ആമ്പൽപൂമോതിരങ്ങൾ
- Published on December 12, 1908
- By Staff Reporter
- 558 Views
നിറത്തിലും അഴകിലും സാക്ഷാല്‍ സ്വര്‍ണ്ണംപോലെ തോന്നും. കനേഡിയന്‍ സ്വര്‍ണ്ണംകൊണ്ടു ഉണ്ടാക്കപ്പെട്ടവയും, രത്നസദൃശങ്ങളായ കല്ലുകള്‍ പതിക്കപ്പെട്ടവയുമാണ്. അതിസമര്‍ത്ഥന്മാരായ ആഭരണവ്യാപാരികളെക്കൊണ്ടുകൂടി അത്ര വേഗത്തില്‍ കണ്ടുതിരിപ്പാന്‍ കഴിയുന്നതല്ല.
1 ാം നമ്പ്ര ഒറ്റ വജ്രമോ ചുകപ്പോ കല്ലു പതിച്ചത് - വില 8ണ ഒരു ഡജന്ന് 6 ക.
2 ാം നമ്പ്ര 6 വജ്രങ്ങളും 1 നീലക്കല്ലും പതിച്ചത് - വില 12 ണ ഡജന്ന് 9-ക.
3 ാം നമ്പ്ര 2 വജ്രങ്ങളും ഒരു പച്ചക്കല്ലുംപതിച്ചത് - വില 12ണ ഡജന്ന് 9-ക.
കെട്ടി അയപ്പാനും വി. പി -ക്കും കൂലി 6 ണ പുറമേ.
ഒന്നു മുതല്‍ മൂന്നുവരെ നമ്പ്ര മോതിരങ്ങള്‍ ഒരു ഡജന്‍ മേടിക്കുന്നവര്‍ക്കു ഒരു ചാമ്പിയണ്‍, വാച്ച് 18 കാരറ്റ് പൊന്‍ ചങ്ങലയൊടും രണ്ടു കൊല്ലത്തെ ഗാറന്‍റി പത്രത്തൊടും കൂടി സമ്മാനംകൊടുക്കും.
ആവശ്യപ്പെടുന്നവര്‍ക്ക് വി. പി. യായി അയച്ചുകൊടുക്കുന്നതാണ്. കത്തയയ്ക്കേണ്ടത് ഇംഗ്ലീഷിലായിരിക്കണം.
The Manager,
The National Trading Union,
17, Kupaleetola S. D. Bowbazar,
CALCUTTA.