നോട്ടീസ്
- Published on June 30, 1909
- By Staff Reporter
- 389 Views
അബ്‍കാരി കണ്ട്റാക് ടരായിരുന്നു മരിച്ചുപോയ വഞ്ചിയൂരധികാരത്തില്‍ കുന്നുകുഴിയില്‍ കുഴിവിളാകത്തു മങ്കളാവില്‍ ജാണ്‍വിന്‍സന്‍ ഡേവിഡിന്‍റെ വസ്തുക്കളിന്മേല്‍ എനിക്കുള്ള മുന്‍ബാദ്ധ്യതയായ (16700) പതിനാറായിരത്തി എഴുനൂറു ബ്രിട്ടീഷു രൂപയുടെ ഈടുബാദ്ധ്യതയെ സ്ഥാപിക്കാനായി ഗവര്‍ന്മേണ്ടിനെ പ്രതിയാക്കി വ്യവഹാരം കൊടുക്കുന്നതിനു ഞാന്‍ സര്‍ക്കാരിലേക്ക് നോട്ടീസ് കൊടുത്തിരിക്കുന്നതിനാല്‍ ടി- വസ്തുക്കളെ കലാല്‍ കുടിശ്ശിഖ വകയ്ക്കായി സര്‍ക്കാരില്‍നിന്നും ചെയ്യാന്‍പോകുന്ന ലേലത്തില്‍ വിളികേള്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍പോകുന്ന ബാദ്ധ്യത എന്‍റെ ഈടുബാദ്ധ്യതയ്ക്ക് പിന്നീടു ബാദ്ധ്യത മാത്രം ആയിരിക്കുമെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിയിരിക്കുന്നു.
എന്ന്
തിരുവനന്തപുരം ചാലയില്‍ ഉണ്ടിയല്‍വ്യാപാരം സി. ആര്‍. എം. വി. കെ. വെങ്കിടാദ്രിഅയ്യരവര്‍കള്‍ക്കുവേണ്ടി ടി- യാരുടെ പുത്രന്‍ സി. ആര്‍. എം. വി. കെ. രാമസുബ്ബയ്യര്‍.