വാർത്ത

  • Published on September 10, 1909
  • By Staff Reporter
  • 445 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തിരുവനന്തപുരം ഹജൂരാഫീസിലെ ജീവനക്കാരുടെയിടയില്‍ അസന്തുഷ്ടിഹേതുകമായ ചില കുത്സിതനയങ്ങള്‍ ചില മേലാവുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഒരു പരാതിയുള്ള വിവരം കുറെ മാസങ്ങള്‍ക്കുമുമ്പ് ഈ പത്രപംക്തികളില്‍ ഒന്നിലധികം തവണ പ്രസ്താവിച്ചിരുന്നു. ദിവാന്‍ജി, തന്‍റെ ആഫീസ് ജീവനക്കാരുടെ മേശകള്‍ തുറന്നു നോക്കുകയോ മറ്റോ ചെയ്യുന്നതിലല്ലാതെ അവരുടെ സങ്കടങ്ങള്‍ വല്ലതുമുണ്ടോ എന്നു അന്വേഷിക്കുന്നതില്‍ അത്ര താല്പര്യം കാണിക്കാറില്ലാത്തതുകൊണ്ട് ഇവ, അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ പതിക്കാറില്ലെന്നേ ഉള്ളു. ഡിവിഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കാനുള്ള പരിഷ്കാരവ്യവസ്ഥകള്‍ അനുവദിച്ചതോടുകൂടി, ഹജൂരാഫീസ് ജീവനക്കാരുടെ ശമ്പളവിഷയവും ഗവര്‍ന്മേണ്ടിന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കുമെന്നു വിചാരിച്ചിരുന്നതു ഇതേവരെ ഫലിച്ചുകണ്ടിട്ടില്ല. താരതമ്യക്രമം വച്ചുനോക്കുന്നതായാല്‍, ഹജൂരാഫീസ് ജീവനക്കാര്‍ക്ക് ഡിവിഷന്‍ ജീവനക്കാരെക്കാള്‍, ശമ്പളം തുലോം കുറഞ്ഞ നിരക്കിലാണെന്നു പറയേണ്ടിവരും. ഇതു നേരെ മേലാവായുള്ളവര്‍ ഗവര്‍ന്മെണ്ടിനോട് ശിപാര്‍ശചെയ്യാഞ്ഞിട്ടുണ്ടായിരിക്കുന്ന ഒരു വലിയ ന്യൂനതയാണെന്നേ ഗണിക്കുവാനുള്ളു. എന്നാല്‍, ഇതിലല്ലാ സങ്കടത്തിന്നു അധികം വകയുള്ളത്. ഹജൂരാഫീസ് കാര്യങ്ങള്‍ ചീഫ് സിക്രട്ടറിയായ മിസ്തര്‍ വീയറയുടെ ഇഷ്ടംപോലെ നടത്തുവാന്‍ വിട്ടിരിക്കുന്നതുകൊണ്ടാണ് സങ്കടമുണ്ടാകുന്നത്. മിസ്തര്‍ വീയറ ഗവര്‍ന്മേണ്ടുകാര്യങ്ങളില്‍ പഴമപരിചയമുള്ള ആളാണെന്നുള്ളതിനാലായിരിക്കാം അദ്ദേഹത്തിന്‍റെമേല്‍ ദിവാന്‍ജി ഇക്കാര്യങ്ങളെ ചുമതലപ്പെടുത്തി തള്ളിയിരിക്കുന്നത്. എന്നാല്‍, അദ്ദേഹം തിരുവിതാംകൂര്‍ഗവര്‍ന്മെണ്ട് സര്‍വീസില്‍ പഴമപരിചയമുള്ള ആളാണെന്നുള്ള സംഗതി തന്നെയാണ് അദ്ദേഹം ജീവനക്കാര്‍ക്ക് സങ്കടകാരിയായിത്തീര്‍ന്നിട്ടുള്ളത്. മിസ്തര്‍ വീയറാ ദുശ്ചരിതന്മാരായ കൊട്ടാരം സേവന്മാരുടെ പ്രസാദംകൊണ്ടാണ് ഇപ്പോഴത്തെ ഉയര്‍ന്ന സ്ഥാനത്തിലിരിക്കുവാന്‍ ഇടയായതു എന്നുള്ള രഹസ്യം ദിവാന്‍ അറിഞ്ഞിരിക്കയില്ലാ. അതുനിമിത്തം, സേവന്മാരുടെയും പ്രഭാവശാലികളായ മററുള്ളവരുടേയും ശിപാര്‍ശകളെ ധിക്കരിച്ച് നടക്കുവാന്‍ മിസ്തര്‍ വീയറായ്ക്കു ശക്തികാണുകയില്ലായിരിക്കാം. പക്ഷെ ഈ പ്രജസേവന്മാരുടെ കാററും തട്ടിയിരിക്കാം. ഈ ദുരവസ്ഥയില്‍, ഹജൂരാഫീസ് ജീവനക്കാര്‍ക്ക് ന്യായമനുസരിച്ച് കയററമോ ശമ്പളക്കൂടുതലോ മററുഗുണങ്ങളൊ ലഭിക്കുന്നതു കുറെ പ്രയാസമായി കണ്ടുവരുന്നു. കുറെമുമ്പ്, ദേവസ്വം കമിഷണര്‍ വിശേഷാല്‍ജോലി സംബന്ധിച്ചോ മറേറാ നിയോഗിക്കപ്പെട്ടിരുന്ന ഒരു ജീവനക്കാരനു ഒരുകൊല്ലത്തിലധികം കാലം ശമ്പളം കിട്ടിയിരുന്നില്ലാ എന്നും അതിനെപ്പററി ദിവാന്‍ജി അറിഞ്ഞ് ചോദ്യംചെയ്തിരുന്നു എന്നും കേട്ടിരുന്നു. ഇതിന്മണ്ണം, ജോലിചെയ്തിട്ട്, അഞ്ചും ആറും മാസം ശമ്പളം കിട്ടാതെയുള്ള ജീവനക്കാര്‍ ഇപ്പോളില്ലെന്നു നിശ്ചയിപ്പാന്‍ പാടില്ലാ. ഹജൂരാഫീസിലെ ക്ലാര്‍ക്കുകളില്‍ എത്രപേര്‍ സ്ഥിരലാവണമായും, എത്രപേര്‍ തല്‍ക്കാലലാവണമായും മററും വെലചെയ്**********************************യെന്നും, ശേഷിയെന്തെന്നും മററും അന്വേഷിച്ചാല്‍ ഇനിയും പലേ രഹസ്യങ്ങളും വെളിപ്പെടും. ഒരേദിവസം തല്‍ക്കാലലാവണത്തില്‍ നിശ്ചയിക്കുന്ന പലരില്‍, കാര്യശേഷിയുണ്ടെങ്കിലും സേവയൊ ശിപാര്‍ശയോ ഇല്ലാത്തവരായുള്ളവര്‍ക്കു ജോലിസ്ഥിരപ്പെടാതെയും, രാജസേവന്‍റെയോ, മറേറാ ശിപാര്‍ശപ്രകാരം നിശ്ചയിക്കപ്പെടുന്നവര്‍ക്ക് സര്‍വീസിന്‍റെയോ, യോഗ്യതയുടെയോ , ബലാബലം നോക്കാതെ ജോലി സ്ഥിരപ്പെടുത്തി ശമ്പളക്കൂടുതല്‍ കൊടുത്തും കാണപ്പെടുന്നതിന്‍റെ ന്യായ്യത എത്രമാത്രമെന്നു ദിവാന്‍ അന്വേഷിക്കേണ്ടതാണ്. ദിവാന്‍ജി അവധിയില്‍ പോയിരുന്ന കാലത്ത്, ഒരു മെട്റിക്ക് വിജയിയെയും, ആ പരീക്ഷപോലും ജയിച്ചിട്ടില്ലാത്ത ഒരാളെയും, ബീ. ഏ. ക്കാരായ ക്ലാര്‍ക്കുകളുടെ അവകാശത്തെ വിസ്മരിച്ചിട്ട്, കൂടുതല്‍ ശമ്പളത്തില്‍  സ്ഥിരലാവണത്തിനു നിയമിച്ചിട്ട് ദിവാന്‍ജിയുടെ ദൃഷ്ടി ഉടനടി പതിയാത്ത ഒരു മൂലയില്‍ ഇരുത്തീട്ടുള്ളതായി ഞങ്ങള്‍ അറിഞ്ഞിട്ടുള്ളതാണ്. ക്ലാര്‍ക്കുകള്‍ക്കു ഇങ്ങനെ പലേ സങ്കടങ്ങള്‍ ഉള്ളതു ദിവാന്‍ജിയോടു നേരിട്ടുപറയാമെന്നു വിചാരിച്ചാല്‍, അതിലെക്കു ഉദ്യമിക്കുന്നവരുടെ കഥകഴിയത്തക്കവണ്ണം ചീഫ് സിക്രട്ടറി നിബന്ധനകള്‍ ചെയ്തിട്ടുണ്ടെന്നും അറിയുന്നു. ഗവര്‍ന്മെണ്ടിന്‍റെ തലസ്ഥാനമായ ഹജൂരാഫീസ് ഇങ്ങനെ അന്യായനടവടികള്‍ക്ക് ആസ്പദമായാല്‍, കീഴ്വകുപ്പുകളില്‍ അഴിമതി കുടികൊള്ളുന്നതിനെക്കുറിച്ച് എന്താണത്ഭുതം? മിസ്റ്റര്‍ വീയറയെ ഹജൂരാഫീസില്‍നിന്നു ഇളക്കി പ്രതിഷ്ഠിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് പരക്കെയുള്ള അഭിപ്രായം. എന്തെന്നാല്‍, രാജസേവന്മാരുടെയും മററും അയുക്തമായ പ്രഭാവം ഗവര്‍മ്മെണ്ടുകാര്യങ്ങളില്‍ പ്രയോഗിക്കുന്നതിനുള്ള പ്രധാനമാര്‍ഗ്ഗം ഹജൂരാഫീസ് തലവനാണെന്നാണ് വിശ്വസിക്കപ്പെട്ടിരിക്കുന്നത്.

 ഭൂഗോളത്തിലെ വടക്കേ അററത്തെ പ്രദേശങ്ങളെ കണ്ടുപിടിപ്പാന്‍ പോയിരുന്ന കുക്ക് എന്ന അമേരിക്കന്‍ അവിടം...................................

You May Also Like