ഇന്ത്യൻ വാർത്ത

  • Published on July 25, 1906
  • By Staff Reporter
  • 765 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 അറക്കാന്‍ പര്‍വതപ്രദേശങ്ങളില്‍ ക്ഷാമം വര്‍ദ്ധിച്ചിരിക്കുന്നു.

 കിഴക്കെ ബെങ്കാളത്തെ ക്ഷാമനിവാരണത്തിനായി ഗവര്‍ന്മേണ്ട് പലവേലകളുംചെയ്തുവരുന്നു.

 ഈയിട സിലോണില്‍നിന്നു ഒട്ടു വളരെ ******* ഇന്ത്യക്കാരെ കൊണ്ടുവന്നിട്ടുണ്ട്.

  രംഗൂണില്‍ 600-ലധികം ആളുകള്‍ ഈയിട പ്ളേഗ് രോഗപ്രയോഗം ചെയ്യിച്ചി രിക്കുന്നതായി കാണുന്നു.

 വെയിത്സ് രാജകുമാരനും പത്നിയും ഹൈദരാബാദിനെ സന്ദര്‍ശിച്ചതിന്‍റെ ശേഷമായി, ഇപ്പോള്‍ അവിടെ മോട്ടോര്‍ വണ്ടികള്‍ അധികപ്പെട്ടുവരുന്നു.

 മിസ്തര്‍ ദാദാബായ് നവരോജിയുടെ പൌത്രിയായ ബായിമീറാബായി എന്ന യുവതി, എഡിന്‍ബറോയിലെ അവസാന വൈദ്യപരീക്ഷ ജയിച്ചിരിക്കുന്നുവെന്നറിയുന്നു.

  ജപ്പാനില്‍ പോയി വ്യവസായവിദ്യാഭ്യാസം ലഭിച്ച മിസ്റ്റര്‍ മുഹമ്മദ് ഷാഫി എന്ന മഹമ്മദീയ യുവാവ് ലയള്‍ പുരത്തു നിന്ന് ഒരു വ്യവസായ പത്രിക പുറപ്പെടുവിച്ചു തുടങ്ങിയിരിക്കുന്നു; അവിടെ ഒരു വ്യവസായ പാഠശാല ഏര്‍പ്പെടുത്തുവാനും വിചാരിച്ചിരിക്കുന്നു.

 അല്ലഹബാദ് ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച് സ്വന്തപത്രത്തില്‍ ചില ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ബാരിസ്റ്റര്‍ മിസ്റ്ററ്‍ സര്‍വാധികാരിയെ ഹൈക്കോടതി വക്കീല്‍ വേലയില്‍ നിന്ന് തല്‍ക്കാലം മുടക്കം ചെയ്തതിനെപ്പറ്റി പ്രിവികൌണ്‍സില്‍ മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാന്‍ മിസ്റ്റര്‍ സര്‍വാധികാരിക്കു അനുവാദം ലഭിച്ചിരിക്കുന്നുവെന്നറിയുന്നു.

 പ്ലേഗ് ഇന്‍സ്പെക്ടര്‍മാര്‍ കുതിരമേലോ ജടുക്കാവണ്ടിയിലോ കയറുന്നതിനു പകരം ചവിട്ടുവണ്ടിയില്‍ കയറിപ്പോയി പരിശോധന നടത്തുന്നതായാല്‍, അവര്‍ക്ക് കുതിരപ്പടിയായ 15-രൂപ മാസന്തോറും അനുവദിക്കാന്‍ പാടില്ലെന്നും, ചവിട്ടു വണ്ടിയുടെ അറ്റകുറ്റങ്ങള്‍ പോക്കുവാന്‍ 5-രൂപ വീതം കൊടുത്താല്‍ മതി എന്നും മദിരാശി ഗവര്‍ന്മേണ്ട് തീരുമാനിച്ചിരിക്കുന്നു.

 ഈയിട രംഗൂണ്‍ ചീഫ് കോര്‍ട്ട് ബാര്‍ ലൈബറി എന്ന പുസ്തകശാലയില്‍ വച്ച് രണ്ടു ബാരിസ്റ്റര്‍മാര്‍ തമ്മില്‍ ഒരടി കലശല്‍ ഉണ്ടായി. പുസ്തകശാലയില്‍ നിന്നെടുത്തുകൊണ്ടുപോയ ഒരു പുസ്തകം തിരികെക്കൊടുക്കുവാന്‍ സിക്രട്ടരി ഒരു നോട്ടീസയച്ചത് കൈപ്പറ്റിക്കൊണ്ട് വന്ന ബാരിസ്റ്റര്‍ ശാഠ്യം തുടങ്ങുകയും, സിക്രട്ടരിയെശകാരിക്കുകയും, ഇരുപേരും തമ്മില്‍ അടി കൂടുകയും ബാരിസ്റ്റരുടെ വലത്തേ പുരികത്തിന് അല്പം മുറിവുണ്ടാകയും ചെയ്തു.

 ഇംഗ്ലണ്ടിലെ പുതിയ വിദ്യാഭ്യാസ ബില്ലിനെപ്പറ്റി പ്രത്യേക കമ്മിറ്റിക്കാര്‍ ആലോചന കഴിച്ചിരിക്കുന്നു. ഇത് ജൂലൈ 30-നു-യോടെ തീര്‍ച്ചപ്പെടുമെന്നു തോന്നുന്നു.

ഇജിപ്തിലെ ലഹളകളെപ്പറ്റി ചിലജനക്ഷോഭകങ്ങളായ പടങ്ങളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയരണ്ട് ഇജിപ്ഷന്‍ നാട്ടുപത്രങ്ങളെ ഗവര്‍ന്മെണ്ട് മുടക്കിക്കളഞ്ഞിരിക്കുന്നു.

 എഡ്വര്‍ഡ് മഹാരാജാവിനെ ക്യാനഡാ രാജ്യക്കാര്‍ ക്ഷണിച്ചതില്‍, ഇപ്പോള്‍, തിരുമനസ്സുകൊണ്ട് ഇംഗ്ലണ്ടില്‍നിന്ന് അധികം അകലെ പോകുവാന്‍ പാടില്ലാത്ത നിയിലിരിക്കേണ്ട ആവശ്യം കാണുകയാല്‍ ക്ഷണത്തെ ഉപേക്ഷിച്ചിരിക്കുന്നു.

 ബെങ്കാളത്ത് ബന്ദപുരത്തില്‍ വച്ച് ഒരു മഹമ്മദീയ മഹാജന സഭവിളിച്ചു കൂട്ടി പ്രസംഗിക്കാന്‍ ഒരുങ്ങിയ ഡാക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എന്ന ആളെ, മജിസ്ട്രേറ്റ്, തടുത്തു ഉത്തരവു പുറപ്പെടുവിച്ചതിനാല്‍, ജനങ്ങള്‍ ജൂലൈ 16നു-കൂട്ടം കൂടി, ഗവര്‍ന്മെണ്ടിന്‍റെ നടവടിയെ ആക്ഷേപിച്ചു ചില നിശ്ചയങ്ങള്‍ ചെയ്തിരിക്കുന്നു. പൊതു ജനയോഗങ്ങളെ ഗവര്‍ന്മേണ്ട് വിരോധിക്കുന്നില്ലാ എന്നു മജിസ്ട്രേറ്റ് ഒരു സമാധാന വിളംബരം പ്രസിദ്ധപ്പെടുത്തിയതായും കാണുന്നു.

 ദില്ലിനഗരത്തില്‍ ഈയിട നടന്ന ഒരു വിധവാപുനര്‍വിവാഹം അവിടെ വളരെ ക്ഷോഭങ്ങള്‍ക്ക് ഹേതുവായി തീര്‍ന്നിരിക്കുന്നു എന്നറിയുന്നു. വൈദിക ചടങ്ങുകള്‍***വിവാഹം നടത്തപ്പെട്ടത്.    ഇത് ജൈനന്മാര്‍ക്കു വളരെ നീരസ കാരണമാകുകയും, അവര്‍ പഞ്ചായത്തുകൂടി, വിധവയെയും അവളുടെ ആളുകളെയും ജാതിഭ്രഷ്ടരാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഈ വിചാരണകൊണ്ട്, വിധവാപുനര്‍വിവാഹ വിഷയത്തില്‍ അനുകമ്പയുള്ളവരായി അമ്പതോളം പേര്‍, ജാതിഭ്രഷ്ടര്‍ക്ക് സഹായമായി നില്‍ക്കുന്നുണ്ടെന്നു കാണുന്നു.

 

News Round Up: National

  • Published on July 25, 1906
  • 765 Views

Famine has increased in the Arakan mountain regions.

***

Many supportive measures are being taken by the government to alleviate the famine in East Bengal.

***

A lot of ******* Indians have been brought home from Ceylon.

***

More than 600 people in Rangoon have been vaccinated against the plague.

***

After the visit of the Prince of Wales and his wife to Hyderabad, there are more motor vehicles seen in the streets now.

***

 It is learned that Bai Meerabai, the granddaughter of Mr Dadabhai Naoroji, has passed the final medical examination in Edinburgh.

***

 Mr. Muhammad Shafi, a young Mohammedan who had gone to Japan and received an industrial education, has started publishing an industrial business paper from Lyallpuram. He intends to establish an industrial school there as well.

***

 It is learned that Mr. Sarvadhikari, who published some articles in his own newspaper criticizing the judges of the Allahabad High Court, has been granted leave to appeal before the Privy Council against his suspension from the High Court's work as a High Court lawyer.

***

The Madras Government has decided that if the plague inspectors ride bicycles instead of horses or carts, they should not be allowed Rs.15 per month per horse or cart, but only Rs.5 for repairing the bicycles.

***

 A scuffle broke out between two barristers at the Rangoon Chief Court Bar Library recently. The barrister, who had received a notice from the secretary to return a book that he had taken from the library, started being obstinate, insulted the secretary, and the two of them got into a fight. The barrister’s right eyebrow was slightly injured.

***

A Special Committee has deliberated on the new Education Bill in England. It looks like it will be finalized by July 30.

***

The government has shut down two Egyptian newspapers that published disturbing pictures and articles about the riots in Egypt.

***

 King Edward, having been invited by the people of Canada, has now declined the invitation as it is necessary for his Majesty not to travel too far from England at present.

***

As the Magistrate issued an order restraining Dr. Abdul Ghafoor, who was preparing to speak at the grand assembly of the Mohammedan community at Bandapuram in Bengal, the people assembled there on the 16th of July made certain resolutions against the action of the government. It is now seen that the Magistrate has published a peace proclamation stating that public meetings are not prohibited by the government.

***

 It is known that a recent widow remarriage in the city of Delhi has become the cause of much anger there. Vedic ceremonies *** marriage performed. This caused great resentment among the Jains, who along with the panchayath, castigated the widow and her relatives. But with this trial, it is seen that about fifty people who are sympathetic to the issue of widow remarriage are helping the outcastes.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like