പുതിയവരവ്

  • Published on March 07, 1908
  • By Staff Reporter
  • 523 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

താഴെപ്പറയുന്നതരം ഏറിയൊരു ഘടികാരങ്ങള്‍ ഇതാ ഞങ്ങള്‍ വരുത്തിയിരിക്കുന്നു. ഇവയെ പകുതിവിലയ്ക്കു വില്‍ക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രിസിഷന്‍ലെവര്‍ വാച്ച്.

തെളിച്ചമുള്ള നിക്കള്‍ വെള്ളിയില്‍ തുറന്ന മുഖത്തോടുകൂടിയത്. താക്കോല്‍ കൂടാതെ മുറുക്കാം. 30 മണിക്കൂര്‍ നേരം നടക്കും; സെക്കന്‍ഡ് കാണിക്കുന്ന സൂചികയും, സൂചികളെ തിരിക്കുന്നതിന്, പുറത്ത് ഉന്തുസൂചിയും ഉണ്ട്. ലഘുവും ബലമുള്ളതും ആയ യന്ത്രം: ശരിയായി നേരം കാണിക്കും: 5 വര്‍ഷത്തേക്കു കേടുകൂടാതെയിരിക്കുമെന്ന് ഉറപ്പുതരുന്നു. ഒരു നല്ലപെട്ടിയില്‍ കണ്ണാടിച്ചില്ലും സ്പ്രിങ്ങുംകൂടെ അയച്ചുതരും.

 വില 7-ക. 8-ണ. പകുതിവില, 3-ക.12- ണ. തപാല്‍കൂലി മുതലായവ 5- ണ.

സമ്മാനം:- ഒരു ആള്‍ബര്‍ട്ട് ചങ്ങല.

 വിശേഷസമ്മാനം:- ആറു ഘടികാരം ഒന്നായി വാങ്ങുന്നവര്‍ക്ക് ഒരെണ്ണം വിലകൂടാതെ കിട്ടും.

 കൂടുതല്‍ **********:- മുന്‍കൂട്ടി മുഴുവന്‍ പണം അയയ്ക്കുന്നവര്‍ക്ക്, തപാല്‍കൂലി മുതലായവ വിട്ടുകൊടുക്കും,

            ANATH BROS.

                   **********Chatterjei's Street (C.P)

                                                                Calcutta

You May Also Like