പ്രഥമൻ കുടിച്ച കേസ്സ്

  • Published on July 31, 1907
  • By Staff Reporter
  • 144 Views

 ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നു, കുറേ പ്രഥമന്‍ കുടിച്ച ഒരു നായര്‍ക്ക്, ഇവിടെ താലൂക്കു മജിസ്ട്രേട്ടായിരുന്ന മിസ്തര്‍ പപ്പുപിള്ള അഞ്ചുരൂപാ പിഴ നിശ്ചയിക്കുകയും, അപ്പീലില്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടു മിസ്തര്‍ നാഗമയ്യാ അതിനെ അഞ്ചു പണമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കലണ്ടര്‍ പരിശോധനയില്‍, മേല്പടി കേസ്സിന്‍റെ നിസ്സാരവും ഹാസ്യവുമായ സ്വഭാവത്തെ വിചാരിച്ച്, മെസ്സേഴ്സ് സദാശിവയ്യരും ഹണ്ടും കുറ്റക്കാരനെ വ്യഥാ വിട്ടയച്ചു.

You May Also Like