ലക്ഷ്യങ്ങൾ
- Published on September 19, 1908
- By Staff Reporter
- 488 Views
സര്‍ക്ക്യുലര്‍ നമ്പര്‍ 13
കൊല്ലം. 7- 8- 82.
ചോദ്യക്കടലാസുകള്‍ അച്ചടിപ്പിക്കുന്ന വകയ്ക്ക് ഓരോ മിഡില്‍സ്ക്കൂളിലെ കണ്ടിന്‍ജന്‍സി ഇനത്തില്‍നിന്നും 1- രൂപായും അസിസ്റ്റന്‍റ് ഇന്‍സ്പെക്ടരന്മാര്‍ 4- രൂപാവീതവും താമസിയാതെ ഇവിടെ എത്തിച്ചുതരേണ്ടതാണ്. (ഒപ്പ്)
ഇന്‍സ്പെക്ടര്‍ പി. രാമസ്വാമിഅയ്യര്‍.
സര്‍ക്ക്യുലര്‍ നമ്പര്‍ 38.
കൊല്ലം, 11- 8- 07.
1-ാം ക്വാര്‍ട്ടറില്‍ പരീക്ഷചോദ്യക്കടലാസ് അച്ചടിച്ച വകയ്ക്ക് 120-ല്‍ ചില്വാനംരൂപാ വരെ ചെലവു വന്നിട്ടുള്ളതും ആണ്ടവസാനത്തിനുമുമ്പെ ടി- കണക്ക് തീര്‍ക്കേണ്ടതും ആകയാല്‍ ഓരൊ അസിസ്റ്റന്‍റ് ഇന്‍സ്പെക്ററരന്മാരും ഈ സര്‍ക്ക്യുലര്‍ കിട്ടിയ 3- ദിവസത്തിനകം കൂടുതലായി രണ്ടു രൂപാകൂടെ അയച്ചുകൊടുക്കേണ്ടതാകുന്നു. രണ്ടാംക്വാര്‍ട്ടര്‍ പരീക്ഷ ചോദ്യക്കടലാസുവകയ്ക്ക് വേറെ ഏര്‍പ്പാടുകള്‍ ചെയ്തുവരുന്നു.
ഇന്‍സ്പെക്ററര്‍ പി. രാമസ്വാമിഅയ്യര്‍
(ഒപ്പു)
സര്‍ക്ക്യുലര്‍ നമ്പര്‍ 28-
മാവേലിക്കര 28- 3 82.
സൈക്ലോസ്റ്റയില്‍ചെയ്ത് ചോദ്യപത്രങ്ങള്‍ ഓരൊകുട്ടിക്കും കൊടുത്താല്‍ കൊള്ളാമെന്ന് വിചാരിച്ച് ഒന്‍പതു പള്ളിക്കൂടങ്ങള്‍ക്കായി 120-പ്രതിവീതം അടിക്കുന്നതിനാല്‍ വെറുംകടലാസ് സൈക്ലോസ്റ്റയില്‍ കടലാസ് കൂടുതല്‍ ചിലവാകുന്ന മഷി ഇതുകളുടെ ചിലവിലേക്കായി പത്തിനുമേല്‍ കുട്ടികള്‍ ചേരുന്ന സ്ക്കൂളുകളില്‍ നിന്ന് ആറണാ വീതവും അതിനു കുറവുള്ള സ്ക്കൂളുകളില്‍ നിന്ന് നാലണാ വീതവും ഉടന്‍ അയച്ചു തരേണ്ടിയിരിക്കുന്നു. (ഒപ്പു)
അസിസ്റ്റന്‍റ് ഇന്‍സ്പെക്ററര്‍
എസ്. സുബ്രഹ്മണ്യയ്യര്‍
നമ്പര്‍ ഏ ക്യാമ്പ് കൈപ്പട്ടൂര്‍
90 1 082 മീനം 12നു
4-ാം ക്ലാസിലേക്കുള്ള ചോദ്യപത്രങ്ങള്‍ അച്ചടിക്കുന്നതാകകൊണ്ടു ആ ചെലവിലേക്കായി റേഞ്ജാഫീസില്‍ അയച്ചുകൊടുക്കാന്‍ ഓരൊ അപ്പര്‍പ്രൈമറിസ്ക്കൂളുകളില്‍നിന്നും കണ്ടിന്‍ജന്‍സി മുതലില്‍ നിന്നും 11ല്‍- ചക്രംവീതം കുംഭം ബില്‍ കൈമാറിയ ഉടന്‍ (അല്ലെങ്കില്‍ പത്തുദിവസത്തിനകം) ഇവിടെ എത്തിച്ചു തരികയുംവേണം.
ഇന്‍സ്പെക്ടര്‍ എസ് സുബ്രഹ്മണ്യയ്യര്‍
(ഒപ്പ്)
നംബര്‍ 261.
72 - മകരം 12
ചെങ്ങന്നൂര്‍
സര്‍ക്ക്യുലര്‍ എല്ലാ പള്ളിക്കൂടം വാധ്യാന്മാര്‍ക്കും
പ്രവൃത്തിപള്ളിക്കൂടങ്ങളുടെ കെട്ടിമേച്ചിലിനുള്ള ബില്‍ താലൂക്ക് കച്ചേരിയിലെക്ക് അയച്ചിരിക്കുന്നു. "ഈ വക പണം കൊണ്ട് കെട്ടിമേച്ചില്‍ കഴിക്കുന്നതു കൂടാതെ കെട്ടിടത്തിലും സാമാനങ്ങളിലും ഉള്ള സകല അററകുററങ്ങളെയും തീര്‍ക്കുകയും, കെട്ടിടത്തില്‍ കൂട്ടിക്കെട്ടുകയോ നൂതനസാമാനങ്ങള്‍ ഉണ്ടാക്കിക്കയോ ചെയ്യേണ്ടിയിരുന്നാല്‍ ആയ തുകൂടെ വഹിക്കയും ചെയ്യേണ്ടതാകുന്നു. കെട്ടിടത്തെ മാറ്റി കെട്ടേണ്ടതായോ, 70-പണത്തില്‍ അധികം ചെലവ് ചെയ്യേണ്ടതായ അററകുററങ്ങള്‍ ഉണ്ടെന്നു ഇന്‍സ്പെക്ടര്‍ക്കു തോന്നുന്നതോ ആയ എല്ലാ പള്ളിക്കൂടങ്ങള്‍ക്കും കെട്ടിമേച്ചിലിനുള്ള രൂപാ 10 - ം കൊടുത്തുകൊള്ളണം. മറ്റെല്ലാ വാധ്യാന്മാരുടെ പക്കല്‍നിന്നും ടി ബില്ലും പടിയുള്ള പണം ഇന്‍സ്പെക്ടരന്മാരുടെ ആഫീസില്‍ ഹാജരാക്കിച്ച് ഓരോ പള്ളിക്കൂടത്തിനും താഴെ പറയുന്ന രീതി അനുസരിച്ച് വേണ്ട പണം വാധ്യാന്മാരെ ഏല്പിക്കയും ശേഷം പണം താഴെ വിവരിച്ചിരിക്കുന്നമാതിരിയില്‍ ചെലവു ചെയ്തുകൊള്ളണം.
1. ഒരു പുത്തോലയും ഒരുപഴയോലയും ചേര്‍ത്തു വച്ച് ഓലകെട്ടുന്നതിന് എത്രമടല്‍ ഓല വേണ്ടിവരുമോ അത്രയും ഓലയ്ക്ക് സര്‍ക്കാര്‍നിരക്ക് വിലയില്‍ അധികരിക്കാതെ അധികലാഭത്തുള്ള വിലയെ അനുസരിച്ച് ആവശ്യമുള്ള പണം മാത്രം വാധ്യാന്മാരെ ഏല്പിക്കണം. കെട്ടിമേച്ചിലിന് എത്ര മടല്‍ ഓല വേണ്ടിവരുമെന്നുള്ള വിവരം പിന്നീട് പള്ളിക്കൂടം പരിശോധിക്കുന്നസമയം, വാരി എണ്ണി തിട്ടം വരുത്തുമെന്ന് വാധ്യാരെ തെരിയപ്പെടുത്തണം. വിലയനുസരിച്ച് ഓലയുടെ തരം കൂടി നോക്കിക്കൊള്ളണം.
2. കെട്ടുനാരിനും കെട്ടിമേച്ചില്‍ കൂലിയ്ക്കും സാധാരണ യാതൊന്നും തന്നെ അനുവദിക്കാന്‍ ഇടയില്ലാ. പഴയോലവിറ്റ് കെട്ടുനാരിന് പണം ഈടാക്കിക്കൊള്ളണം. പള്ളിക്കൂടത്തിലുള്ള ഫ്രീസ്കാളരുടെ രക്ഷകര്‍ത്താക്കന്മാരെക്കൊണ്ടോ മറ്റു ആളുകളെക്കൊണ്ടോ കെട്ടിമേച്ചില്‍ നടത്തിക്കൊള്ളേണ്ടതാകുന്നു. തീരെ നിവൃത്തിയില്ലാത്ത സന്ദര്‍ഭങ്ങളില്‍മാത്രം 100-ന് ഒന്‍പതു ചക്രത്തില്‍ കവിയാതെയുള്ള കൂലി അനുവദിക്കുന്നതിനു വിരോധമില്ല. വാദ്ധ്യാന്മാരുടെ പക്കല്‍ കെട്ടിമേച്ചിലിനുള്ള പണം എല്പിച്ചതുനീക്കി ശേഷമുള്ള എല്ലാപണവും ഒന്നായി ചേര്‍ത്ത് അത്യാവശ്യമായ സാമാനങ്ങള്‍ ഉണ്ടാക്കിച്ച് എല്ലാ പള്ളിക്കൂടങ്ങള്‍ക്കും കൊടുക്കണം. ഈ വക സാമാനങ്ങളില്‍ 1-ാമത് രണ്ടുംമൂന്നും ക്ലാസുകള്‍ക്ക് ആവശ്യമുള്ള ബഞ്ചുകള്‍, 2-ാമത് ബോര്‍ഡുകള്‍, 3-ാമത് നാഴികമണി, 4 -ാമതു മേശപ്പെട്ടി മുതലായത്, 5-ാമത് മറ്റു സാമാനങ്ങള്‍. ഓരോ പ്രവൃത്തിപള്ളിക്കൂടങ്ങളിലും രണ്ടു ബോര്‍ഡും ഒരു മണിയും ഉണ്ടായിരിക്കണം. ബോര്‍ഡ് നല്ല നീളം വീതിയുള്ളതായും ഇരുവശവും ഉപയോഗിക്കുന്നതായും തീര്‍പ്പിക്കുന്നത് നന്നായിരിക്കും. മൊത്തത്തില്‍ ഇന്‍സ്പെക്ടരന്മാര്‍ തന്നെ ഈ സാമാനങ്ങള്‍ ഒന്നായി തീര്‍പ്പിച്ച് അതാതു വാധ്യാന്മാരുടെ പക്കല്‍ എല്പിക്കുന്നതായിരുന്നാല്‍ ചെലവിനു ലാഭവും സാമാനങ്ങള്‍ വൃത്തിയുള്ളവയായും ഇരിക്കും. മേല്‍ പറഞ്ഞ ഭാഗങ്ങളില്‍ ഏതിനെയെങ്കിലും പറ്റി ഏതുവിധത്തിലുള്ള സംശയങ്ങള്‍ ഏതെങ്കിലും ഉണ്ടാകുന്ന പക്ഷം അവയെപ്പറ്റി ഈ ആഫീസില്‍ ഹാജരായി മുഖദാവില്‍ ബോധിപ്പിച്ചു സംശയനിവൃത്തി വരുത്തിക്കൊള്ളണം,, എന്ന് മേലാവില്‍ നിന്ന് എഴുതി വന്നിരിക്കുന്നതിനാല്‍ വിവരം തെരിയപ്പെടുത്തിയിരിക്കുന്നു. (ഒപ്പ്)
അ. ഇന്‍സ്പെക്ടര്‍ കേ. വേലുത്തമ്പി.
നംബര്‍ 571.
ചെങ്ങന്നൂര്‍. 11- 7- 76.
സര്‍ക്ക്യുലര്‍.
ഈ ഡിസ്ട്രിക്ടിലുള്ള എല്ലാ ഗവര്‍ന്മേന്‍റ് സ്ക്കൂളുകളിലും ബോര്‍ഡ് ബെഞ്ച് മുതലായ ഉപകരണങ്ങള്‍ വേണ്ടപോലെ ഇല്ലാതിരിക്കുന്നതിനാല്‍ ഈയാണ്ടത്തെ കെട്ടിമേച്ചില്‍ വക പണം ഈ വക ന്യൂനതകള്‍ പരിഹരിക്കേണ്ടതിലെക്കായി ഉപയോഗപ്പെടുത്തിക്കൊള്ളണമെന്ന് ഉത്തരവു വന്നിരിക്കുന്നതുകൊണ്ട് ഹെഡ്‍ മാസ്റ്റരന്മാര്‍ തന്നെ ജനങ്ങളെ ഉത്സാഹിപ്പിച്ചോ മറ്റു വല്ല വിധേനയുമോ ഈയാണ്ടത്തെ കെട്ടിമേച്ചില്‍ നടത്തിക്കൊള്ളേണ്ടതും, ആ വകപ്പണം ഉടനെ താലൂക്കില്‍ ഹാജരായി പററുശീട്ടികൊടുത്ത് വാങ്ങി ഈ ആഫീസില്‍ ഹാജരാക്കിക്കൊള്ളേണ്ടതുമാകുന്നു. താമസത്തിനിടവരുത്തുന്നവരെപ്പറ്റി കഠിനമായി ഗൌനിക്കേണ്ടതാണ്. (ഒപ്പ്)
ഏ ജി.മാത്യു.
അ. ഇന്‍സ്പെക്ടര്‍
സര്‍ക്ക്യുലര്‍ നംബര്‍ 364
ചെങ്ങന്നൂര്‍ 8- 11- 80
കീഴ് പതിവനുസരിച്ച് ഗവര്‍ന്മേന്‍റ് സ്കൂള്‍ ഹെഡ് മാസ്റ്റരന്മാര്‍ കെട്ടിമേച്ചില്‍ വകയ്ക്കുള്ള പണത്തിന് ചെലവു വന്നിട്ടുള്ളതിന് ഉടന്‍ കണക്കയയ്ക്കുകയും, ബാക്കിയുള്ള പണം ഈ ആഫീസില്‍ ഹാജരാക്കിക്കൊള്ളുകയുംവേണം.
(ഒപ്പ്.)
അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍.
പി. കേ. മാധവന്‍ പിള്ള.