വിശേഷപ്പെട്ട ഇരണിയൽ കസവുതരങ്ങൾ
- Published on April 22, 1910
- By Staff Reporter
- 417 Views
മേൽത്തരമായ കസവും 140- ാം നമ്പർ വരെ ഉള്ള നൂലുകൾകൊണ്ട് നെയ്യിച്ചതുമായ തുപ്പട്ടാ, കവണി, പുടവാ, ദാവണി, മുണ്ടുകൾ മുതലായവയും തത്ത, താമര, ദർപ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് മുതലായ അക്ഷരങ്ങളും മറ്റു വിശേഷപ്പണികളും അടങ്ങിയ വസ്ത്രങ്ങൾ സകലജാതിക്കാർക്കും അവരവരുടെ അപേക്ഷാനുസരണം യാതൊരു വ്യത്യാസവും വരാത്തവിധത്തിൽ അപേക്ഷ കിട്ടിയതുമുതൽ 15- ദിവസത്തിനകം ഞങ്ങളുടെ സ്വന്ത തറികളിൽ നെയ്യിച്ചു വി. പി. യായി അയച്ചുകൊടുക്കാവുന്നതാകുന്നു.
എന്ന്
എ. കെ.റ്റി. താണുലിംഗംപിള്ള
ആൻഡ് കൊ
ക്ളാത്തുമർച്ചൻറ്സ്.
പന്നികോട് - ഇരണിയൽ.