മലയാന്‍റിസ്
- Published on August 01, 1910
- By Staff Reporter
- 361 Views
സകലവിധ ശബ്ദങ്ങള്‍ക്കും അക്ഷരങ്ങള്‍ ഉണ്ട്. കയ്യെഴുത്തിനും അച്ചടിക്കും അക്ഷരങ്ങള്‍ പ്രത്യേകം പ്രത്യേകമാണ്. ഇംഗ്ലീഷ് അക്ഷരങ്ങളോട് വളരെ സാമ്യമുള്ള അക്ഷരങ്ങള്‍. സകലഭാഷകളും എഴുതാം. 36- അക്ഷരമേ ഉള്ളു. മലയാളഭാഷ ഈ മലയാന്‍റിസില്‍ 31- അക്ഷരങ്ങളെക്കൊണ്ട് എഴുതുകയും, വായിക്കയുംചെയ്യാം. ഏതെങ്കിലും ഒരു ഭാഷ അഭ്യസിച്ചിട്ടുള്ളവര്‍ക്കും 4- നാഴികകൊണ്ട് ഈ ഭാഷപഠിക്കാം. അക്ഷരജ്ഞാനമില്ലാത്തവര്‍ക്ക് മുപ്പതുദിവസം ശ്രമിച്ചാല്‍ ഈ ഭാഷ എഴുതുകയും വായിക്കയും ചെയ്യാം. അക്ഷരങ്ങള്‍ എഴുതികാണ്മാന്‍ ഇതരഭാഷകളെക്കാള്‍ ഭംഗിയുണ്ട്. ഈ ഭാഷ ഏവരും സുഗമമായി ഗ്രഹിക്കത്തക്കവണ്ണം ഇതാ മലയാന്‍റിസ് ഒന്നാം പാഠം തയ്യാറായിരിക്കുന്നു. മലയാളം പഠിച്ചിട്ടുള്ളവര്‍ക്ക് ഈ ഒന്നാംപാഠംകൊണ്ട് നിഷ്പ്രയാസം മലയാന്‍റിസ് ഭാഷ പരിശീലിക്കാം.
പണ്ഡിതര്‍ ഏ. ആര്‍. രാജരാജവര്‍മ്മ എം. ഏ. തമ്പുരാന്‍ തിരുമനസുകൊണ്ടും, പത്രാധിപര്‍ കേ. രാമകൃഷ്ണപിള്ള ബി. ഏ അവര്‍കളും സി. എല്‍. ഏ. രാമയ്യാ ശാസ്ത്രിയു എം. ഏ. അവര്‍കളും ഈ ഭാഷാസൃഷ്ടാവിന്‍റെ ശ്രമത്തെയും ഇതിന്‍റെ പ്രയോജനത്തെയുംപററി അഭിനന്ദിച്ചെഴുതീട്ടുള്ള സര്‍ട്ടിഫിക്കററുകള്‍ പ്രസ്തുത ഒന്നാംപാഠത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പുസ്തകം ഒന്നിന് വില നാലണമാത്രം.
കൂടുതല്‍ വിവരമറിവാന്‍ ആഗ്രഹിക്കുന്നവരും, പുസ്തകത്തിനു ആവശ്യമുള്ളവരും താഴേകാണുന്ന മേല്‍വിലാസത്തില്‍ എഴുതുക.
ഏ. എം. അമീന്‍ പിള്ള വൈദ്യര്‍
പ്ളാച്ചിയറവട്ടത്തുബംഗ്ലാ
കാനൂര്‍, കുളത്തൂപ്പുഴ.