ഹൈദരബാദിലെ അത്യാപത്ത്

  • Published on October 07, 1908
  • By Staff Reporter
  • 130 Views

നൈസാമിന്‍റെ രാജ്യത്ത് വെള്ളപ്പൊക്കം നിമിത്തം അനേകായിരം ജനങ്ങള്‍ മരിച്ചുപോയി എന്നും, വളരെ സ്വത്തു നശിച്ചിരിക്കുന്നു എന്നും, പ്രേതങ്ങളെ മറവു ചെയ്യുന്നതിന് നിവൃത്തിയില്ലാതെ അവ തെരുവുകളില്‍ കിടന്ന് അഴുകിനാറുന്നു എന്നും, കഴിഞ്ഞ തവണ ഞങ്ങള്‍ പ്രസ്താവിച്ചിരുന്നുവല്ലോ. ഈ ആപത്തിനെപ്പറ്റി ആദ്യം കിട്ടിയിരുന്ന വാര്‍ത്തകൊണ്ട് ആയിരംപേരോളമേ മരിച്ചിട്ടുള്ളു എന്നാണ് അറിഞ്ഞിരുന്നത്. പിന്നീടു ആള്‍നാശം പതിനായിരം എന്ന് വര്‍ത്തമാനം പരന്നിരുന്നു. ഇപ്പോഴത്തെ കണക്കിന്‍പ്രകാരം അമ്പതിനായിരത്തോളം ആളുകള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു എന്നറിയുന്നു. അനേകായിരം ജനങ്ങളെയും, കന്നുകാലികളെയും എത്രവേഗത്തില്‍ വെള്ളംവന്നു ഒഴുക്കിക്കൊണ്ടു പൊയ്ക്കളഞ്ഞു. ഹൈദരബാദ് നഗരത്തിന്‍റെ ഒരു ഭാഗം മുഴുവനും തീരെ നശിച്ചു പോയിരിക്കയാണ്. നൈസാമും കുഡുംബവും രാജകുമാരനുംകൂടെ മോട്ടോര്‍ വണ്ടിയില്‍കയറി ഒരു കുന്നിന്‍മേല്‍പോയി അഭയം പ്രാപിക്കേണ്ടിവന്നു. അടുത്തഗ്രാമങ്ങളില്‍ സാധാരണയായി ആളുകള്‍ മരിച്ചാല്‍ അടക്കം ചെയ്യുന്നതിന് പ്രത്യേകം ചുമതലക്കാരുണ്ട്. ഇപ്പൊള്‍ ആ ജോലിക്കാരെക്കൊണ്ടു മാത്രം ചെയ്യിക്കാന്‍ കഴിയാതെയാണ് പ്രേതങ്ങള്‍ കിടന്ന് അഴുകേണ്ടിവന്നത് എന്നും; പട്ടാളക്കാര്‍ ചെന്നിട്ടാണ് പ്രേതങ്ങളെ എടുത്തു മറവു ചെയ്യുന്നതെന്നും അറിയുന്നു. നൈസാം തന്‍റെ കൊട്ടാരങ്ങളെ അനാഥന്മാര്‍ക്കും ദരിദ്രര്‍ക്കും വീടില്ലാതായവര്‍ക്കും മറ്റു കഷ്ടപ്പെടുന്നവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു. ചേതംവന്ന ധാന്യങ്ങള്‍ ഉപയോഗിക്കരുതെന്ന് നിബന്ധിച്ചിരിക്കയാണ്. അരി രൂപയ്ക്ക് 120 റാത്തല്‍ വീതം വിലവച്ചു വില്‍ക്കുന്നു. ബെസ്വാഡാ തീവണ്ടിപ്പാത പലെടത്തും പൊട്ടിപ്പോയിരിക്കയാല്‍, ആവഴി യാത്ര നിന്നുപോയി. എന്തുമാത്രം നാശം ഉണ്ടായിട്ടുണ്ടെന്ന് ഇനിയും തീര്‍ച്ചയായി അറിഞ്ഞിട്ടില്ലാ. മൂസി എന്ന നദിയുടെ ഇരുഭാഗങ്ങളും ജലപ്രളയത്തില്‍ അകപ്പെട്ടു എന്നാണറിയുന്നത്. 36 മണിക്കൂറുനേരം ധാരമുറിയാതെ 15 ഇഞ്ച് മഴവീഴുകയും കണ്ണടച്ചുതുറക്കുംമുമ്പു നഗരത്തിലെ വിശേഷപ്പെട്ട  ഭാഗം മുഴുവനും ഇന്ദ്രജാലത്തില്‍ പെട്ടതുപോലെ തീരെപകര്‍ന്നുപോകയുംചെയ്തു. സ്വത്തുക്കളു

  • Published on October 07, 1908
  • By Staff Reporter
  • 130 Views
You May Also Like