജ്വരം, മുതലായവയ്ക്ക് നന്ന്. വില ഡപ്പി ഒന്നിന് 1 ക. തപാൽ ചിലവ് 7 ണ വേറെ.
12. രോമസംഹാരി
രോമം എവിടെ വേണ്ടന്നാക്കേണമോ അവിടെ ഈ മരുന്നു പിരട്ടിയാൽ യാതൊരു വേദനയുമുണ്ടാക്കാതെ രോമത്തെ നീക്കും. വില കുപ്പി ഒന്നിന് 5 ണ. തപാൽ ചിലവ് 6 കുപ്പികൾ വരെ 5 ണ വേറെ.
13. ദന്തച്ചൂർണ്ണം
സുഗന്ധമായുള്ളതു എല്ലാമാതിരി ദന്തരോഗങ്ങളെയും നീക്കും വില കുപ്പി ഒന്നിന് മൂന്നണ. തപാൽ ചിലവ് 5 അണ വേറെ.
14. സ്ഖലിതരക്ഷണി
ബലഹീനതയാലും അതഷ്ണത്താലും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ്ഖലനത്തെ നീക്കും വില ഡപ്പി 1-ക്കു 8-അണ തപാൽ ചിലവ് 6 വരെ ഡപ്പികൾക്കു 5 വേറെ.
15. മൃഗകസ്തൂരി
കാശ്മീയറിൽനിന്നും വരുത്തിയിട്ടുള്ള ഒന്നാംതരം കസ്തൂരി എപ്പോഴും ഈ ആഫീസിൽ ഉണ്ടു.
16. ................................................ കടവായിൽ ഏതാനും തുള്ളിമരുന്ന് വീഴ്ത്തി .....ഉടൻ ഗുണം കാണപ്പെടുന്നതാണ്. എല്ലാ വീടുകളിലും ഓരോ കുപ്പി എങ്കിലും കരുതിവയ്ക്കേണ്ടതാണ്. വില കുപ്പി 1-ക്കു 4- ണ. ഇന്ത്യയിലും ബംബയിലും 1- മുതൽ 12-വരെ കുപ്പികൾക്കു വീ-പീ- ചിലവ് 5 ണ വേറെ. സിലോണിൽ ടി-വീ-പീ- ചിലവ് 7 അണ വേറെ, ഒന്നായ ഒരു ഡസൻ കുപ്പിയിൽ കുറയാതെ വാങ്ങുന്നവർക്ക് ഡസൻ ..........പ്രകാരം വീ-പീ-പീ-ചിലവ് ഡസൻ 1-ക്കു 5 ണ വേറെ.
17. വ്രണനാശകതൈലം
ഈ തൈലം വെള്ളത്തുണിയിൽ പിരട്ടി വ്രണത്തിൽ വെച്ചുകെട്ടിയാൽ സകലവിധ വ്രണങ്ങളും ക്ഷണത്തിൽ സുഖമാകുന്നതാണ്. വില കുപ്പി 1-ക്കു 8-ണ. ഇന്ത്യയിലും ബർമ്മയിലും വീ-പീ-ചിലവ് 1-മുതൽ 3-വരെ 5 ണ വേറെ.
18. അത്ഭുത കണ്ഠശുദ്ധി ഗുളിക
ഈ ഗുളികകൾ സ്വരത്തെ വ്യക്തപ്പെടുത്തുന്നതിനും ബലപ്പെടുത്തുന്നതിനും വളരെ വിശേഷമാണ്. ഭാഗവതർമാർ .പ്രസംഗികള്‍ വാദ്ധ്യാന്മാർ മുതലായവർക്ക് പ്രത്യേകം ആവശ്യമുള്ളതാണ്. തൊണ്ട അടപ്പിനും സത്യൌഷധമാണ്. വില കുപ്പി 1-ക്കു 8 ണ ഇന്ത്യയിലും ബർമ്മയിലും വി-പി-പി-.... 1-മുതൽ 6 വരെ കുപ്പികൾക്കു 5 ണ വേറെ.
19. ദേഹശുദ്ധീകര പരമളചൂർണ്ണം
........ സൗരഭ്യമുള്ള .....ദിവസേന ദേഹത്ത് തേച്ച് കുളിച്ചാൽ ദേഹത്തില്‍.......ശരീര വറൾച്ച കണച്ചുട് പൊരിയൽ, കരപ്പന്‍.. തലവേദന, പൊരമേഘം, മേലഊരല്‍, മുതലായതുകൂടാതെ മറ്റനേകതരത്തിലുള ത്വഗ്രോഗങ്ങൾ തീരുന്നതുമാണ്. കാന്തയും ആരോഗ്യവും ഉണ്ടാകും. കുട്ടികള്‍ക്കും പ്രായം ചെന്നവർക്കും ഉപയോഗിക്കാവുന്നതാണ്. ഡപ്പ 1-ക്കു വില... അണ വീ-പീ- ചിലവ് അണ 3 പ്രത്യേകം ..
20. ബാല സഞ്ജീവന ഗുളക.
തലക്കുത്ത്, തലവേദന, ഉറക്കമില്ലായ്മ, വയറ്റിലുണ്ടാകുന്ന വായുവകാരം, ജലദോഷം, ചുമ, പനഇക്കൾ, അജീർണ്ണം, മുതലായ കുട്ടികൾക്കുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ഈ ഗുളക ഒരു പ്രത്യേക ഔഷധമാണ്. പ്രായംചെന്നവര്‍ക്കും ടിരോഗങ്ങള്‍ക്കു ഈ ഗുളക ഉപയോഗിക്കാവുന്നതാണ്. വില കുപ്പി 1-ക്കു 10-ണ ഇന്ത്യയിലും ബർമ്മയിലും വീ- പി- ചിലവ് 5 ണ വേറെ.
21. ഉന്നതരം ഗോരോചന ഗുളികകൾ
ഈ ഗുളിക മൂലം എല്ലാ വിധ പനിയും സുഖപ്പെടുന്നതാണ്. അതിനു പുറമെ കുട്ടികളില്‍ കാണുന്ന................വയറ്റിളക്കം, അജീർണ്ണം, കമ്പല്‍, ചുമ, ജലദോഷം, തലവേദന മുതലായ പല രോഗങ്ങൾക്കും പ്രായം കുറഞ്ഞവർക്കും കൂടിയവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതും, ഫലത്തെ കൊടുക്കുന്നതും ആകുന്നു. വില കുപ്പി ഒന്നുക്ക് 10-ണ വേറെ.
22. . ത്വഗ്രോഗ സംഹാര
ചൊറി, ചിരങ്ങ, പുഴുക്കടി, കരപ്പൻ, മുതലായ കുട്ടികളെ ബാധിക്കുന്ന പലവിധ ത്വഗ്രോഗങ്ങളും ഈ മരുന്ന് പുറമെ പുരട്ടുന്നതിൽ വച്ച് സുഖപ്പെടുന്നതാണ്. വില കുപ്പി 1-ക്കു 8 ണ വീ-പീ- ചിലവ് 5 ണ വേറെ.
മേത്തരം ഗോരോചന തോലാ 2-ക്കു വില 5 ക മേത്തരം കുംകുമകേസരി തോലാ 1-ക്കു വില 1-ക. മേത്തരം പച്ചക്കർപ്പൂരം തോലാ 1-ക്കു വില 2 ക.
മേത്തരം തോലാ അത്തർ, മല്ലി അത്തർ, വെട്ടിവേർ, താഴമ്പ, മാനിക്കൊളുന്തു ജാതിമല്ലി, സുഹാഗ് ഹീനമഗരഡംമ്പു അത്തർ മുതലായതുകൾ എപ്പോഴും തയ്യാറുണ്ട്.
ഇവ തോല തൂക്കത്തിന് ക 18. തപാൽ കൂലി പുറമെ.
എഴുത്തുകുത്തുകൾ എല്ലാം തമിഴിലൊ ഇംഗ്ലീഷിലൊ വ്യക്തമായി ആയിരിക്കണം എഴുതി അയപ്പാൻ.
പി. സുബ്ബാറായി.
പറങ്കിപ്പേട്ട-------------തെക്കേ ആര്ക്കാട്ടു ജില്ല.