ഗവർണർ രാജി വെക്കില്ല
- Published on July 08, 1908
- By Staff Reporter
- 1034 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ബോംബേയിൽ, രാജ്യദ്രോഹത്തിന് പത്രങ്ങളുടെയും മറ്റും പേരിൽ കേസ്സു നടത്തുന്ന വിഷയത്തിൽ, ഗവർണർ അനുകൂലി അല്ലെന്നും, ഇതു സംബന്ധിച്ച് മാർളി പ്രഭവുമായുള്ള അഭിപ്രായ നിമിത്തം ഗവർണർ വേല ഒഴിയവാൻ ഇടയുണ്ടെന്നും ഒരു ശ്രുതി പൊങ്ങിയിരുന്നു. ഇത് അടിസ്ഥാനമല്ലാത്ത വർത്തമാനമാണെന്ന് ഗവർണരുടെ പ്രൈവറ്റ് സെക്രട്ടറി പൊതുവിൽ അറിയിച്ചിരുന്നു.