വൈദ്യശാല

  • Published on April 30, 1909
  • By Staff Reporter
  • 264 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                 പി. എ വാരിയരുടെ.

                                                                       ചെർപ്പുള്ളശ്ശേരി

                                                                          അഷ്‍ടാംഗ

                                                                       വൈദ്യശാലാ

 ഇവിടെ രോഗികളെ പ്രത്യേകം ശ്രദ്ധവെച്ചു ചികിത്സിക്കുന്നതിനു പുറമെ പഴക്കത്തില്‍ യാതൊരു കേടും വരാത്ത കഷായങ്ങള്‍, ഘൃതങ്ങള്‍, ലേഹങ്ങള്‍, ഗുളികകള്‍, തൈലങ്ങള്‍, ഭസ്‍മങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, ദ്രാവകങ്ങള്‍, അരിഷ്ടങ്ങള്‍, ആസവങ്ങള്‍, സത്തുക്കള്‍ മുതലായ എല്ലാ പരിഷ്കൃത നാട്ടുമരുന്നുകളും സഹായ വിലയ്ക്കു വില്പാന്‍ തയ്യാറാക്കി വെച്ചിരിക്കുന്നു. ഇതുകൂടാതെ ഇവിടെ സര്‍വസാധാരണമല്ലാത്ത കാളികാതൈലം, ദന്തധാവനചൂര്‍ണ്ണം. വിഷൂചികാകുഠാരം, ദഹനവ്രണതൈലം, (തീപ്പൊള്ളിയതിന്നു) ശാരിബാരസം, (വിശേഷപ്പെട്ട നന്നാറിസ്സത്ത്) ഇവകളും സകല മേല്‍മരുന്നുകളും വില്പാന്‍ ഒരുക്കമുണ്ട്.

 ഔഷധനിര്‍മ്മാണത്തില്‍ ഞങ്ങള്‍ പ്രത്യേക ശ്രദ്ധവക്കുന്നുണ്ടെന്ന് ഞങ്ങടെ മരുന്നുവാങ്ങുന്ന രോഗികളുടെ സംഖ്യയുടെ വര്‍ദ്ധനകൊണ്ടും അവരുടെ സര്‍ട്ടിഫിക്കററുകൊണ്ടും അറിയാവുന്നതാണ്. ദൂരസ്ഥന്മാര്‍ക്ക് മരുന്നുകള്‍ വി. പി. ആയി അയക്കുന്നതും രോഗസ്വഭാവവും മററുംവിവരമായി എഴുതി അറിയിച്ചുതരുന്നവര്‍ക്ക് ചികിത്സ നിശ്ചയിച്ചു, അതിന്നുതക്ക മരുന്നുകള്‍ മേല്‍പ്രകാരം അയച്ചുകൊടുക്കുന്നതുമാകുന്നു. ഔഷധങ്ങളുടെ വില വിവരപ്പട്ടിക വെറുതെ അയച്ചുകൊടുക്കുന്നതും 10 ക. ക്ക് ഒന്നായി മരുന്നു വാങ്ങുന്നവര്‍ക്ക് 2-ക കമിഷന്‍ അനുവദിക്കുന്നതും ആണ്. സാധാരണചിലവുസഹായവും സാധാരണഗുണവും ഒന്നിച്ചുവരുന്നതു അപൂര്‍വമാണെല്ലൊ. ഞങ്ങടെ ഔഷധങ്ങളില്‍ ഇതു രണ്ടും ഒന്നിച്ചിട്ടുണ്ടെന്ന് പരീക്ഷിച്ചാല്‍ ഏവനും അറിയാവുന്നതാണെല്ലൊ.                      മേല്‍വിലാസം-

                      അഷ്ടാംഗവൈദ്യശാലാ മാനേജര്‍.

                    ചെര്‍പ്പുളശ്ശേരി, -തെക്കെമലയാളം.

You May Also Like