സ്വദേശാഭിമാനിക്ക്

  • Published on July 17, 1907
  • By Staff Reporter
  • 169 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഇന്നേവരെ വരിപ്പണം അടച്ചിട്ടില്ലാത്തവരും, കുടിശ്ശിഖ ഒതുക്കാത്തവരും ആയ, വരിക്കാരെല്ലാം, ഈ നോട്ടീസ് തീയതി മുതല്‍ ഒരു മാസത്തിനകം, അവരവര്‍ അടയ്ക്കാനുള്ള തുകകള്‍ അയച്ചുതന്ന് കീഴ്ക്കുടിശ്ശിഖക്കണക്കുകള്‍ തീര്‍ക്കണമെന്നുള്ള പത്രപ്രവര്‍ത്തകന്മാരുടെ അപേക്ഷയെ ഇതുവഴി അറിയിക്കുന്നു. ഈ പത്രം അടുത്ത 1083- ചിങ്ങമാസാദ്യം മുതല്‍ തിരുവനന്തപുരത്തു വച്ച് നടത്തുന്നതിന് വേണ്ട നിശ്ചയങ്ങള്‍ ചെയ്തിരിക്കകൊണ്ട്, അതിന്‍മുമ്പായി, കുടിശ്ശിഖക്കണക്കുകളെല്ലാം ഒതുക്കണമെന്ന് പത്രപ്രവര്‍ത്തകന്മാര്‍ക്ക് ആഗ്രഹമുണ്ട്. പത്രവരിപ്പണം കുടിശ്ശിഖയായുള്ളത് അയച്ചുതരാതെ, പത്രം മടക്കിഅയയ്ക്കുന്ന വരിക്കാരുടെ പക്കല്‍നിന്ന് പണം വസൂലാക്കുന്നതിന് സിവില്‍ കോടതിമുഖേനയുള്ള പരിഹാരമാര്‍ഗ്ഗം തേടുവാന്‍കൂടെ വ്യവസ്ഥചെയ്തിരിക്കുന്നു എന്നും, ഇതനുസരിച്ച്, ചിലരുടെ പേരില്‍ വ്യവഹാരപ്പെടുന്നതിനു വക്കീലിനെ ഏര്‍പ്പെടുത്തേണ്ടിവന്നതില്‍ വ്യസനിക്കുന്നു എന്നും, വരിക്കാരെ അറിയിച്ചുകൊള്ളുന്നു.

                                                                                                                എന്ന്

1907                                                                            "സ്വദേശാഭിമാനി" പത്ര

ജൂലൈ 1-നു-                                                          പ്രവര്‍ത്തകന്മാര്‍.

To Svadeshabhimani

  • Published on July 17, 1907
  • By Staff Reporter
  • 169 Views

It is requested by journalists and workers at Svadesabhimani that the subscribers who haven’t paid their subscriptions yet and those who have their subscriptions in arrears may please clear their dues at the earliest. As it has been decided to shift the office and press of this paper to Thiruvananthapuram and begin printing it from there beginning August 1907, it is desired that the arrears payments be made before that. The subscribers are also informed with regret that Svadesabhimani has decided to file civil suits against those subscribers who return the paper and leave behind an arrears. A lawyer has already been engaged to file the lawsuits.

Svadesabhimani Journalists and Workers

July 1, 1907You May Also Like