തിരുവനന്തപുരം കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്

  • Published on September 26, 1908
  • By Staff Reporter
  • 89 Views

 ഞങ്ങളുടെ മാനേജ്മെണ്ടിന്‍കീഴെ, 1904-മാണ്ട് സ്ഥാപിച്ച "ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിററ്യൂഷന്‍" 1908- ജൂലൈ തുടങ്ങി "കമ്മേര്‍ഷ്യല്‍ ഇന്‍സ്റ്റിററ്യൂട്ട്,, ആക്കിയിരിക്കുന്നു. താഴെ പറയുന്ന വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട്.

                                     (1) ടൈപ്പ്റെറ്റിംഗ്,

                                      (2)ഷാര്‍ട്ട് ഹാന്‍ഡ്,

                                      (3) ബുക്ക് കീപ്പിങ്,

                                      (4) ഹാന്‍ഡ് റൈറ്റിംഗ്,

                                       (5) കമേര്‍ഷ്യല്‍ കറെസ്പാണ്ടന്‍സ്,

                                        (6) ബാങ്കിങ്,

                                        (7) കമേര്‍ഷ്യല്‍ജ്യാഗ്രഫി.

വിദ്യാര്‍ത്ഥികളെ, താഴെപ്പറയുന്ന പരീക്ഷകള്‍ക്കു പഠിപ്പിക്കുന്നതും, അവര്‍ക്കു കമേര്‍ഷ്യല്‍ഡിപ്ലോമാ (ബിരുദം) കിട്ടാനിടയാകുന്നതുമാണ്.

                മദ്രാസ് ഗവന്മെണ്ട് ടെക്‍നിക്കല്‍ പരിക്ഷകള്‍,

                ലണ്ടന്‍സൊസയിററി ആഫ് ആര്‍ട്ട്സ് പരീക്ഷകള്‍,

               ലണ്ടന്‍ ഇന്‍കാര്‍പ്പൊറേറ്റഡ് ഫൊണാഗ്രഫിക് സൊസയററി പരീക്ഷകള്‍.

                ബര്‍മിങ്ങാം ഇന്‍സ്റ്റിററട്ട് ആഫ് കാമേര്‍സ് പരീക്ഷകള്‍,

 ***************************************ഇക്കാലത്തു, സര്‍വകലാശാലാ വിരുതുകള്‍ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരും, കഴിയുന്നില്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക്, കമേര്‍ഷ്യല്‍ (കച്ചവട) വിദ്യാഭ്യാസം ലഭിക്കുന്നത് ഉചിതമാകുന്നു. ഇതുമുഖേന അവര്‍ക്കു കച്ചവടക്കാര്യങ്ങളിലോ മറ്റു സ്വതന്ത്രതൊഴിലുകളിലോ പ്രവേശിക്കാന്‍ യോഗ്യതസിദ്ധിക്കുന്നതാണ്.

  ഇതുസംബന്ധിച്ച വിജ്ഞപ്തിപത്രവും മററു വിവരങ്ങളും, താഴെപ്പറയുന്ന ആളോട് ആവശ്യപ്പെട്ടാല്‍ കിട്ടുന്നതാണ്.-

               മിസ്റ്റര്‍ ഏ. ആര്‍. പിള്ള, എഫ്. എസ്. എസ് സി,

                                                                                             എം ആര്‍, ഏ. എസ്

         മാനേജര്‍, തിരുവനന്തപുരം കമ്മേര്‍ഷ്യല്‍ ഇന്‍സ്റ്റിററ്യൂട്ട്.

You May Also Like