പള്ളിക്കെട്ട് രണ്ടാം ദിവസം

  • Published on May 09, 1906
  • By Staff Reporter
  • 706 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                           മേടം 25.

                             വാര്യന്മാരുടെ ഉത്സവം അപ്പം പൊലിവ്.

 ഇപ്പോള്‍ ഇവിടെ ഉത്സവമാണെന്ന് ഇന്നലെ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. അത് അയഥാര്‍ത്ഥമല്ലെന്ന് വായനക്കാര്‍ പ്രത്യക്ഷമായി കാണ്മാന്‍ പോകുന്നു. നിങ്ങള്‍ കാണ്മാന്‍പോകുന്ന കൊടിയേറ്റും ഉത്സവവും സാധാരണയില്‍നിന്നും വ്യത്യസ്തമാകുന്നു. പള്ളിക്കെട്ടു സംബന്ധിച്ചു തേവാരത്തുകോയിക്കല്‍ ഒരു കൊടിയേറ്റും ഉത്സവവും നടന്നിരിക്കുന്നു. ഇന്നത്തെ സംഭവങ്ങളില്‍ സര്‍വോപരി വൈശിഷ്ട്യം ഈ ഉത്സവത്തിന്നു തന്നെ നല്‍കേണ്ടിയിരിക്കുന്നു. ഈ കൊടിയേറ്റിന്‍റെയും ഉത്സവത്തിന്‍റെയും സകല മന്ത്രതന്ത്രങ്ങളും വാരിയന്മാര്‍ക്കാണ്. കൊടിമരം പിഴുകേണ്ടത് ഗ്രാമജനങ്ങളും വാരിയന്മാരും കൂടി പോയിട്ടാകുന്നു. മുഖത്തലവാര്യര്‍ വെളിച്ചപ്പാടെന്ന നാട്യത്തില്‍ കെട്ടി  ഉടുത്തു കൊടിമരം പിഴുന്നതിനിതാ ചാടിക്കുതിച്ചു "ഗതി,,ച്ചിരിക്കുന്നു. കൂടി അഷ്ടമംഗല്യവും പഞ്ചവാദ്യക്കാരും ഗ്രാമജനങ്ങളും ഇതര വാരിയന്മാരും പോകുന്നുണ്ട്. കോട്ടയ്ക്കകത്തു പുന്നയ്ക്കല്‍ ഇടവഴിയില്‍ കുറ്റിക്കാട്ടുവീട്ടില്‍ നിന്നിരുന്ന ഒരു ചെറിയ കമുകിനെ സമീപിച്ച് വാര്യർ തുള്ളിക്കൊണ്ടു മൂന്നു പ്രദക്ഷിണം വയ്ക്കയും ആ തുള്ളലോടുകൂടി തളപ്പിട്ട് കമുകിന്‍മുകളില്‍ കയറി വടംകെട്ടുകയും ചെയ്തിട്ട് നമ്മുടെ വെളിച്ചപ്പാടു സുഖമായി ഇറങ്ങിവന്നിരിക്കുന്നു. ഈ തമ്പായുധങ്ങള്‍ ഒന്നും തൊടാതെ പാരക്കോല്‍ കൊണ്ടു വാര്യന്മാര്‍ കമുകിനെ പിഴുത് നിലം തൊടുവിക്കാതെ ചുമലില്‍ ചുമന്ന് തേവാരത്തുകോയിക്കല്‍ ആനക്കൊട്ടിലിനു നേര്‍ കിഴക്കുവശത്തു കൊണ്ടു വന്നു സ്ഥാപിച്ച് മുറയ്ക്കു കൊടിയേറ്റു നടത്തിയിരിക്കുന്നു. പഞ്ചവാദ്യത്തോടുകൂടി കൊടിയേറ്റും നടന്നു. ഈ കൊടിമരത്തില്‍ കുലവാഴ, തേങ്ങാക്കുല. ചക്ക ഇതൊക്കെ വച്ചു കെട്ടിയിട്ടുണ്ട്. തത്സമയം കൊടിമരച്ചുവട്ടില്‍ "വച്ചൊരുക്കും,, ഉണ്ടായിരുന്നു. പകല്‍ 12 മണിയോടുകൂടി ഉത്സവാഘോഷം ഇങ്ങനെ അവസാനിച്ചു. രാത്രി അമ്മവീടുകളില്‍നിന്നും ദീപയഷ്ടി, പഞ്ചവാദ്യം മുതലായ ആര്‍ഭാടങ്ങളോടുകൂടി അപ്പം പൊലിവുണ്ടായി. 60- കിടാരം അപ്പം പല അമ്മവീടുകളില്‍നിന്നും വന്നിരിക്കുന്നു. അപ്പക്കിടാരം കൊണ്ടുവരുമ്പോള്‍ തേവാരത്തു കോയിക്കലുള്ള അകത്തെ കൊട്ടാരവാതില്‍ അടച്ചിരിക്കും, കിടാരവുംവച്ചുകൊണ്ട് വെളിക്കിരുന്നു സ്ത്രീകള്‍ വാതില്‍തിറപ്പാട്ടു പാടുകയും അകത്തിരുന്നു ബതില്‍ പാടി കതകുതുറന്നു അപ്പക്കിടാരങ്ങളെ സ്വീകരിക്കയും ചെയ്യുന്നു. അപ്പത്തിനു അവകാശികള്‍ ഗ്രാമജനങ്ങളും കൊട്ടാരം സില്‍ബന്ധികളും മറ്റുമാകുന്നു. ഇനി നമുക്കു വാരിയന്മാരുടെ ഉത്സവാഘോഷം എങ്ങനെയിരിക്കുന്നു എന്നു നോക്കാം. ഈ ഉത്സവത്തിനു തന്ത്രി "വിളത്തേല്‍വാര്യൻ,, ആകുന്നു. കൊടിമരത്തിന്‍ചുവട്ടില്‍ ഓരോഭൂതങ്ങളെന്ന് സങ്കല്പിച്ച് ഓരോ വാരിയന്മാരെ പ്രതിഷ്ഠിച്ചുകഴിഞ്ഞിരിക്കുന്നു. ഇവര്‍ ഭൂതങ്ങളുടെ വേഷം അണിഞ്ഞിരിയ്ക്കുന്നതു കാണ്മാന്‍ വളരെ രസമുണ്ട്. ഭൂതത്തിന്‍റെ മുഖാകൃതി പാളയില്‍ എഴുതി ഓരോരുത്തരും മുഖത്തുവച്ചുകെട്ടിയിരുക്കുന്നു. ദേഹത്തില്‍ പല അവയവങ്ങളിലും കുരുത്തോലകൊണ്ട് വിരൂപമായി അലങ്കരിച്ചിട്ടുമുണ്ട്. ഇതാ തന്ത്രിയെ മേനാവില്‍ എടുത്തുകൊണ്ടു വന്നിരിക്കുന്നു. മേനാവ്, മുള കൂട്ടിക്കെട്ടിയ ഒരുചട്ടക്കൂട്ടാണ്. തന്ത്രി വന്ന ഉടനെ "കണക്കപ്പിള്ള,, ഒരുപടിത്തരം വായന നടത്തി "തൂകുന്നതിനു ഉണക്കലരി കോല്‍ മൂന്ന്, വെളിച്ചെണ്ണ തുലാം രണ്ട്,, എന്നും മറ്റുമുള്ള ആ പിള്ളയുടെ കണക്കുവായനയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന രസം എന്താണെന്നു വായനക്കാര്‍തന്നെ ആലോചിച്ചുകൊള്ളണം. അനന്തരം ചില ക്രിയകള്‍ നടത്തിയിട്ട് തന്ത്രി പരികര്‍മ്മിസമേതം പഞ്ചവാദ്യത്തോടുകൂടി തൂകുന്നതിനാരംഭിച്ചു. ഭൂതങ്ങളെന്നുള്ള സങ്കല്പത്തിന്മേല്‍ പ്രതിഷ്ഠിച്ചിട്ടുള്ള കൃത്രിമ വേഷധാരികളായ വാരിയന്മാര്‍ കൊടിമരത്തിനു ചുറ്റും അങ്ങിനെ വായും പൊളിച്ചുകൊണ്ടിരിക്കുന്നു. തന്ത്രി തൂകുന്നതിനു ചോറു കയ്യിലെടുത്തിട്ടു വന്നില്ല. തന്നിമിത്തം ഭൂതങ്ങളുടെ വായില്‍ ചോറു ചെല്ലാത്ത ************************************************************************************ ഈ ഉത്സവ ബഹളം അവസാനിച്ചത് രാത്രി****ക്കുമേലാണ്. അതിനുമുമ്പായി ****തുടങ്ങിയ തഞ്ചാവൂര്‍ക്കാരായ ആളുകളുടെ 

                                                      ദാസിആട്ടം.

 രാത്രി പത്തുമണിവരെ ഉണ്ടായിരുന്നു. രാജാവു തിരുമനസ്സുകൊണ്ടു *********************എഴുന്നള്ളിയിരുന്നാണ് ഇത് നടത്തിച്ചത്. തിരുവിതാംകൂറിലെ കോയിത്തമ്പുരാക്കന്മാരും തമ്പിരാക്കന്മാരും  അമ്മത്തമ്പുരാട്ടിമാരും ചില ഉദ്യോഗസ്ഥന്മാരും സര്‍വ**************വലിയകോയിത്തമ്പുരാന്‍ ************** കൊണ്ടും ഈ ആട്ടവും പാട്ടും കണ്ടു വളരെ രസിച്ചുപോയി. പിന്നീട് ******"പക്കിരി,, ന്‍റെ നാഗസ്വരവും നാഗര്‍കോവില്‍ക്കാരായ ചിലരുടെ ആട്ടവും തേവാരത്തു *********************അകത്തും പുറത്തുമായി വേറെ പല വിനോദങ്ങളുമുണ്ടായിരുന്നു. തദനന്തരമായിരുന്നു  ബഹളമെന്ന് വായനക്കാര്‍ **************. ഇന്നു, വൈകുന്നേരത്ത് റെസിഡണ്ടു തുടങ്ങിയ സായ്പന്മാര്‍ക്ക് സല്‍ക്കാരം ഉണ്ടായിരുന്നു. ഇങ്ങനെ ദിവസം കഴിഞ്ഞു.

 







































You May Also Like