സ്വദേശി ഇരണിയൽ കസവുതരങ്ങൾ
- Published on June 17, 1908
- By Staff Reporter
- 410 Views
നമ്മുടെ സ്വദേശീയ വസ്ത്രങ്ങളെ കേരളീയര്‍ മിക്കവാറും ഉപയോഗിക്കണമെന്നുള്ള കരുതലോടുകൂടി, ഈ പരസ്യം പ്രസിദ്ധപ്പെടുത്തുന്നു. ഇവിടെ മലയാള സ്ത്രീപുരുഷന്മാര്‍ ഉപയോഗിക്കുന്നതായ പുടവ, കവുണി, മുതലായതുകളും , നസ്രാണികള്‍ക്കുള്ള ചുട്ടിമുറി, ധാവണി, സാരി , പൊതക്കവണി ഇത്യാദികളും, ആവശ്യക്കാരുടെ അപേക്ഷപോലെയും, യാതൊരുതരവ്യത്യാസംകൂടാതെയും, നെയ്യിച്ചു അയച്ചുകൊടുക്കുന്നതാണ്. ഇവിടെ ഉപയോഗിക്കുന്നത് എത്രയും ശോഭിതമായ ഡൂട്ടല്‍മൂന്നാംനംബര്‍ കസവാണ്. അഞ്ചുറുപ്പികയില്‍ കവിയുന്ന തുകയ്ക്കു ഉദ്ദേശവിലയില്‍ നാലിലൊന്നു മുന്‍കൂറു അയയ്ക്കണം.
എന്ന്,
ഇ. പി. ചിദംബരംപിള്ള,
മാനേജര്‍
സ്വദേശി വീവിങ് എസ്റ്റാബ്ലിഷ്മെന്‍റ്
കീഴത്തെരുവ് - ഇരണിയല്‍.
( നെയ്യൂര്‍ പോസ്റ്റ് )