പുതിയ വരവ്

  • Published on February 26, 1908
  • By Staff Reporter
  • 231 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 താഴെപ്പറയുന്നതരം ഏറിയൊരു ഘടികാരങ്ങള്‍ ഇതാ ഞങ്ങള്‍ വരുത്തിയിരിക്കുന്നു . ഇവയെ പകുതിവിലയ്ക്കു വില്‍ക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. 

                                       പ്രിസിഷന്‍ലെവര്‍ വാച്ച്.

തെളിച്ചമുള്ള നിക്കള്‍വെള്ളിയില്‍ തുറന്ന മുഖത്തോടു കൂടിയതു :  താക്കോല്‍ കൂടാതെ മുറുക്കാം. 30 മണിക്കൂര്‍ നേരം നടക്കും; സെക്കന്‍ഡ് കാണിക്കുന്ന സൂചികയും ' സൂചികളെ തിരിക്കുന്നതിന് , പുറത്ത് ഉന്തുസൂചിയും  ഉണ്ട്. ലഘുവും ബലമുള്ളതും ആയ യന്ത്രം. ശരിയായി നേരം കാണിക്കും :  5 - വര്‍ഷത്തേക്കു കേടുകൂടാതെയിരിക്കുമെന്ന് ഉറപ്പുതരുന്നു. ഒരു നല്ലപെട്ടിയില്‍ കണ്ണാടിച്ചില്ലും സ്പ്രിങ്ങുംകൂടെ അയച്ചുതരും. വില 7 -ക 8 -ണ . പകുതിവില 3 - ക. 12 ണ. തപാല്‍കൂലിമുതലായവ 5 - ണ.

സമ്മാനം : -  ഒരു ആള്‍ബള്‍ട്ട് ചങ്ങല.

വിശേഷസമ്മാനം : - ആറു ഘടികാരം ഒന്നായി വാങ്ങുന്നവര്‍ക്ക് ഒരെണ്ണംവില കൂടാതെ കിട്ടും.

കൂടുതല്‍ ലാഭങ്ങള്‍ : -  മുന്‍കൂട്ടി മുഴുവന്‍പണം അയയ്ക്കുന്നവര്‍ക്ക്, തപാല്‍കൂലി മുതലായവ വിട്ടുകൊടുക്കും.

                                                                                          ANA H BROS.

                                                                            9, Raghunath Chatterjei's Street ( C . P )

                                                                                                                Calcutta.


You May Also Like