സ്വദേശിമേൽത്തരം ഇരണിയൽ

  • Published on November 13, 1907
  • By Staff Reporter
  • 287 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ബ്രാഹ്മണർ, നായന്മാർ, സുറിയാനിമാപ്പിളമാർ, മുസൽമാന്മാർ, തീയർ മുതലായ ജാതിക്കാർക്ക് അവരവരുടെ അപേക്ഷ അനുസരിച്ചുള്ള തുപ്പട്ടാ, കവണി, പുടക, മുണ്ടുകൾ മുതലായവയും തത്ത, താമര, ദെർപ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ അക്ഷരങ്ങൾ, മറ്റു വിശേഷപ്പണികൾ ഇവയോടു കൂടിയ വസ്ത്രങ്ങളും, ആവശ്യപ്പെടുന്ന മാതിരിയിൽ നിന്നും യാതൊരു വ്യത്യാസവും വന്നു പോകാത്ത വിധത്തിൽ, അപേക്ഷ കിട്ടിയതു മുതൽ 15 ദിവസത്തിനകം വി.പി യായി അയച്ചു കൊടുക്കുന്നതാണ്. ഈ കമ്പനിയിൽ എല്ലാ കസവുകളിലും വച്ച് മേൽത്തരമായ ജേ.ഡട്ടൻ 3 -ാം നമ്പർ കസവു മാത്രമേ ഉപയോഗിക്കുന്നുള്ളു. അനുഭവത്താൽ അറിയാം.

ഇതുകൾ ഒക്കേയും, ഞങ്ങൾ സ്വന്തമായി നെയ്യിക്കുന്നത് കൊണ്ട്, മറ്റു വിലയ്ക്ക് വാങ്ങുന്ന മറ്റു കമ്പനിക്കാരുടെ വിലയിലും തരത്തിലും കസവിലും വളരെ ഭേദപ്പെട്ടിരിക്കും. വില സഹായം, പണിത്തരം ജാത്യം പരീക്ഷിപ്പിപ്പിൻ. 

എം.സുബ്രഹ്മണ്യപിള്ള

സ്വദേശി വസ്ത്രവ്യാപാരി സംഘം

ഇരണിയൽ

നെയ്യൂർ പോസ്റ്റ്

You May Also Like