വിൽക്കാൻ
- Published on April 30, 1909
- By Staff Reporter
- 375 Views
കഴിഞ്ഞുപോയ മിസ്തര്‍ സ്വാമിഅയ്യങ്കാരുടെ സ്വത്തുക്കള്‍
1- വേളിയില്‍, കടലിനുസമീപിച്ചും, തോട്ടിനു കിഴക്കരുകിലും, തെങ്ങുകൃഷിക്കുപയോഗപ്പെടുന്ന വിധത്തിലും കിടക്കുന്ന ഉദ്ദേശം 1,000 ഏക്കര്‍ തരിശുഭൂമി. 2- ഏക്കര്‍ മുതല്‍ കൂടുതല്‍ വിസ്താരത്തില്‍ തുണ്ടുതുണ്ടായിട്ടും വീതിച്ചു വില്‍ക്കും.
(2) മേല്‍പ്പടിസ്ഥലത്തുതന്നെ, 3, 500-തെങ്ങുവൃക്ഷങ്ങള്‍ നില്‍പുള്ള 50- ഏക്കര്‍തെങ്ങുംതോട്ടം. തുണ്ടുതുണ്ടായിട്ടും കൊടുക്കും.
(3) നഗരത്തില്‍നിന്നു 5- നാഴികക്കുള്ളില്‍ കിടക്കുന്നതും, കുറെ കൃഷി ചെയ്യപ്പെട്ടതായും കുറെ കൃഷിചെയ്യപ്പെടാത്തതായും 158- ഏക്കര്‍ ഉള്ളതും, ഉദ്ദേശം 4,000- തെങ്ങുകള്‍ 1,000- പ്ലാവുകള്‍, കവുങ്ങു, ഒട്ടുമാവുകള്‍, 3 കുളങ്ങള്‍, 7-കിണറുകള്‍, ചുററും വണ്ടിപോകാന്‍ തക്ക റോട്ടുകള്‍, കാലടിപ്പാതകള്‍ ഇവയുള്ളതുമായ " നാലാഞ്ചിറ,,ക്കുന്ന്. ഇതും തുണ്ടുതുണ്ടായി വില്‍ക്കും.
(4) 3-ാമത്തെ മൈല്‍ക്കുററിക്കുസമീപം, ഒരു നല്ല ബങ്കളാവ്, പിറവീടുകള്‍, 5- ഏക്കര്‍ (36 പറ) നിലം, 500-തെങ്ങുകള്‍, 100 ഒട്ടുമാവുകള്‍, 2 കുളങ്ങള്‍, കിണറു മുതലായവയോടുകൂടിയ 40- ഏക്കര്‍ വസ്തു.
കൂടുതല്‍ വിവരങ്ങള്‍ താഴെപ്പേര്‍പറയുന്ന ആളോടു ചോദിക്കുക.
എസ്. ശേഷയ്യങ്കാര്‍, ദി മാന്‍ഷന്‍,
തിരുവനന്തപുരം.