വിദ്യാർത്ഥി
- Published on May 29, 1906
- By Staff Reporter
- 520 Views
പള്ളിക്കൂടം വാദ്ധ്യാന്മാർക്കും കുട്ടികൾക്കും ഉപയോഗപ്പെടുവാൻ തക്കവണ്ണം "വിദ്യാർത്ഥി" എന്ന പേരിൽ ഒരു മലയാള മാസിക പുസ്തകം നടത്തുന്നതിന് വിചാരിച്ചിരിക്കുന്നു. ഇതിൽ ഡെമി 8 വലുപ്പത്തിലുള്ള 24 പുറങ്ങൾ അടങ്ങിയിരിക്കും. എത്രയും ലളിതമായ ഭാഷയിൽ. പല വിഷയങ്ങളെ കുറി ച്ചും ലേഖനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പത്ര വില ആണ്ടടക്കം മുൻകൂറ് 1 ബ്രിട്ടീഷ് രൂപ ആയിരിക്കും. അഞ്ഞൂറു വരിക്കാർ പേരു രജിസ്തർ ചെയ്തു കഴിഞ്ഞാൽ, മാസിക പുറപ്പെടുവിക്കുന്നതാകുന്നു. ഇതിൻ്റെ പത്രാധിപത്യം വിദ്യാഭ്യാസ വകുപ്പിൽ ഇരുപതു വർഷത്തോളം സർവ്വീസുള്ള ഒരു ബി. ഏ. കൂടെ ഏറ്റിരിക്കുന്നതാകുന്നു.
വരിക്കാരായിരിപ്പാൻ ആഗ്രഹമുള്ളവർ താഴേ പറയുന്ന മേൽവിലാസത്തിൽ അപേക്ഷിക്കണം.
എന്ന്
"വിദ്യാർത്ഥി" മാനേജർ;
"കേരളൻ" ആഫീസ്.
വക്കം - ചിറയിങ്കീഴ്.