ഒരു തിരുവെഴുത്തു വിളംബരം
- Published on November 13, 1907
- By Staff Reporter
- 794 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
(ഇതിനടിയിൽ ചേർത്തിരിക്കുന്ന തിരുവെഴുത്തു വിളംബരം വായനക്കാർക്ക് രസകരമായിരിക്കും)
999 മാണ്ട് തുലാമാസം 19 ന് എഴുതിയ തിരുവെഴുത്തു വിളംബരം എന്താണെന്നാൽ പരരാജ്യത്തുള്ള ആളുകളും, അതിൽ പ്രധാനമായിട്ടും മുക്കാണികളും എപ്പോഴും ഓരോ കാര്യത്തിനായിട്ട് തിരുവനന്തപുരത്തു വന്ന് പാർത്തുങ്കൊണ്ട് ഏറിയ കൃത്രിമങ്ങൾ ചെയ്തു വരുന്നത് നാം അറിഞ്ഞ് ആയതിനാലിപ്പോൾ വിളംബരം പ്രസിദ്ധപ്പെടുത്തുന്നു.