തിരുവിതാംകൂറിലെ പ്രജകളുടെ ധനം

  • Published on June 19, 1907
  • By Staff Reporter
  • 275 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                     (അയച്ചുതരപ്പെട്ടത്)

 ഇപ്പോഴത്തെ ഈ ധര്‍മ്മരാജ്യത്തിലെ മുതലെടുപ്പ്, ഇരുപതു കൊല്ലങ്ങള്‍ക്കു ഇപ്പുറം ഒന്നിന്നു അഞ്ചു വീതം വര്‍ദ്ധിച്ചിരിക്കുന്നു. അതിലെ ഇന പടികള്‍, (1) കൃഷിക്കരം, (2) മലങ്കാട് (3) ഉപ്പ്, (4) ചാരായകുത്തക, (5) പുറംപോക്ക് പതിവ്- ഇങ്ങനെ മുതലെടുപ്പ് വര്‍ദ്ധിച്ചു വരുന്ന അവസരത്തില്‍, ഇതില്‍ നിന്ന് പ്രജകള്‍ക്ക് ഉണ്ടാകാവുന്ന ഉപകാരം തുലോം കുറഞ്ഞു കാണുന്നു. പ്രജകള്‍ക്ക് ആവശ്യകമായവ ഒന്ന്, നല്ല റോഡുകള്‍, രണ്ട്, കായല്‍ യാത്രയ്ക്കുള്ള അസൌകര്യനിവാരണം, മൂന്ന്, ക്ഷേമയാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍, നാല് കച്ചവടവര്‍ദ്ധനയ്ക്കു വേണ്ട സൌകര്യങ്ങള്‍നല്‍കല്‍, അഞ്ച്, കൃഷി ധനസഹായം എന്നും മറ്റുമാകുന്നു. ഇതില്‍ പറഞ്ഞവ ഒന്നും തന്നെ ധനവര്‍ദ്ധനകൊണ്ടു ഫലപ്രാപ്തിയെപ്രാപിച്ചിട്ടില്ല. നേരെ മറിച്ച്, ആലുവാമുതല്‍ കോട്ടയം വരെ ഉള്ള റോഡുകളുടെ വര്‍ഷകാലത്തെ സ്ഥിതി അസഹ്യം തന്നെ. പുഴവെള്ളം ഏറിയാലത്തെ കഥ എനിക്ക് അനുഭവസിദ്ധമാണ്. വെള്ളമേറിയാല്‍ നാലഞ്ചു മാസത്തേക്ക് മുട്ടോളം കുഴിയും ചളിയുംകൊണ്ട് വണ്ടികള്‍ക്ക് ഗതാഗതത്തിന്നു വളരെ പ്രയാസം. സവാരിക്കാര്‍ക്കു തന്നെ ഇരുന്നു പോവാന്‍ പാടില്ലാത്ത സ്ഥിതിയില്‍ സാധുക്കളായ കാളകളുടെ കഥ എന്തായിരിക്കും എന്നു ഊഹിക്കുന്നതായാല്‍ തന്നെയും അറിയാം. കോതമംഗലത്തെക്കു പോകുന്ന റോഡ് തൊട്ടാവാടികൊണ്ട് തിങ്ങിവിങ്ങിയിരിക്കുന്നു. ചില ദിക്കില്‍, പാലം ജീര്‍ണ്ണിച്ചതായും ഇരിക്കുന്നു. ചില പുഴകള്‍ക്ക് പാലവും ഇല്ല; കടത്തുകാര്‍ യാത്രക്കാരെ അവരുടെ സൌകര്യം പോലെ കടത്തിവിടുന്നു. വണ്ടിക്കു യാതൊരു കൂലിയും വേണ്ടെന്നു ശട്ടം; കടത്തി വിടണമെങ്കില്‍ നിയമമില്ലാത്തതു കൊണ്ട് ഒന്നും അരയും ഉറുപ്പികയേ കൊടുക്കേണ്ടതുള്ളു. വല്ലതും കൊടുപ്പാന്‍ നിയമമുണ്ടാക്കിയാല്‍, ആ സംഖ്യ കൊടുത്തു പോകുന്നതുവളരെ സൌകര്യവുമായിരിക്കും; അധികചെലവു ഉണ്ടാകുന്നതുമല്ല. എന്നാല്‍, ദക്ഷിണതിരുവിതാംകൂറില്‍ തിരുവനന്തപുരം മുതല്‍ കന്യാകുമാരിവരെ റോഡുകള്‍ നല്ലതാണ്. യാതൊരു വിശേഷ അസൌകര്യവുമുണ്ടാകുന്നതുമല്ല. പക്ഷേ, ചില പ്രദേശങ്ങളില്‍ ക്ഷേമയാത്രയ്ക്കു മറവരുടെ ഉപദ്രവമുണ്ട്. അതിന്നു പോലീസ് സഹായമാവശ്യമാണ്. ദക്ഷിണ തിരുവിതാംകൂറിലെ റൊഡ് സ്ഥിതി കുറേ ഭേദമായി വരുവാനുള്ള കാരണം, കരയാത്രയല്ലാതെ കായല്‍ യാത്ര ഇല്ലാത്തതാണ്. നാഗര്‍കോവില്‍ മുതലായ പ്രധാനസ്ഥലങ്ങള്‍ക്കുംകോട്ടാറ്റുംകച്ചവടം പ്രമാണിച്ച് ഏതദ്ദേശവാസികള്‍ കുറെ  ധൈര്യത്തോടുഗവര്‍ന്മേണ്ടിനെപലപ്രകാരണെയും അപേക്ഷിച്ചും ശാസിച്ചുംഉപദ്രവിച്ചും കുറെ അധികം പഠിപ്പുള്ളവര്‍ അവിടങ്ങളില്‍ നിവസിച്ചു വരുന്നതിനാലുമാണെന്നതിനു പക്ഷം രണ്ടില്ല. വടക്കന്‍ തിരുവിതാംകൂറില്‍ മേല്‍പ്രസ്താവിച്ച സംഗതികള്‍ക്കുകുറഞ്ഞൊരു കുറവ് ഉള്ളതുകൊണ്ടും; കായല്‍ ഗതാഗതത്തിന്നു ഉപയോഗിച്ചുവരുന്നതിനാലും പ്രജകള്‍ അത്ര ധൈര്യത്തോടു മുറവിളി കൂട്ടാത്തിതിനാലുമാണ്. വടക്കന്‍ കൂറുകാരുടെ ദ്രവ്യം മുഴുവനും കൊട്ടാരം സേവകന്മാരുടെ കല്ലറയ്ക്കു വഴിയാകയാണെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാല്‍, കായലുകളുടെഉപകാരം കൊണ്ടു മുക്കാലും റൊഡുകള്‍ ആവശ്യമില്ല. ഉള്ളതു വളരെ ചുരുക്കം. ജനങ്ങള്‍ വളരെ സാത്വികശീലന്മാര്‍, പഠിപ്പും ചുരുക്കം. തങ്ങളുടെ പണത്തിനെ പറ്റി അതില്‍ നിന്നു തങ്ങള്‍ക്ക് വല്ല ഉപകാരവുമുണ്ടാവാനാണ് ഗവര്‍ന്മേണ്ടിനു കരമായും മറ്റും കൊടുക്കുന്നത് എന്ന് അറിയാത്തവര്‍ അനേകമുണ്ട്. അങ്ങനെ ഇരിക്കെ, പ്രജാധനം രാജകീയ മന്ദിരങ്ങള്‍ക്കും സൌധങ്ങള്‍ക്കും, കൊടുപ്പാനും കള്ളക്കണക്ക് എഴുതിത്തട്ടിപ്പാനും, സേവകന്മാരുടെകല്യാണത്തിനും മറ്റുമായി സമ്മാനിക്കുന്നതിനും, വിനിയോഗിക്കുന്നു, എന്ന് പത്ര മുഖേന അറിയുമ്പോള്‍ ജനഹൃദയം പൊട്ടി തെറിക്കുന്നു. കര്‍ഷകന്മാരായ സാധുക്കളുടെ ദരിദ്രാവസ്ഥ, കാലവര്‍ഷമില്ലാഞ്ഞിട്ടും, രോഗത്താലും കന്നുകാലി നഷ്ടങ്ങളിലും എന്നു വേണ്ട, പല പ്രകാരത്തിലും പറഞ്ഞറിയിപ്പാന്‍ പ്രയാസം. ഈ സന്ദര്‍ഭത്തില്‍ സിവില്‍ വ്യവഹാരം വേണ്ടി വരുന്ന കോര്‍ട്ടില്‍ കയറിയാലത്തെ കഥ എന്താണ്? കോര്‍ട്ട് ഫീസ്സ്, വക്കീല്‍ ഫീസ്സ്, പിഴവക, വിചാരണ അറിവാന്‍ ഫീസ്സ്, പിഴ ഒടുക്കുവാന്‍ഫീസ്സ്, ഹെഡ് ഗുമസ്തനെ കാണാന്‍ ഫീസ്സ്, അവധിഫാറം കിട്ടുവാന്‍ വക്കച്ചക്കഫീസ്സ്, കാഷ്വല്‍ അവധിക്ക്, സഹപാഠികള്‍ക്ക് ഫീസ്സ്, ആക്ടിവിറ്റീസ് അവയര്‍നസ്സ് ഫീസ്സ്, അന്യന്നെ കാണാതെ പോലീസ്സുകാരുടെ സേവകന്മാരാണെന്നുനടിച്ചും, കാര്യം ശരിപ്പെടുത്തിതരാമെന്നും മുന്‍സീപ്പ്മുതലായവരെ ഒക്കെ കീശയിലിട്ടിട്ടുണ്ട് എന്നും മറ്റും കക്ഷികളോടു നുണപറഞ്ഞും ഫലിപ്പിക്കുന്ന തരം ഗുമസ്തക്കളുടെ ഫീസ്സ് വേറെ; ഇങ്ങനെയും ജീവിതക്രമത്തിലെ ധനവും നഷ്ടം.  *****   ഇതു ചോദിക്കാനാളില്ല, ചില ന്യായാധിപന്മാര്‍കള്‍ ഒന്നും അറിയുന്ന മട്ടില്ല;  പുതിയാളാണെങ്കിലോ *************ലോകകാര്യങ്ങളില്‍ കുറയുന്ന അനാസ്ഥ, കാപട്യം ആണോ? എന്നു പറയുകയോ അറിയുന്നില്ല: ഇങ്ങനെയും സാധുക്കളുടെ ധനം വ്യയം ചെയ്തു പോകുന്നു. ഇങ്ങനെയായാലും, ബ്രിട്ടീഷില്‍ ഉള്ളപോലെയും മറ്റും കൃഷി ധനസഹായം ചെയ്യുന്നതായാല്‍ കുറഞ്ഞൊരു ആശ്വാസം കിട്ടും: അതും ഈ ദിവ്യരാജ്യത്തില്‍ ചെയ്യുന്നില്ല. ഇപ്രകാരം ഒരു വിധം നഷ്ടം. പിന്നെ വടക്കന്‍തിരുവിതാംകൂറിലെ കായല്‍ യാത്രയെപറ്റി ഒന്നു ആലോചിക്കാം. അതിലെ ഗതാഗതത്തിന്നു വേനല്‍കാലത്ത്, അവിടവിടങ്ങളില്‍ വഞ്ചികള്‍ ഉറച്ച്, നിശ്ചിത സമയത്തിന്നു എത്തുവാന്‍ കഴിയാതെ, ആഹാരത്തിന്നു വലച്ചലും പറ്റുന്നു. ഇതിലേക്ക് കുറഞ്ഞൊന്ന്, പ്രജകളുടെ ധനത്തില്‍ നിന്ന് എടുത്തു ഗവര്‍ന്മേണ്ട് ചെലവുചെയ്ത്, വെള്ളമില്ലാത്ത ദിക്കുകളില്‍ വെട്ടിച്ച് വള്ളങ്ങള്‍ക്ക് സൌകര്യമായ ഗതാഗതമാര്‍ഗ്ഗം കൊടുക്കുന്നില്ല. ഇങ്ങനെ ചെലവില്‍ ലുബ്ധിക്കുന്ന പണവും കൊട്ടാരം പെരുച്ചാഴികങ്ങള്‍ തുരങ്കംവെച്ച് കൊണ്ടുപോകുന്നു. മഴക്കാലങ്ങളിലെ, മേല്‍പ്രസ്താവിച്ചയാത്ര, എത്രയും ഭയങ്കരം.  ജീവധാരണത്തെ ഇച്ഛിക്കുന്നവര്‍ വടക്കന്‍സര്‍ക്കീട്ട് വര്‍ഷകാലത്തില്‍ ചെയ്കയില്ല. ഇതരദേശികള്‍ പരദേശത്തുനിന്നു വരുന്നതായാല്‍, അവര്‍ കായല്‍യാത്ര സ്മരിക്കയും കൂടി ഇല്ല. എന്നാല്‍, ആവിവണ്ടിപ്പാതഉറപ്പിക്കുന്നില്ലെങ്കിലും, ഗവര്‍ന്മേണ്ടു വകയായോ പൊതുജനങ്ങളെ ഉത്സാഹിപ്പിച്ചോ, സഹായിച്ചോ ആവി ബോട്ടോ മറ്റോ എര്‍പ്പെടുത്താതെ, പ്രജാധനത്തെ പാഴാക്കി ക്കളയുന്നതും ശോചനീയം തന്നെ. മൂന്നാമത് ക്ഷേമയാത്രയ്ക്കുള്ള മാര്‍ഗ്ഗമാണ് ആലോചിക്കേണ്ടത്. അതില്‍ കള്ളന്മാരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടത്, രാജ്യാധികാരികളുടെ കടമയാണ്. അതിന്നായിട്ടാണ് പോലീസ്സ് ഏര്‍പ്പാട്. ഇതു നേരെ വിരോധം. പോലീസ്സില്‍ ശമ്പളം വളരെ ചുരുങ്ങിയത്. പഠിപ്പ് ഇല്ലാത്ത പോലീസ്സുകാരെ ആറും, ഏഴും ഉറുപ്പിക ശമ്പളങ്കൊണ്ട് ഒരുവന്‍റെ ചെലവിന്നുപോലും ഈ ക്ഷാമകാലത്ത് തികയുന്നില്ല. അങ്ങനെ ഇരിക്കെ, മേല്പടിയാന്മാര്‍ തസ്കരവര്‍ഗ്ഗങ്ങളോടു ചേര്‍ന്നു കൊള്ളയ്ക്കു തുനിഞ്ഞു നിന്ന്, അവരെസഹായിച്ചും ചെയ്യിച്ചും പങ്കു തട്ടി എടുത്തു വരുന്ന അവസ്ഥയില്‍, ക്ഷേമയാത്ര എങ്ങനെ കിട്ടും? അനേകം ദിക്കിലും, തെക്കന്‍ തിരുവിതാംകൂറില്‍ മറവരുടെ ഉപദ്രവം: ഇതിലേക്ക് നിവാരണ മാര്‍ഗ്ഗത്തിനു ജെപ്പാന്‍, ലന്‍ഡന്‍എന്ന ദിക്കിലെ പോലീസ്സ് വകുപ്പുനോക്കുകതന്നെ. ചുരുങ്ങിയതു പ്രവേശന പരീക്ഷയെങ്കിലും, വിജയിക്കാത്ത ആളുകളെ സൈന്യവകുപ്പില്‍ ചേര്‍ക്കരുത്. പതിനഞ്ചുറുപ്പികയക്ക് കീഴ് ശമ്പളം നിശ്ചയിക്കരുത്. ഇപ്പൊഴുള്ളതില്‍ പകുതിജനം മതി. എന്നാല്‍ തന്നെയും, ഈടിരിപ്പില്‍ നിന്ന് ധനം ഇതിലെക്കു എടുക്കേണ്ടതില്ല. ഈ തട്ടിപ്പിനെ പറ്റിയ വല്ല ആക്ഷേപവും വളരെ ഗൌരവമായി കരുതുന്നതായാല്‍, മേല്‍പ്രസ്താവിച്ച തസ്കരസഹായത്തിന്നു കുറവും, ക്ഷേമയാത്രക്കു ആനുകൂല്യവും ഉണ്ടാകുന്നതാണ്. ഇതിലെക്ക് ഉള്ളദ്രവ്യവും അഴിമതി പ്പെരിച്ചാഴികള്‍ക്ക് ഇര. നാലാമത്, കച്ചവട വര്‍ദ്ധനയ്ക്കു വേണ്ടഏര്‍പ്പാടാണ് ചെയ്യേണ്ടത്. ഈ ഇനത്തിന്ന്, ഒന്നാമത്, നല്ല റോഡ്, നല്ലവാഹനങ്ങള്‍, പുഴ, ആവിവണ്ടി, ആവിബോട്ട്, ഉത്സാഹികള്‍, സഹായികള്‍, പഠിപ്പുള്ളവര്‍, സത്യവാന്മാര്‍, ന്യായസ്ഥന്മാര്‍, കെട്ടിടങ്ങള്‍ - ഇവകളാണ് വേണ്ടത്. നല്ല റോഡ്, പാലം മുതലായതിനെപ്പറ്റി ആദ്യംതന്നെ പ്രസ്താവിച്ചുകഴിഞ്ഞു. പുറംപോക്കുസ്ഥലങ്ങള്‍ പതിച്ചതിനാല്‍ കന്നുകാലികള്‍ക്കും മറ്റും മേച്ചല്‍സ്ഥലംഇല്ലാ. പുഴ ഇല്ലെങ്കിലും തോടുകള്‍മുതലായവ വെട്ടിഉണ്ടാക്കേണ്ടതിനെപറ്റി വല്ല അപേക്ഷകൊടുത്താല്‍, ദിവാന്‍ അമ്പലപ്പുഴ  തോട്ടുപാലത്തിന്‍റെ മറുവടിനോക്കാന്‍ പറയുന്നതാണു പതിവ്. പഠിപ്പുള്ളവര്‍, എന്നാലോ? പഠിച്ച് വിജയികളായാല്‍, ഉടന്‍, 300-ക മുതല്‍ ലേലംവിളിച്ച് കുത്തകക്കാറായ സേവകന്മാരെ തൃപ്തിപ്പെടുത്തുകയല്ലാതെ സഹോദരസ്നേഹമാകട്ടെ, മാതൃസ്നേഹമാകട്ടെ ഇല്ലാതായി തീരുന്നത്, നമ്മുടെ മാതാവായ ഭാരതഖണ്ഡത്തിന്‍റെ ശാപംതന്നെ.

You May Also Like