മുസ്ലിം വാർത്ത

  • Published on July 25, 1906
  • Svadesabhimani
  • By Staff Reporter
  • 52 Views

ഹിജാസ തീവണ്ടിപ്പാത വകയ്ക്ക് " അല്‍വത്തന്‍" എന്ന പത്ര ഭാരവാഹികള്‍ ഇതുവരെ 1033189- രൂപാ ശേഖരിച്ചയച്ചിട്ടുണ്ട്. ഇതുകൂടാതെ, മീര്‍സാ റഹമത്ത് എന്ന പ്രഭു 1480- രൂപായും, മീര്‍സാ അഹമ്മദുഖാന്‍ എന്ന ആള്‍ 1400- രൂപായും കൊടുത്തിരിക്കുന്നു.

 അല്‍ജീയേഴ്സി (അല്‍ജസായിറി) ല്‍ "കുര്‍ആന്‍" പഠിപ്പിക്കുന്നതിനായി പ്രത്യേകം ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ള പള്ളികളെയും മദ്രസാകളെയും ഫ്രഞ്ചുഗവണ്മേന്‍റില്‍ നിന്നും പൂട്ടിക്കളയുകയും, കുര്‍ആന്‍, അറബിഭാഷ, ഫ്രഞ്ചുഭാഷ ഇവയെ പഠിപ്പിക്കുന്നതിനായി ഓരോ പട്ടണങ്ങളില്‍ ഓരോ വിദ്യാലയങ്ങള്‍മാത്രം സ്ഥാപിച്ചുകൊള്ളണമെന്നു പ്രസ്താവിക്കയും ചെയ്തിരിക്കുന്നു. ഇതു മൂലം അവി*************ഉണ്ടായിരിക്കുന്നു.

 വേലൂരിലെ " ബാക്കിയാത്തുസ്സാലിഹാത്തു" എന്ന മദ്രസയുടെ ഒരു വാര്‍ഷികയോഗം ഈ ജൂലൈമാസം 27-ം 28-ം 29-ം തീയതികളില്‍ വളരെ മനോഹരമായി നടത്തപ്പെടുന്നതാണ്. ആ സന്ദര്‍ത്തില്‍ പ്രൊവിന്‍ഷല്‍ എഡ്യുക്കേഷണല്‍ കാണ്‍ഫ്റന്‍സും കൂടി നടത്തപ്പെടും. മുസ്ലിം വിദ്യാഭ്യാസാഭിവൃദ്ധിയില്‍ ആകാംക്ഷയുള്ള സകലരും ഇതിലേയ്ക്കു ക്ഷണിക്കപ്പെട്ടിരിക്കുന്നു. കാണ്‍ഫ്രന്‍സിനു വരുന്നവര്‍ക്കു താമസത്തിനും ആഹാരത്തിനും വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിനു ഭാരവാഹികള്‍ ശ്രമിച്ചുവരുന്നു.

 കുറെ മുമ്പു റഷ്യയില്‍ഏതാനും മുഹമ്മദീയര്‍ പല ഉപദ്രവങ്ങള്‍നിമിത്തം ക്രിസ്ത്യാനികളായിരുന്നുവല്ലോ. എന്നാല്‍ മതസംബന്ധമായ സ്വാതന്ത്ര്യംഎല്ലാവര്‍ക്കും കൊടുത്തിരിക്കുന്നതായി ഈയിടെ റഷ്യാഗവണ്മേന്‍റു ഒരുകല്പന കൊടുത്തതോടുകൂടി കൃസ്ത്യന്‍ പള്ളികളാക്കപ്പെട്ടിരുന്ന കെട്ടിടങ്ങള്‍ എല്ലാം മുഹമ്മദീയ പള്ളികളായും ശ്മശാനങ്ങളെ കബൂര്‍സ്ഥാനങ്ങളായും ആക്കിയിരിക്കുന്നു.

 

You May Also Like