കേരളവാർത്തകൾ - ചാല കേൾവികൾ
- Published on August 29, 1906
- By Staff Reporter
- 541 Views
ചാല കേള്‍വികള്‍
(ഒരു ലേഖകന്‍)
1. അഞ്ചല്‍ സൂപ്രേണ്ട് മിസ്റ്റര്‍ തിരവ്യം പിള്ളയ്ക്കു പെന്‍ഷന്‍ കൊടുത്താല്‍, പകരം മിസ്റ്റര്‍ സി. വി. രാമന്‍പിള്ളയെ നിയമിക്കും എന്നു ചിലര്‍.
2. മിസ്റ്റര്‍ സി. വി. രാമന്‍പിള്ളയ്ക്കു പകരം അച്ചുക്കൂടം സൂപ്രേണ്ടായി മിസ്റ്റര്‍ മഹാദേവയ്യനെ നിശ്ചയിക്കും എന്നു ചിലര്‍.
3. മിസ്റ്റര്‍ മഹാദേവയ്യര്‍ക്കു പകരം ഹയ്യർ അണ്ടര്‍സിക്രട്ടറിയായി എക്സൈസ് അസിസ്റ്റന്‍റ് കമീഷണര്‍ മിസ്റ്റര്‍ എന്‍. രാമന്‍ പിള്ളയെ നിശ്ചയിക്കുമെന്ന് മററു ചിലര്‍.
4. എക്സൈസ് അസിസ്റ്റന്‍റ് കമിഷണരായിട്ടാണ് മിസ്റ്റര്‍ മഹാദേവയ്യരെ നിയമിക്കുവാനിടയുള്ളതെന്ന് വേറെ ചിലര്‍.
5. സഞ്ചായം കണ്‍സര്‍വേററര്‍ മിസ്റ്റര്‍ ബോര്‍ഡിലണ്‍ അടുത്തൂണ്‍വാങ്ങിയാല്‍ പകരം മിസ്റ്റര്‍ പൊന്നമ്പലം പിള്ളയെ ആയിരിക്കും നിയമിക്കുന്നത് എന്ന് ഒരു കൂട്ടര്‍.
6. കൊല്ലം ദിവാന്‍പേഷ്കാര്‍ മിസ്റ്റര്‍ വി ഐ. കേശവപിള്ളയെ ഹജൂര്‍ പേഷ്കാരാക്കുമെന്നും പകരം വലിയകൊട്ടാരം സര്‍വാധികാര്യക്കാര്‍ മിസ്റ്റര്‍ അയ്യപ്പന്‍പിള്ളയെ ദിവാന്‍പേഷ്കാരാക്കുമെന്നും മറെറാരു കൂട്ടര്‍.
7. വലിയ കൊട്ടാര സര്‍വാധികാര്യക്കാരായി മിസ്റ്റര്‍ **********************************************************************************************************************************
8. മിസ്റ്റര്‍ മഹാദേവയ്യനെ മിസ്റ്റര്‍ പൊന്നമ്പലം പിള്ളയ്ക്കു പകരം എക്സൈസ് കമിഷണരാക്കുമെന്നു ഇനിയൊരുകൂട്ടര്‍.
9. ഒഴിവുള്ള വലിയകൊട്ടാരം നിത്യച്ചെലവു കാര്യക്കാരായി ശ്രീപാദം കാര്യക്കാര്‍ മിസ്റ്റര്‍ കൃഷ്ണപിള്ളയെ നിയമിക്കുമെന്നു ഏതാനും പേര്‍.
ഇവയാണ് ഇവിടത്തെ നവശ്രുതികള്‍.