ദേവി സോപ് ഫാക്ടറി

  • Published on February 23, 1910
  • By Staff Reporter
  • 394 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                         തത്തമംഗലം.

 ഈ ദേവി സോപ് ഫാക് ടറി കൊച്ചിഗവര്‍ണ്‍മെണ്ടില്‍ നിന്നു വിലയേറിയ സഹായം ലഭിച്ചിരിക്കുന്നതാകുന്നു.

                                              നോക്കുവിന്‍!                 ആദായകരം!!

സോപ്പുണ്ടാക്കുന്ന തൊഴില്‍ പഠിപ്പിച്ചുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരിക്കുന്നു. എഴുത്തുകള്‍ വഴിയായി വേണ്ട അറിവുകള്‍ കൊടുക്കാം. ഏപ്രില്‍ മുതല്‍ ഞങ്ങളുടെ ഫാക് ടറിയില്‍ സോപ്പുശാല ഏര്‍പ്പെടുത്തുന്നു. ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ഇതു പഠിപ്പിച്ചു കൊടുക്കുന്നതാണ്. ഫീസ് ആകെ 50- രൂപാ.

                                                                        അപേക്ഷകള്‍

     മാര്‍ച്ച് 15നു-ക്കുള്ളില്‍ അയയ്ക്കണം.

  എല്ലാ വിവരങ്ങള്‍ക്കും കത്തയച്ചു ചോദിക്കുക.

  കൊച്ചി സർക്കാരിലെ ആശുപത്രികളിൽ ഉപയോഗിപ്പാൻ പതിവായി ഞങ്ങളുടെ സോപ്പുകൾ അയച്ചുകൊള്ളണമെന്ന് കൊച്ചി സർക്കാർ കല്പന അയച്ചിരിക്കുന്നു.

  റോസ് - വളരെ വാസനയുള്ളതും കാണുവാൻ വളരെ ഭംഗിയുള്ളതും ആയ 3 എണ്ണം അടങ്ങിയ ഒരു പെട്ടിക്ക് വില 7 -ണ.

  കർബോളിക് - ( 10 p .c ) പെട്ടി 1 ന് 10 ണ. 


                                                                              മരുന്നുകൾ.

     1. പഞ്ചബാണഗുളിക - രതീദേവിയാൽ പ്രത്യേകമായി അനുകൂലിക്കപ്പെട്ട ഒരു സിദ്ധൌഷധം. കായബലം ഇല്ലാത്ത പുമാന്മാർക്ക് ഇതു ഒരിക്കൽ മാത്രം സേവിച്ചാൽ ഗുണം കിട്ടുമെന്നുള്ളത് ഒരിക്കൽ മാത്രം ഉപയോഗിച്ചു നോക്കിയാൽ അറിയുന്നതാണ്. 

 ഒരു ഡസൻ അടങ്ങിയ കുപ്പിക്ക് 1 - ക മാത്രം.


                                            ആവശ്യപ്പെടേണ്ട മേൽവിലാസം

                                                മാനേജർ, ഇൻഡസ്ട്രിയൽ യൂനിയൻ;

                                                തത്തമംഗലം - മലബാർ.

                                                  Thathamangalam, Malabar.

You May Also Like