പി. സുബ്ബറായിയുടെ അപൂർവ്വ ഔഷധങ്ങൾ
- Published on March 14, 1906
- By Staff Reporter
- 521 Views
കേരള ചിന്താമണി പുസ്തകശാലാ, തൃശ്ശിവപേരൂർ
P.SUBBAROY'S
World Renowned and Most Efficacious "Ayurvedic Medicines"
പി.സുബ്ബറായിയുടെ അപൂർവ ഔഷധങ്ങൾ
1. ലോകപ്രസിദ്ധമായ ധാതുപുഷ്ടികാരി. ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്ക, വിശപ്പില്ലായ്ക, നേത്രം, കൈ, കാല്‍ മുതലായവയുടെ നീറല്‍, നീരൊഴിവു, മധുഹേമം, കല്ലടപ്പു, (മൂത്രഘാതം) മുതലായ പലവിധ അസ്ഥിരോഗങ്ങളെ ക്ഷണേന പരിഹരിച്ചു രക്ഷപ്പെടുത്തും. ഡപ്പി ഒന്നുക്ക് വില രൂപാ 2. തപാല്‍ ചിലവുവകയ്ക്കു അണ 4 വേറെ.
2. അഗ്നിമാന്ദ്യസംഹാരി - ദഹനമില്ലായ്മ, പുളിച്ചുതികട്ടുക, നെഞ്ച്കലിക്കുക, വയറ്റുനോവ്, വായിനാറ്റം, അജീര്‍ണ്ണം, വയറു വീര്‍ത്തുകയറുക, നിദ്രഭംഗം മുതലായ പിത്തോപദ്രവങ്ങളെ നീക്കി സുഖപ്പെടുത്തും. ഡപ്പി 1-ക്കു ണ.8. തപാല്‍കൂലി ണ. 5-വേറെ.
3. പ്രമേഹനിവാരിണി- സിരാമേഹം, ഇടുപ്പുവലി, മൂത്രംഅധികമായും, തടഞ്ഞും പോകുക, മേഡ്റാപ്പുകച്ചില്‍, രക്തമേഹം മുതലായ വ്യാധികളില്‍ നിന്ന് സ്ത്രീപുരുഷന്മാരെ നിവര്‍ത്തിക്കും. ഋതുകാലത്തില്‍ രക്തം അധികമായി സ്രവിക്കുന്നതിനെയും ശമിപ്പിക്കും. കുപ്പി 1-ക്കു വില രൂപാ 1. ആറു കുപ്പികള്‍വരേയുള്ള ബങ്കിക്കു തപാല്‍ചിലവ് അണ. 5.
4- ലക്ഷ്മീകരകസ്തൂരി ഗുളികകള്‍ - താംബുലം ഉപയോഗിക്കുന്നവര്‍ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം. ദന്തവേദന, വായ് നാറ്റം, അജീര്‍ണ്ണം, പിത്തവായു, ഇവയെ ശമിപ്പിക്കും. തനിച്ചോ താംബൂലത്തോടു കൂടിയോ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടുഗുളികകളെ ഉപയോഗിച്ചാല്‍ ഏതു ****************** ജീര്‍ണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാല്‍ സന്നി അടുക്കുകയില്ലാ. അപായകരമായ യാതൊരു ലഹരി സാധനങ്ങളും ഇതില്‍ ചേര്‍ത്തിട്ടില്ലാ. കാഷ്മീരത്തുനിന്നു വരുത്തിയ കസ്തൂരി, പച്ചക്കർപ്പൂരം മുതലായ അനേകം ****************** മുതലായ രോഗങ്ങള്‍ വയസ്സിന്‍റെ ഏറ്റക്കുറച്ചില്‍പോലെ ഒന്നുമുതല്‍ നാലുവരെ ഗുളികകള്‍ വെറ്റിലച്ചാറ്റില്‍ കൊടുത്താല്‍ സുഖപ്പെടും. 200-ഗുളികകള്‍ ഉള്ള കുപ്പി 1 ക്ക് വില അണ 4. 1-മുതല്‍ 12-വരെകുപ്പികള്‍ അടങ്ങിയ ബങ്കി 1-ക്കു തപാല്‍കൂലി 5ണ. വേറെ.
5. സര്‍വ്വവേദനാസംഹാരി
ഈ തൈലം അല്പംപിരട്ടിയാല്‍ കൈകാല്‍ മുതലായ അംഗങ്ങളില്‍ കുത്തിനോവുക, വീക്കം, മുടക്കുവാതം, നെഞ്ചുനോവുക, തലവേദന, ഒരുഭാഗത്തുണ്ടാകുന്ന ശൂല, ഇടുപ്പുവേദന, പാര്‍ശ്വവായു, തിമിരവായു മുതലായ പല വ്യാധികള്‍ ഭേദപ്പെടും. കുപ്പി 1-ക്കു വില രൂപ 1. തപാല്‍ ചിലവു അണ.5 വേറെ.
6. ലോകപ്രസിദ്ധമായ സുഗന്ധകുന്തളതൈലം
ഈ തൈലം പിരട്ടിയാല്‍ തലമുടി, മീശ, ഇമ, ഇവ ബഹുപുഷ്ടിയായും, ഞെരുക്കമായും, കറുപ്പായും വളരും. കണ്ണിനു കുളിര്‍മയുണ്ടാകും, സകല കണ്‍നോവുകളും തലവേദനകളും നീങ്ങും. ചെമ്പിരോമം കറുക്കും. രോമംകൊഴിയാതിരിക്കും. കണ്ണിന് നല്ല തെളിവുണ്ടാക്കും. ഒന്നിനു 8- ണ. തപാല്‍ ചിലവു 5-ണ. വേറെ
7. നേത്രബിന്ദു
കണ്ഠനോവു, കണ്‍പുകച്ചില്‍, കൂച്ചം, നീരെടുപ്പു, മങ്ങല്‍, മാലക്കണ്ണ്. പീളക്കെട്ടു. ദശവളര്‍ച്ച, *****എരിച്ചല്‍, ഇടപുരികം*****************************************************************************************
9 മണ്ഡലകുഷ്ഠസംഹാരി
മണ്ഡലകുഷ്ഠം, പുഴുക്കടി, തഴുതണം, നറുങ്ങാണി എന്നീപേരുകളുള്ള രോഗത്തിനു സിദ്ധൌഷധം . ത്വഗ്രോഗങ്ങള്‍ പലതും മാറ്റും, തേമല്‍, മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും. വിലകുപ്പി ഒന്നിനു 4 ണ തപാല്‍ചിലവു ആറുകുപ്പിവരെ 5-ണ വേറെ.
10. സുകവിരേചനഗുളികകള്‍
മലശോധന ശരിപ്പെടുത്തും. അജീര്‍ണ്ണം പിത്തോപദ്രവങ്ങള്‍, വായു, മലംപിടത്തം,അഗ്നിമാന്ദ്യം, വാതം മുതലായ പലരോഗങ്ങളെയും ശമിപ്പിക്കും. വില ഡപ്പി ഒന്നിനു 8 ണ-തപാല്‍ചിലവു ഒന്നുമുതല്‍ 6-വരെ ഡപ്പികള്‍ക്കു 5 ണ വേറെ
11. ജ്വരസംഹാരി
പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം, മുതലായവയ്ക്കു നന്നു. വില ഡപ്പി ഒന്നിനു 1-ക തപാല്‍ ചിലവു 7-ണ. വേറെ
12. രോമസംഹാരി
രോമം എവിടെ വേണ്ടെന്നാക്കേണമോ അവിടെ ഈ മരുന്നു പിരട്ടിയാല്‍ യാതൊരു വേദനയുമുണ്ടാക്കാതെ രോമത്തെ നീക്കും. വില കുപ്പിഒന്നിനു 5-ണ. തപാല്‍ചിലവു 6-കുപ്പികള്‍ വരെ 5-ണ വേറെ
13. ദന്തചൂര്‍ണ്ണം.
സുഗന്ധമായുള്ളതു. എല്ലാമാതിരി ദന്തരോഗങ്ങളെയും നീക്കും വില കുപ്പി ഒന്നിനു മൂന്ന് ണ- തപാല്‍ ചിലവു 5 ണ വേറെ
14. സ്ഖലിതരക്ഷണി.
ബലഹീനതയാലും അത്യുഷ്ണത്താലും മറ്റു ഉണ്ടാകുന്ന ഇന്ദ്രിയ സ്ഖലനത്തെ നീക്കും. വില ഡപ്പി 1-ക്കു 8-ണ. തപാല്‍ ചിലവു 6 വരെ ഡപ്പികള്‍ക്കു 5-വേറെ
15. **കസ്തൂരി.
കാഷ്മിയരില്‍ നിന്നും വരുത്തിയിട്ടുള്ള ഒന്നാംതരം കസ്തൂരി എപ്പോഴും ഈ ആഫീസില്‍ ഉണ്ടു. രൂപാത്തൂക്കത്തിനു 48 ക വില.ഒരു രൂപാ മുതൽ ഉള്ള ഏതു സംഖ്യക്കും ചില്ലറയായും കൊടുക്കപ്പെടും. തപാൽ ചിലവു പുറമെ. *******************
16. തേള്‍ കടിക്കുള്ള സിദ്ധൌഷധം.
കടവായില്‍ ഏതാനും തുള്ളിമരുന്നുവീഴ്ത്തിയാല്‍ ഉടന്‍ ഗുണം കാണപ്പെടുന്നതാണ്. എല്ലാ വീടുകളിലും ഓരോ കുപ്പി എങ്കിലും കരുതിവെക്കേണ്ടതാണ്, വില കുപ്പി 1-ക്കു 4-ണ. ഇന്‍ഡ്യയിലും ബംബയിലും 1-മുതല്‍ 12-വരെ കുപ്പികള്‍ക്കു വീ- പി- ചിലവു 5 ണ-വേറെ. സിലോണില്‍ ടി-വീ-പി- ചിലവു 7 ണ-വേറെ, ഒന്നായി ഒരു ഡസന്‍ കുപ്പിയില്‍കുറയാതെ വാങ്ങുന്നവര്‍ക്കു ഡസന്‍ 1-ക്കു 2-8-ംപ്രകാരം വി-പി-ചിലവു ഡസന്‍ 1-ക്കു 5-ണ വേറെ
17. വ്രണനാശകതൈലം.
ഈ തൈലം വെള്ളത്തുണിയില്‍ പിരട്ടി വ്രണത്തില്‍ വെച്ചുകെട്ടിയാല്‍ സകലവിധ വ്രണങ്ങളും ക്ഷണത്തില്‍ സുഖമാകുന്നതാണ്. വില കുപ്പി 1-ക്കു 8-ണ. ഇന്ത്യയിലും ബര്‍മ്മയിലും വി-പി- ചിലവു 1-മുതല്‍ 3-വരെ, 7-ണ വെറെ.
18. അത്ഭുതകണ്ഠശുദ്ധിഗുളിക.
ഈ ഗുളികകള്‍ സ്വരത്തെ വ്യക്തപ്പെടുത്തുന്നതിനും ബലപ്പെടുത്തുന്നതിനും വളരെ വിശേഷമാണ്. ഭാഗവതന്‍മാര്‍ പ്രസംഗികള്‍, വാദ്ധ്യാന്മാര്‍ മുതലായവര്‍ക്കു പ്രത്യേക ആവശ്യമുള്ളതാണ്. തൊണ്ട അടപ്പിനും പ്രത്യൌഷധമാണ്. വില കുപ്പി 1-ക്കു 8-ണ. ഇന്ത്യയിലും ബര്‍മ്മയിലും വി-പി ചിലവു 1-മുതല്‍ 6- വരെ കുപ്പികള്‍ക്കു 5-ണ വേറെ.
19. ദേഹശുദ്ധികര പരിമളചൂര്‍ണ്ണം.
ഈ സൌരഭ്യമുള്ള പൊടിയെ ദിവസേന ദേഹത്തു തേച്ചുകുളിച്ചാല്‍ ദേഹത്തില്‍ നല്ല മണമുണ്ടാകും. തേമല്‍ കൈകാല്‍ നീറ്റല്‍, ശരീരവറള്‍ച്ച, കണച്ചൂട് പൊരിയല്‍, കരപ്പന്‍, തലവേദന, പൊരിമേഘം, മേഘഊരല്‍, മുതലായതുകൂടാതെ മറ്റനേകതരത്തിലുള്ള ത്വഗ്രോഗങ്ങള്‍ തീരുന്നതുമാണ്. കാന്തിയും ആരോഗ്യവും ഉണ്ടാകും. *************************************************
******************ജലദോഷം ചുമ, അജീര്‍ണ്ണം മുതലായി കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഈ ഗുളിക ഒരു പ്രത്യേക ഔഷധമാണ്, പ്രായംചെന്നവര്‍ക്കും ടി രോഗങ്ങള്‍ക്കു ഈ ഗുളിക ഉപയോഗിക്കാവുന്നതാണ്. വില കുപ്പി 1-ക്കു 10-ണ ഇന്ത്യയിലും ബര്‍മ്മയിലും വി- പി- ചിലവു 5-ണ- വേറെ.
21 ഉയര്‍ന്നതരം ഗോരോചനഗുളികകള്‍
ഈ ഗുളികമൂലം എല്ലാവിധ പനിയും സുഖപ്പെടുന്നതാണ്. അതിനുംപുറമെ കുട്ടികളെ സാധാരണയായി ബാധിക്കുന്ന പനിക്കും വയറ്റിളക്കം, അജീര്‍ണ്ണം, കമ്പല്‍, ചുമ, ജലദോഷം, തലവേദന, മുതലായ പല രോഗങ്ങള്‍ക്കും പ്രായം കുറഞ്ഞവര്‍ക്കും കൂടിയവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതും ഫലത്തെ കൊടുക്കുന്നതും ആകുന്നു.
വില കുപ്പി ഒന്നുക്കു- 10 ണ- തപാല്‍ചിലവു വേറെ.
22 ത്വഗ്രോഗ സംഹാരി.
********************************മുതലായി കുട്ടികളെ ബാധിക്കുന്ന പലവിധ ത്വഗ്രോഗങ്ങളും ഈ മരുന്നു പുറമെ പിരട്ടുന്നതില്‍ വച്ചു സുഖപ്പെടുന്നതാണ്. വില കുപ്പി 1-ക്കു 8-ണ. വി- പി- ചിലവു 5- ണ. വേറെ.
മേത്തരം ഗോരോചനം തോലാ 1-ക്കു വില 5 ക മേത്തരം കുംകുമ കേസരി തോലാ 1-ക്കു വില 1 ക മേത്തരം പച്ചകര്‍പ്പൂരം തോല 1- ക്കു വില 2 ക.
മേത്തരം തോല അത്തര്‍, മല്ലിഅത്തര്‍, വെട്ടിവേര്‍, താഴമ്പു, മാനിക്കൊളുന്തു, ജാതിമല്ലി, സുഹാഗ് ഹിനമഗഡംമ്പു, അത്തര്‍ മുതലായതുകള്‍ എപ്പോഴും തയ്യാറുണ്ട്.
ഇവ തോലാതൂക്കത്തിന ് ക 15 തപാല്‍ കൂലി പുറമെ.
എഴുത്തുകുത്തുകള്‍ എല്ലാം തമിഴിലൊ ഇംഗ്ലീഷിലൊ വ്യക്തമായി ആയിരിക്കണം. എഴുതിഅയപ്പാന്‍.
പി- സുബ്‍ബാറായി.
പറങ്കിപ്പേട്ട, തെക്കെ ആർക്കോട്ടു ജില്ല.