വിദേശവാർത്ത

  • Published on February 27, 1907
  • Svadesabhimani
  • By Staff Reporter
  • 54 Views

ലണ്ടനിൽ, സ്ത്രീകള്‍ക്കുകൂടെ സമ്മതിദാനാവകാശം കിട്ടണമെന്ന് വാദിക്കുന്ന സ്ത്രീകളുടെ ലഹളകൾ ചിലപ്പോൾ ഉണ്ടാകാറുണ്ടല്ലൊ. നാലഞ്ചു ദിവസം മുമ്പ് ഇവർ പത്തെണ്ണൂറ് പേർ ചേർന്ന് ഹൌസ് ആഫ് കാമണ്‍സില്‍ ചെന്ന് ലഹള    കൂട്ടുകയും, 6- മണിക്കൂറുനേരം സഭയെ അഭിക്രമിക്കയും ചെയ്തു. ഇവരെ അമർത്തുവാൻ ചെന്ന പോലീസുകാരോട് മുഷ്കരതയോടുകൂടി മല്ലിട്ടതായും, പോലീസുകാർ നന്നെ ക്ലേശിച്ചതായും, ലഹളക്കാർക്ക് 7-ഷില്ലിംഗ് മുതൽ 40-ഷി -വരെ പിഴ നിശ്ചയിക്കപ്പെട്ടതായും, അവര്‍ പിഴ കൊടുക്കാതെ തടവിലേക്ക് പോയതായും കമ്പിവാർത്തകളാലറിയുന്നു.     

You May Also Like