വിൽക്കാൻ

  • Published on October 02, 1907
  • By Staff Reporter
  • 257 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പകുതി വില! പകുതി വില!! പകുതി വില!!!  

അപൂർവ്വമായ നല്ല അവസരം തെറ്റിക്കരുതേ! 

എണ്ണത്തിഅല്പം മാത്രമേയുള്ളൂ. വിക്റ്റോറിയ ഹൺടിങ് വാച്ച്. ഇത് കാഴ്ചക്ക് വളരെ ഭംഗിയെ കൊടുക്കുന്നത്. നിത്യോപയോഗത്തിനും സമ്മാനം കൊടുക്കുന്നതിനും അത്യന്തം ഉപയുക്തമായിട്ടുള്ളത്. വേനൽ, വർഷം എന്നീ കാല വ്യത്യാസങ്ങളില്ലാതെ എല്ലാ കാലത്തിലും പറ്റുന്നതിനും, കൃത്യസമയത്തിനെ കാണിക്കുന്നതിനും തക്കവണ്ണം ഉറപ്പേറിയ ഉപകരണങ്ങളുള്ളതും, രത്നദ്വാരങ്ങളോടു കൂടിയതുമാകുന്നു. ഇതിന്റെ മൂടി അതിരമണീയവും വളരെ കട്ടിയുള്ളതുമാണ്. 4 വർഷത്തോളം കേടു കൂടാതെ നടക്കുന്നതിന് ഉറപ്പ് പറയപ്പെടുന്ന സാക്ഷ്യ പത്രവുമുണ്ട്.  

നല്ല അവസരത്തെ വെറുതെ കളയരുതേ. അസ്സവില 14 രൂപ. പകുതി വിലയായ 7 രൂപക്ക് മനോഹരമായ ഒരു കൂടോടു കൂടി വില്ക്കപ്പെടുന്നു.  

സമ്മാനം! ഭംഗിയേറിയ ഒരു തുടലും, സ്പ്രിങും, ഒരു കണ്ണാടിയും കിട്ടുന്നതാണ്.  

വില മുഴുവനും മുൻകൂറായി അടക്കുന്നവർക്ക്, തപാചിലവ് ഉപേക്ഷിച്ച് കൊടുക്കുന്നതു കൂടാതെ, കനേഡിയസ്വർണ്ണത്തിനവരത്നങ്ങപതിച്ചിട്ടുള്ള ഒരു മോതിരം സമ്മാനമായി അയച്ചു കൊടുക്കുന്നതാണ്. വേഗം വിറ്റു പോകണമെന്നുള്ളതിനാആശാ ഭംഗത്തിനിട കൊടുക്കാതെ താഴെ പറയുന്ന മേവിലാസത്തിഉടനെ എഴുതുക. 

You May Also Like