കറുത്ത മഷിപ്പൊടി

  • Published on June 17, 1908
  • By Staff Reporter
  • 266 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                            

                        "  ഇമ്പീരിയല്‍ ബ്ളൂ ബ്ളായ്ക്ക്  ഇങ്ക് പൗഡര്‍ ,,  എന്നു പേരായ ഈ മഷിപ്പൊടി , വളരെ വിശേഷപ്പെട്ടതാകുന്നു. ഒരു പൊതിക്ക് ഒരു പൈസ ( കാലണ)   വിലയാണ്.  യാത്രയില്‍ കൊണ്ടുനടപ്പാനും മറ്റും വളരെ സൗകര്യമുണ്ട്.   2 ഔണ്‍സ്  പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ ഇട്ടാല്‍ ഉടന്‍ ദ്രവിച്ചുചേരും.  നല്ല കറുപ്പുനിറമാകും.  ഉരുക്കുപേനയെ ദ്രവിപ്പിക്കയില്ലാ. കട്ടിപിടിക്കയില്ലാ . പേനയില്‍ നിന്ന് അനര്‍ഗ്ഗളമായി ഒഴുകുന്നു. ശീഘ്രം ഉണങ്ങിക്കൊള്ളും. ഇന്‍ഡ്യ , ബര്‍മ്മാ, സിലോണ്‍ ഈ സ്ഥലങ്ങളില്‍ വക്കീലന്മാര്‍ , ഉദ്യോഗസ്ഥന്മാര്‍ , ജമേന്ദാരന്മാര്‍ ,വാധ്യാന്മാര്‍ വിദ്യാര്‍ത്ഥികള്‍ , കച്ചവടക്കാര്‍, തപാല്‍മാസ്റ്റര്‍മാര്‍, എന്നിവരും മറ്റുപലരും ഈ മഷിപ്പൊടിയെ ഉപയോഗിക്കുന്നു.

             നീലക്കറുപ്പ് , ചെമപ്പ്,  പച്ച,  ഊതാ ഈ നിറങ്ങളിലുള്ള  മഷിപ്പൊടികള്‍, ഒരു കടലാസ് പെട്ടിക്കുള്ളില്‍ 100 പൊതിക്ക് വില 1 . ക 4 .ണ . തപാല്‍കൂലി വേറെ.

ടി.എസ്സ്. സുബ്രഹ്മണ്യആന്‍റ് കമ്പനി.

32 , ആര്‍മീനിയന്‍ തെരുവ്, മ ദിരാശി. 

മേല്‍വിലാസം ഇംഗ്ലീഷിലോ തമിഴിലോ മലയാളത്തിലൊ ആയിരിക്കണം. 

You May Also Like