ദന്തകാന്തി ചൂർണ്ണം

  • Published on June 17, 1908
  • By Staff Reporter
  • 337 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                 നൊണ്ണുകേടുകള്‍ക്കും പല്ലിലൊ അതിന്നടുത്തൊ ഉണ്ടാവുന്ന പുണ്ണുകള്‍ക്കും പല്ലിന്‍റെ ദ്രവിച്ചു പോകലിനും വേദനയ്ക്കും പല്ലില്‍ നിന്ന് ചോര പോകുന്നതിന്നും വായ് നാറ്റത്തിന്നും മറ്റും ഉതകുന്ന ഒരു പൊടിയാണിത്. ഈ പൊടി പല്ലിലുണ്ടാവുന്ന കറ കേട് മുതലായവയെ നശിപ്പിക്കും. പല്ലുകളിന്മേല്‍ ചിലപ്പോള്‍ കുമ്മായമിട്ടപോലെ പറ്റിപ്പിടിച്ചുകാണുന്ന ഒരു വസ്തുവുണ്ട്. അതിനേയും ഈ പൊടി നശിപ്പിച്ചുനീക്കും. നാറ്റമുള്ള സകല ദന്തരക്തങ്ങളേയും ഈ പൊടി നശിപ്പിക്കും. പല്ലിന്മേല്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനെയെല്ലാം കളയും. മുത്തുപോലെ വിളങ്ങുന്ന പല്ലുകളെ ഈ പൊടി കൊണ്ട് സമ്പാദിക്കാം. പല്ലുകള്‍ക്ക് ബലവും ശക്തിയും ജനിക്കും. ഊണിന് ഒരു രുചിയും വരും. ദന്തദ്രവ്യവും ഉണിലുകളില്‍ പുണ്ണും കുരുവും ഉണ്ടാകുമ്പോള്‍ ഈ പൊടി വളരെ നന്ന്. ഇതിന്ന് പുളിരസമില്ല. വളരെ മിനുസമാംവണ്ണം നേരിയ പൊടിയാക്കിയ ചൂര്‍ണ്ണമാകകൊണ്ട് പല്ലിന്ന് ഉരസല്‍ തട്ടി കേടുവരുന്നതല്ല. പല്ലുകള്‍ക്ക് ചീച്ചല്‍ തട്ടി ഉരുമാറ്റം വരുന്നതിനെ ഈ പൊടി തടുക്കും. പല്ലുകളില്‍ കടികൊണ്ട് തന്നാശം വരുത്തുന്ന അതിസൂക്ഷ്മങ്ങളായ അണുപ്രാണികള്‍ ഉണ്ട്. അവയെ ഈ പൊടി കൊല്ലും. നൊണ്ണുകളെ ചൂടുപിടിപ്പിച്ചൊ വേദനപ്പെടുത്തിയൊ ചൊറിച്ചല്‍ മുതലായവയൊന്നും ഈ ചൂര്‍ണ്ണം മൂലം ഉണ്ടാവില്ല. നാവിന്നും മൂക്കിനും ഈ ചൂര്‍ണ്ണം സുഖകരമാണ്. കിഴവന്മാര്‍ പ്രത്യേകിച്ചും ഈ ചൂര്‍ണ്ണം ഉപയോഗിക്കേണ്ടതാണ്. അപ്പോള്‍ അവര്‍ക്ക് പല്ലുകൊണ്ടുള്ള പ്രയോജനം മരണപര്യന്തമുണ്ടായ് വരും. വായ്ക്ക് രുചികരവും സൗരഭ്യമുള്ളതുമാകയാല്‍ ശ്വാസത്തിന് ഒരു നല്ലമണമുണ്ടാവും. വായ്നാറ്റം ദുസ്സഹമല്ലെ ? അതുണ്ടാവില്ല. നല്ല ഒരുമണം വായില്‍നിന്ന് പുറപ്പെടുകയുംചെയ്യും.

ഒരു പെട്ടിക്ക് വില                                           ,,            4       ണ             ,,

(കെട്ടിഅയപ്പും - തപാല്‍കൂലിയും) ,,           3                           ,,

ഒരു ഡജന്‍ (12 ) പെട്ടിക്കുവില        ക    2         12                        ,,

തപാല്‍കൂലി                                                           ,,           11                      ,,

രണ്ടുഡസന്‍                                                             5           ,,                        ,,

തപാല്‍കൂലി പുറമെ

You May Also Like