കേരളവാർത്തകൾ - ആലുവ

  • Published on February 27, 1907
  • By Staff Reporter
  • 604 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                           (സ്വന്തംലേഖകന്‍)

                                                                                                                       5. 7. 82.

 പോലീസുഇന്‍സ്പെക്റ്റര്‍ മിസ്തര്‍ ഗോവിന്ദന്‍തമ്പിയ്ക്ക് ചേര്‍ത്തലയ്ക്കു സ്ഥലംമാറ്റമുണ്ടെന്നറിയുന്നു.

                                                     കന്നുകാലിപ്രദര്‍ശനം

 ഇവിടത്തെ ചന്തയ്ക്കുവടക്കുവശമുള്ള വെളിത്തറയില്‍ കെട്ടപ്പെട്ടിരുന്ന പന്തലില്‍വച്ചു മകരം 29-0 കുംഭം 1-ംനു-കളില്‍ കോട്ടയം ഡിവിഷന്‍പേഷ്കാര്‍കേ. പി. ശങ്കരമേനോന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കീഴില്‍ ഒരുവിധംഭംഗിയായി നടത്തപ്പെട്ടിരിക്കുന്നു. മാനാടത്തുമിസ്റ്റര്‍ കാതിരുപിള്ള, മിസ്തര്‍ ലബഷഡീയര്‍, പന്തപ്പള്ളില്‍ മിസ്തര്‍ പപ്പുപിള്ള മുതലായ മെമ്പറന്മാരുടെ ഉത്സാഹത്താല്‍ സമീപവാസികളായ പലരും ഓരോതരം കന്നുകാലികളേ ഹാജരാക്കിയിരുന്നതിനെ അദ്ധ്യക്ഷനവര്‍കളും മെമ്പറന്മാരുംചേര്‍ന്നു പരിശോധിച്ചു തരംതിരിക്കുകയും യഥായോഗ്യം സമ്മാനം നല്‍കുകയും അനന്തരം ഈപ്രദര്‍ശനത്താലുള്ള ഉപയോഗത്തെയും ഗുണത്തെയും വിശദീകരിച്ച് അധ്യക്ഷനവര്‍കളും മാനാടത്തുകതിരുപിള്ള അവര്‍കളും ഓരോപ്രസംഗങ്ങള്‍നടത്തുകയും 1-നു പകല്‍ 5ാം -മണിയോടുകൂടി പ്രദര്‍ശനം അവസാനിക്കയുംചെയ്തിരിക്കുന്നു. പ്രദര്‍ശനം എന്നനാമത്തെമാത്രമല്ലാതെ അതിന്‍റെ മാഹാത്മ്യത്തെ വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ലാത്ത ഇന്നാട്ടുകാര്‍ക്കു അധ്യക്ഷന്‍ മുതല്‍പേരുടെ പ്രസംഗങ്ങള്‍ ഒരുണര്‍വ്വുണ്ടാക്കിയിരിക്കുമെന്നുള്ളതിന് പക്ഷാന്തരമില്ലാ.

  *********************************************ദൈവപ്രാര്‍ത്ഥനകള്‍ക്കും സ്നാനാദികള്‍ക്കും മറ്റുമായി വന്നുകൂടിയ ഹിന്ദുക്കളാലും കച്ചവടത്തിനായും കാഴ്ചക്കായുംവന്ന ഇതരവര്‍ഗ്ഗക്കാരാലും. സമാധാനരക്ഷയ്ക്കായി ഉദ്യോഗിക്ക പ്പെട്ടിട്ടുള്ള പോലീസു ഭടന്മാരാലും മറ്റും നിറയപ്പെട്ടിരുന്നു. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് ജനബാഹുല്യം കുറയുമെന്നു മുന്‍കൂട്ടി ഗ്രഹിച്ചിരുന്നോ എന്നു തോന്നുമാറു കച്ചവടക്കാര്‍ അത്രധാരാളമുണ്ടായിരുന്നില്ലാ. പോലീസു സില്‍ബന്തികളില്‍ ചിലരുടെ അക്രമങ്ങള്‍ അല്പമല്ലായിരുന്നു. ശുചീകരണംതൃപ്തികരമായിത്തന്നെയിരുന്നിരുന്നു. ഉദ്യോഗസ്ഥന്മാരായി പേഷ്കാര്‍ കേ. പി. ശങ്കരമേനോന്‍ അവര്‍കളും, വനം പേഷ്കാര്‍ രാമകൃഷ്ണയ്യരവര്‍കളും അസിസ്റ്റന്‍റു എക്സയിസ്സ് കമിഷണര്‍ രാജരത്നനായിക്കരവര്‍കളും മറ്റും സന്നിഹിതരായിരുന്നു.

                                                     സ്ക്കൂള്‍ കാര്യം

 സ്ഥലം ഇംഗ്സീഷ് മിഡില്‍സ്ക്കൂള്‍ 1-ാം വാദ്ധ്യാര്‍ എസ്സ് ശങ്കരപ്പിള്ള അവര്‍കളെ പെന്‍ഷന്‍കൊടുത്തു വേലവിടുര്‍ത്തുകയും പകരം തല്‍ക്കാലത്തേക്കു 1-ാം അസിസ്റ്റന്‍റു ഗോവിന്ദപ്പിള്ള അവര്‍കളെ നിയമിക്കയും ചെയ്തു.

You May Also Like