സ്വദേശിമുക്ക്
- Published on July 21, 1909
- By Staff Reporter
- 557 Views
ആവശ്യക്കാർ മാത്രം നോക്കുവിൻ !
ഒന്നു പരീക്ഷിച്ചാൽ എപ്പോഴും ആവശ്യപ്പെടുന്നതാണ്. !!!
സ്വദേശിമുക്ക് !!!
ഒരു കാലത്തും ചായം പോകാത്തതും, മറ്റു വ്യാപാരസ്ഥലങ്ങളിൽ കിട്ടാത്തതും ആയ കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ, ചായ നൂൽ ആവശ്യംപോലെ ചില്ലറയായും, മൊത്തമായും വില്പാൻ എപ്പോഴും തയ്യാർ കൂടുതൽ വിവരമോ, മാതൃകയോ, വേണ്ടിവരുന്നതായാൽ ഒരണാ സ്റ്റാമ്പടക്കം താഴെ കാണുന്ന മേൽവിലാസത്തിൽ എഴുതി അയയ്ക്കുക.
എന്ന്
എസ്സ്. എസ്സ്. ശേണായി.
തേരകം, ചേർത്തല.